1 GBP = 92.00INR                       

BREAKING NEWS

നവജാത ശിശുവായിരിക്കെ തട്ടിക്കൊണ്ട് പോയത് ആശുപത്രി കിടക്കയില്‍ നിന്നും; 20 വര്‍ഷങ്ങള്‍ക്കിപ്പുറം മകനെ തിരികെ ലഭിച്ച സന്തോഷത്തില്‍ പിതാവ്: വയോധിക രഹസ്യമായി വളര്‍ത്തിയ സ്വന്തംമകനെ തിരിച്ചറിഞ്ഞതോടെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് അച്ഛനും മകനും

Britishmalayali
kz´wteJI³

ദമാം: നവജാത ശിശുവാവായിരിക്കെ കാണാതായ മകനെ 20 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി. പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കാണാതായ കുഞ്ഞിനെ 20 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ പിതാവ്. സ്വന്തം മകനുമായി 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ചപ്പോഴുള്ള ആ അച്ഛന്‍ മകന്‍ ബന്ധത്തിന്റെ വൈകാരിക രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. കാത്തിരിപ്പിനും നിയമ പോരാട്ടത്തിനുമൊടുവില്‍ മൂസ എന്ന മകനെ തിരിച്ചു കിട്ടിയ സന്തോഷമാണ് പിതാവ് അലി അല്‍ ഖിനൈസി പങ്കുവെയ്ക്കുന്നത്.

ജനന സമയത്ത് സൗദി ദമാമിലെ പ്രസവ ആശുപത്രിയില്‍ നിന്നാണ് ചോര കുഞ്ഞായിരുന്ന മൂസയെ കാണാതായത്. പ്രസവിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് ആശുപത്രിയില്‍ നിന്നും കുഞ്ഞ് അപ്രത്യക്ഷമായത്. കുഞ്ഞിനെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയതായിരുന്നു എന്ന് കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്കിപ്പുറമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വയോധികയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇതു പോലെ മറ്റൊരു കുട്ടിയും ഇവരുടെ പക്കല്‍ ഉണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.

തന്റെ കൈവശം വളരുന്ന രണ്ട് യുവാക്കള്‍ക്കും നാഷനല്‍ ഐഡി എടുക്കുന്നതിന് വേണ്ടി നല്‍കിയ ഉത്തരങ്ങളിലെ അവ്യക്തതയും അസ്വാഭാവികതയുമാണ് കുട്ടികളെക്കുറിച്ചുള്ള സംശയത്തിലേക്കും അന്വേഷണത്തിലേക്കും വഴിതെളിച്ചത്. വയോധികയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ രണ്ടു പേരെയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കളഞ്ഞ് കിട്ടിയതാണെന്നും ആരുമറിയാതെ തന്റെ സംരക്ഷണയില്‍ അവരെ വളര്‍ത്തുകയുമായിരുന്നെന്നുമാണ് വയോധിക പൊലീസില്‍ നല്‍കിയ മൊഴി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ കുഞ്ഞുങ്ങളുടെ വിവരം ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തി സ്ഥിരീകരിക്കാനായത്.

കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടത് 1996ലും 1999ലും
ദമാമിലെ ഒരു ആശുപത്രിയില്‍ നിന്ന് രണ്ട് നവജാത ശിശുക്കളെ നഷ്ടപ്പെട്ടതായി 1996 ലും 1999ലും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളിലെ അന്വേഷണം ഫലം കാണാതെ അവസാനിപ്പിക്കേണ്ടി വന്ന സ്ഥിതിയിലായിരുന്നു. ഈ കേസുകളാണ് ഇപ്പോള്‍ കൈയോടെ തെളിഞ്ഞിരിക്കുന്നത്. കുഞ്ഞുങ്ങളുടെ തിരോധാനവുമായി ബന്ധപ്പെട്ട അക്കാലത്തെ രാജ്യത്തെ പിടിച്ചു കുലുക്കിയ കേസിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം തുമ്പ് ലഭിച്ച ആശ്വാസത്തിലാണ് അധികൃതര്‍. ഒപ്പംകഠിനമായ വേര്‍പിരിയലിന്റെ വേദനയില്‍ ഉരുകി കഴിഞ്ഞിരുന്ന ദമ്പതികള്‍ക്ക് തങ്ങളുടെ മക്കളെ തിരിച്ചു കിട്ടിയ സന്തോഷവും.

പരമ്പരാഗത രീതിയില്‍ പൂക്കള്‍ നല്‍കിയാണ് തങ്ങളുടെ മകനെ ഇരുവരും വരവേറ്റത്. ഡിഎന്‍എ പരിശോധന ഫലം വരാന്‍ കഴിഞ്ഞ ഏഴു ദിവസം കാത്തിരിക്കേണ്ടി വന്ന സമയങ്ങളാണ് 20 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ നിമിഷങ്ങളെന്ന് പിതാവ് പറയുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി വയോധികയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത വരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category