1 GBP = 93.00 INR                       

BREAKING NEWS

പത്ത് മാസം വയറ്റില്‍ ചുമന്ന് ഒന്നര കൊല്ലം പാലൂട്ടി വളര്‍ത്തിയ ഒരു കുഞ്ഞിനെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ എങ്ങനെയാണ് ഒരമ്മയ്ക്ക് കഴിയുന്നത് ? അവന് പാലൂട്ടിയ മുലകള്‍ കാമുകന് കാഴ്ച്ച വയ്ക്കുമ്പോള്‍ എന്ത്തരം വികാരമാണ് ഈ യുവതി പ്രതീക്ഷിക്കുന്നത് ? കാമുകന്മാരെ നേടാന്‍ കൂസലില്ലാതെ കൊല നടത്തി മറച്ച് വെച്ച് ജീവിക്കാന്‍ എവിടെ നിന്നാണ് ധൈര്യം ഉണ്ടാവുന്നത്? നമ്മുടെ പെണ്ണുങ്ങള്‍ക്ക് ശരിക്കും എന്താണ് പറ്റിയത്?

Britishmalayali
kz´wteJI³

ണ്ണൂര്‍ കടപ്പുറത്തെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ അമ്മക്കും അപ്പനുമൊപ്പം കിടന്നുറങ്ങിയ ഒന്നര വയസുള്ള ഒരു കുട്ടിയെ കാണാതാകുകയും ആ കുട്ടിയെ പിറ്റേദിവസം കടല്‍തീരത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ ചെയ്തു എന്ന ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതുമായ ഒരു വാര്‍ത്തയോട് കൂടിയാണ് ഇന്നലെ കേരളം കണ്ണ് തുറന്നത്. ഉച്ചയായപ്പോഴേക്കും ആ കുഞ്ഞിനെ കൊന്നതില്‍ അച്ഛനോ അമ്മയ്ക്കോ പങ്കുണ്ട് എന്ന് നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. അപ്പോള്‍ അമ്മ പറഞ്ഞതുപോലെ സമൂഹം ഒരുപോലെ വിശ്വസിച്ചത് അച്ഛനായിരിക്കും കുഞ്ഞിന്റെ ഘാതകന്‍ എന്നായിരുന്നു. മറ്റൊന്നുകൊണ്ടുമല്ല, അച്ഛനും അമ്മയും തമ്മില്‍ ഭിന്നതയില്‍ കഴിയുകയും കുഞ്ഞിനെ കാണാന്‍ പോലും അച്ഛന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അത്.

എന്നാല്‍, വൈകുന്നേരം ആയപ്പോഴേക്കും കേവലം 21 വയസ് മാത്രം പ്രായമുള്ള ആ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പുറംലോകം അറിഞ്ഞത് ഞെട്ടിക്കുന്ന ഒരു ക്രൂരകൃത്യത്തിന്റെ മനസാക്ഷി മരവിച്ച ഏടുകളുടെ ഞെട്ടിക്കുന്ന വിശദീകരണങ്ങളാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച് വിവാഹം കഴിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ഭര്‍ത്താവ് വിദേശത്തേക്ക് പോയപ്പോള്‍ ഭര്‍ത്താവിന്റെ ഒരു കൂട്ടുകാരനെ കാമുകനായി എടുക്കുകയും ആ കാമുകനെ കല്യാണം കഴിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ഒന്നര വയസുള്ള പാല്‍മണം മാറാത്ത കുഞ്ഞിനെ ക്രൂരമായി കൊല്ലുകയും ചെയ്തത് ആ 21കാരിയാണ് എന്ന ഞെട്ടിക്കുന്ന സത്യമാണ് പുറംലോകം അറിഞ്ഞത്.

ആ കുഞ്ഞിനെ കൊന്നത് അപ്പനാണ് എന്ന വരുത്തി തീര്‍ക്കുന്നതിന് വേണ്ടി വെള്ളത്തില്‍ മുക്കി പാറക്കെട്ടുകള്‍ക്കിടയിലിട്ട് കൊന്ന ശേഷം അപ്പനാണ് കൊന്നത് എന്ന് വിളിച്ച പറഞ്ഞ കൊടും ക്രൂരയായിരുന്നു ആ യുവതി. ഒടുവില്‍ കുറ്റസമ്മതം നടത്തി തെളിവെടുപ്പിനായി ശരണ്യ എന്ന ആ യുവതിയെ കടപ്പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ അവരുടെ മുഖത്ത് തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ല. പത്തുമാസം വയറ്റില്‍ ചുമന്നുകൊണ്ട് നടന്ന്, ഏറെ വേദന സഹിച്ച് നൊന്ത് പ്രസവിച്ച്, ഒന്നര കൊല്ലം ഭക്ഷണം കൊടുത്തും പാലുകൊടുത്തും വളര്‍ത്തിയ ആ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി പാറക്കെട്ടുകള്‍ക്കിടയിലേക്ക് വലിച്ചെറിയാന്‍ കഴിയുന്ന തരത്തില്‍ എങ്ങനെയാണ് ഒരാള്‍ ക്രൂരയാകുന്നത്? മനുഷ്യനായി ജനിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ആയിത്തീരാന്‍ കഴിയുന്നത്?

തന്റെ മാറിടം കുഞ്ഞിന് ചുരത്തിക്കൊടുക്കുന്നതിന് പകരം കാമുകന് കാഴ്ച്ചവെക്കുന്നതിന് വേണ്ടി സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊന്ന് തള്ളാന്‍ കഴിയുന്ന വിധത്തിലേക്ക് ഒരു സ്ത്രീ എങ്ങനെയാണ് മാറിത്തീരുന്നത്? ഓര്‍ക്കുമ്പോള്‍ പോലും കരയിക്കുന്ന ഒരു വീഡിയോ ദൃശ്യം എന്റെ മനസ്സിലുണ്ട്. ഒരു കടുവ തന്റെ ഇരയെ തേടുന്നതിന്റെ ഭാഗമായി ഒരു കുരങ്ങിനെ കൊന്ന് മാറ്റിയിട്ടപ്പോള്‍ ആ കുരങ്ങന്റെ മാറോട് ചേര്‍ത്ത് വെച്ചിരുന്ന ചോരമണം മാറാത്ത ഒരു കുട്ടികുരങ്ങനെ കണ്ടിട്ട് അതിനെ എടുത്ത് മരക്കൊമ്പില്‍ കൊണ്ടുവെച്ച് നക്കിയുണര്‍ത്തി അസ്വസ്ഥമായി നടന്ന് അതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കടുവയുടെ ചിത്രം. നോക്കൂ, സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മമാരുടെ കാര്യമല്ല. ഇരയുടെ കുഞ്ഞിനെ പോലും സംരക്ഷിക്കുന്ന ഒരു വന്യമൃഗത്തിന്റെ കാര്യമാണ്. ഇത്തരം എത്രയോ സ്നേഹത്തില്‍ ചാലിച്ച അനുഭവ കഥകള്‍ ഓരോരുത്തര്‍ക്കും മൃഗങ്ങളെ കുറിച്ച പറയാന്‍ കഴിയും. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category