1 GBP = 92.00INR                       

BREAKING NEWS

വേളാങ്കണ്ണിക്കും പഴനിക്കും പോകുന്ന മലയാളികള്‍ നിരന്തരമായി അപകടത്തില്‍ കൊല്ലപ്പെടുന്നതെങ്ങനെ? കൊയമ്പത്തൂര്‍ സേലം റോഡില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും മലയാളികളാവുന്നതെങ്ങനെ? തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രികളില്‍ ദാനം ചെയ്യപ്പെടുന്ന അവയവങ്ങളില്‍ ഏറെയും ലഭിക്കുന്നത് വിദേശികള്‍ക്കാവുന്നത് എങ്ങനെ? 20 മലയാളികളുടെ ജീവന്‍ കൂടി പൊലിയുമ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് ആശ്വസിക്കാന്‍ കഴിയുമോ?

Britishmalayali
kz´wteJI³

കോയമ്പത്തൂര്‍-സേലം റോഡില്‍ ഇന്ന വെളുപ്പിന് പൊലിഞ്ഞത് 20 മലയാളികളുടെ ജീവനാണ്. ഇത്തരം അപകടങ്ങള്‍ തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഹൈവേകളിലൊക്കെ സ്ഥിരമായി സംഭവിക്കുമ്പോഴൊക്കെ ചിലരെങ്കിലും സോഷ്യല്‍മീഡിയായിലെത്തി ഇത്തരം അപകടങ്ങള്‍ യഥാര്‍ത്ഥത്തില്‍ അപകടങ്ങളല്ല, കൃത്യമായി കണക്ക്കൂട്ടി നടത്തുന്ന കൊലപാതകങ്ങള്‍ ആണ് എന്ന്. അത്തരം ആരോപണങ്ങള്‍ എന്തുതരം കണക്കുകളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കൃത്യമായി സൂചിപ്പിക്കുന്നത് അവയൊക്കെ പ്ലാന്‍ഡ് മര്‍ഡര്‍ ആണ് എന്ന് വ്യക്തമാണെങ്കിലും സംഘടിതമായി ഇതൊക്കെ ഒരു കൊലപാതകത്തിന്റെയും ആസൂത്രണം ചെയ്യുന്ന ആക്രമണത്തിന്റെയും ഭാഗമാണ് എന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ അവയൊക്കെ ഉണ്ടയില്ലാ വെടി എന്ന് പറഞ്ഞുകൊണ്ട് ആളുകള്‍ പുച്ഛിച്ച് തള്ളുന്നത്.

എന്നാല്‍, തമിഴ്നാട്ടിലെ ഹൈവേകളില്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ കണക്ക് പരിശോധിക്കുമ്പോള്‍ ചില അസ്വാഭാവികതകള്‍ എങ്കിലും തോന്നുക സ്വാഭാവികമാണ്. അതിലൊന്ന് തമിഴ്നാട്ടില്‍ ഔദ്യോഗികമായി അവയവങ്ങള്‍ ദാനം ചെയ്തവരുടെ കണക്ക തന്നെയാണ്. തമിഴ്നാട്ടില്‍ ഹൃദയം മാറ്റിവെച്ചവരില്‍ 25 ശതമാനം പേരും വിദേശികളാണെന്നും, കരള്‍ മാറ്റിവെച്ചവരില്‍ 33ശതമാനം പേരും വിദേശികളാണ് എന്നതും മാത്രം മതി ഇതില്‍ ദുരൂഹത കണ്ടെത്താന്‍. കാരണം ഇപ്പോള്‍ തമിഴ്നാട്ടിലെ കണക്കനുസരിച്ച് 5310 ഇന്ത്യാക്കാര്‍ അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ വെറും 53 വിദേശികളാണ് കാത്തിരിക്കുന്നത്.

പക്ഷേ അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ പട്ടിക നോക്കുമ്പോള്‍ ഏതാണ്ട് മൂന്നിലൊന്നും വിദേശികള്‍ക്ക് കൊടുക്കുന്നു. അപകടം നടന്ന് ആള്‍ ഏതെങ്കിലും ആശുപത്രിയില്‍ എത്തുമ്പോള്‍ ആ ജില്ലകളിലെ ആശുപത്രികളില്‍ സംഭവിക്കുന്ന അവയവദാനത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. പിന്നീട് ആ സംസ്ഥാനത്തെയും അയല്‍ സംസ്ഥാനത്തെയും അങ്ങനെ ഇന്ത്യയിലെയും ആളുകള്‍ക്ക് കൊടുത്ത ശേഷം വിദേശ മലയാളികളിലും ആവശ്യക്കാര്‍ ഇല്ലെങ്കില്‍ മാത്രമേ വിദേശികള്‍ക്ക കൊടുക്കാവൂ എന്ന് പ്രോട്ടോക്കോളില്‍ പറയുന്നു. മാത്രമല്ല, ഒരാളുടെ അവയവം ദാനം ചെയ്യണമെങ്കില്‍ അനേകം കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇത്തരം കടമ്പകള്‍ ഒക്കെ നിയമപുസ്തകത്തില്‍ ഉണ്ടെങ്കിലും അവയവങ്ങള്‍ സ്വീകരിക്കുന്നവരില്‍ മൂന്നില്‍ ഒന്ന് പേരും വിദേശികള്‍ ആകുന്നത് എന്ത്കൊണ്ടാണ്?

തീര്‍ച്ചയായും ഉയര്‍ന്ന വിലകൊടുത്ത് അവയവങ്ങള്‍ വാങ്ങാന്‍ തയ്യാറായി വിദേശികളും അവരെ സഹായിക്കുന്ന ഏജന്‍സികളും അവിടെയുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കംവേണ്ട. ഈ ഏജന്‍സികള്‍ സ്വകാര്യ ഏജന്‍സികളുമായി കച്ചവടം ഉറപ്പിച്ച ശേഷം അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്നാരോപിച്ചാല്‍ ആരും ഇതേകുറിച്ച് ഇതുവരെ വ്യക്തമായി അന്വേഷിക്കാത്തിടത്തോളം കാലം എങ്ങനെയാണ് ഉണ്ടയില്ലാവെടി എന്ന് പറയാന്‍ കഴിയുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category