1 GBP = 102.00 INR                       

BREAKING NEWS

അഴിമതിക്കാരെ കയ്യാമം വച്ച് അകത്തിടുമെന്നും അഴിമതിക്കെതിരെ ഏതറ്റം വരെയും പോകുമെന്നും ഗീര്‍വാണം അടിച്ച് അധികാരത്തിലേറിയ പിണറായിക്ക് അഴിമതിക്കാരുടെ മുമ്പില്‍ മുട്ടു വിറയ്ക്കുന്ന കാഴ്ച അശ്ലീലമാണ്; സംസ്ഥാന പൊലീസ് മേധാവിയുടേതിന് തുല്യമായ പദവിയിലുള്ള വിജിലന്‍സിനെ സ്വതന്ത്രമാക്കണമെന്ന മുറവിളിക്കിടെ പദവി തരം താഴ്ത്തി കേരളത്തെ നാണം കെടുത്തി പിണറായി നേടാന്‍ ശ്രമിക്കുന്നത് എന്താണ്? അഴിമതിക്കാരുടെ മുമ്പില്‍ മുട്ടു വിറയ്ക്കുന്ന പിണറായിയോട്..

Britishmalayali
kz´wteJI³

ഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് കേരളം കേട്ടത് മുഴുവന്‍ ഞെട്ടിക്കുന്ന അഴിമതിയുടെ കാണാക്കയങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു. ഓരോ ദിവസവും കൊള്ളയുടെ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ അതൊക്കെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് എന്നെപോലുള്ളവര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി ബന്ധപ്പെട്ട പെണ്ണുകേസുകളും അഴിമതി കഥകളും അഴിമതിക്കാരെ സംരക്ഷിക്കുന്ന വ്യഗ്രതയുമൊക്കെ ഞെട്ടലോടും വിറയലോടും കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് തന്നെ പിണറായി വിജയന്‍ എന്ന ഇരട്ട ചങ്കന്‍ അധികാരത്തില്‍ വരണമെന്നും പിണറായിയുടെ വിറപ്പിക്കുന്ന ഭരണസാമര്‍ത്ഥ്യത്തിന് കീഴില്‍ അഴിമതിക്കാര്‍ ഞെട്ടിവിറയ്ക്കുമെന്നും എന്നെ പോലുള്ള അനേകം പേര്‍ സ്വപ്നം കണ്ടു.

നിര്‍ഭാഗ്യവശാല്‍, ആ ഭരണം നാലാം വര്‍ഷത്തിലേക്ക കടക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ചൂടുംചുണയുമൊക്കെ പാവങ്ങളോടും ചില ഉദ്യോഗസ്ഥ പ്രഭുക്കളോടും മാത്രമാണ് എന്ന് വ്യക്തമാകുന്നു. അഴിമതിക്കെതിരെ ഒരു നിലപാടും എടുക്കുന്നില്ല എന്ന് മാത്രമല്ല, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാര്‍ ചെയ്തത് പോലെ നേരിട്ട് കാശ് വാങ്ങുന്നില്ലെങ്കിലും പാര്‍ട്ടിയുടെ സംവിധാനങ്ങളിലൂടെ കോടികള്‍ ഖജനാവിന് നഷ്ടമാക്കുന്ന ധൂര്‍ത്തിന്റെയും അഴിമതിയുടെയും അടയാളമായി സര്‍ക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും പുറത്ത് വരുന്നത് സ്വജന പക്ഷപാതത്തിന്റെയും ഇഷ്ടക്കാര്‍ക്ക് വാരിവിളമ്പുന്നതിന്റെയും നാണംകെട്ട കഥകളാണ്. അതിനിടയില്‍, എതിര്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെ മൂലയ്ക്കിരുത്തുകയും അവര്‍ക്കെതിരെ കള്ളക്കേസെടുത്ത് അവരുടെ ജീവിതം ഇല്ലാതാക്കുകയും ചെയ്യുന്നത് ശീലമായി മാറിയിരിക്കുന്നു.

സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ ഒരു കേസുണ്ടായാല്‍ സുപ്രീംകോടതി വരെ പോയി ഖജനാവില്‍ നിന്നും കാശ് മുടക്കി അത് നേടിയെടുക്കാന്‍ ശ്രമിക്കുന്നതും ഈ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇന്നലെ പുറത്തുവന്ന വാര്‍ത്ത അതിനേക്കാള്‍ ഭയാനകവും ഞെട്ടിക്കുന്നതുമാണ്. ഈ നാട്ടില്‍ അഴിമതിക്കെതിരെ പോരാടുന്നവരെയൊക്കെ വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ഈ നാട്ടിലെ അഴിമതിക്കാരെ പിടിക്കുന്നതിന് വേണ്ടി നമ്മുടെ നാട്ടില്‍ കാലാകാലങ്ങളായി രൂപപ്പെട്ട വിജിലന്‍സ് എന്ന പറയുന്ന സമ്പ്രദായത്തെ മുച്ചൂടും മുടിച്ച് അഴിമതിക്കാര്‍ക്ക് ഓശാനപാടുന്ന ഒരു വെള്ളാനയാക്കി മാറ്റാന്‍ ഈ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ആ വാര്‍ത്ത. അത് പുതിയ കാര്യമാണോ എന്ന് ചിലരെങ്കിലും ചോദിച്ചെന്നു വരാം.

കാരണം, ജേക്കബ് തോമസ് എന്ന അഴിമതി വിരുദ്ധനായ ഐപിഎസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് വീട്ടിലിരുത്തിയ ശേഷം ഒരു വിജിലന്ഡസ് ഡയറക്ടറെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. ഓര്‍ക്കുക, മുക്കിനും മൂലയിലുമെല്ലാം ഡിജിപി പദവിയുള്ള അനേകംപേര്‍ ഈ നാട്ടിലുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് രണ്ടേരണ്ട് ഡിജിപി പദവി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഒന്ന് കേരള പൊലീസിന്റെ തലവനായ ഡിജിപി. രണ്ട് വിജിലന്‍സ് ഡയറക്ടറായ ഡിജിപി. രണ്ട് പേര്‍ക്കപം തുല്യപദവിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category