1 GBP = 93.00 INR                       

BREAKING NEWS

മജോ തോമസ് പ്രസിഡന്റ്; ബേസില്‍ ജോണ്‍ ജനറല്‍ സെക്രട്ടറി; ട്രഷറര്‍ ടോമി വര്‍ക്കി; സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിന് നവ നേതൃത്വം ചുമതലയേറ്റു

Britishmalayali
kz´wteJI³

രു പതിറ്റാണ്ടിലൂപരി കാര്യക്ഷമതയോടു കൂടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സഹൃദയ എന്ന സംഘടന യുകെയിലെ തന്നെ മുന്‍ നിരയിലെ ഒന്നാണെന്ന് നിസംശയം പറയാവുന്നതാണ്. കലാ കായിക പരിപാടികളിലും സാമൂഹിക സേവന സംരംഭങ്ങളും വളരെ ഊര്‍ജ്ജസ്വലതയോടെ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ചാരിറ്റി സേവനത്തിലും നമ്മുടെ കൊച്ചു കൂട്ടുകാര്‍ക്ക് മലയാളം എന്ന സ്വന്തം ഭാഷയെ ഉയര്‍ത്തി കാട്ടുവാനും സാധ്യമാക്കുന്നതില്‍ സഹൃദയ ഒരുപടി മുമ്പില്‍ തന്നെ ആണ്.

അതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന കഴിഞ്ഞകാല സംഘടനാ ഭാരവാഹികളുടെ സേവനം മുക്ത ഖണ്ഡം പ്രശംസനീയവുമാണ്. അങ്ങനെ നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പടവുകള്‍ കയറി കൊണ്ട് നടന്ന വാര്‍ഷിക പൊതുയോഗം സൗഹൃദയ 2020ലെ കരുത്തുറ്റതും കഴിഞ്ഞ കാല ഭാരവാഹിത്വ പരിചയ സമ്പന്നരുമായ ആറംഗ ഭാരവാഹികള്‍ ഉള്‍പ്പെടെ തിരിഞ്ഞെടുത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മജോ തോമസ്, വൈസ് പ്രസിഡന്റ് എമി ജുബിന്‍, ജനറല്‍ സെക്രട്ടറി ബേസില്‍ ജോണ്‍, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കൂത്തൂര്‍, ട്രഷറര്‍ ആയി ടോമി വര്‍ക്കി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് വര്‍ഗ്ഗീസ് (ലാലു) മറ്റു എക്‌സിക്യുട്ടീവ് മെമ്പേഴ്സായി ബിജു ചെറിയാന്‍, സെബാസ്റ്റ്യന്‍ എബ്രഹാം, വിജു വര്‍ഗ്ഗീസ്, സുനിത ഫെബി ജേക്കബ്, സുജ ജോഷി, സ്റ്റെബിന്‍ ഇമ്മാനുവേല്‍, ലാബു ബാഹുലേയന്‍, അജി മാത്യു, ധനേഷ് ബാലചന്ദ്രന്‍ എന്നിവരാണ് ഇനിയും സംഘടനാ അംഗങ്ങളുടെ പൂര്‍ണ്ണ പിന്‍ബലത്തോടെ ഭാവി പരിപാടികള്‍ക്ക് രൂപം കൊടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category