1 GBP = 93.00 INR                       

BREAKING NEWS

അയര്‍ലന്റിലെ ഇന്ത്യന്‍ വസന്തത്തിന് അറുതിയായി; ലിയോ വരദ്കര്‍ രാജി നല്‍കി; ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ പ്രധാനമന്ത്രിയായതിന്റെ ആവേശം ഇനി ഇന്ത്യക്കാര്‍ക്ക് മറക്കാം; ഭീകര സംഘടനയായ ഇറയുടെ ഭാഗമായ സിന്‍ ഫിയാന് കൂടുതല്‍ സീറ്റുകള്‍

Britishmalayali
kz´wteJI³

തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ വിശ്വാസ വോട്ടെടുപ്പിലും പരാജയപ്പെട്ടതോടെ, ഐറിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇന്ത്യന്‍ വംശദനായ ലിയോ വരദ്കര്‍ രാജിവെച്ചു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തതിനാല്‍, ലിയോയുടെ പിന്‍ഗാമിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി ലിയോ തുടരും.

ലിയോ വരദ് കറുടെ ഫിന്‍ ഗായേല്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് വിശ്വാസവോട്ട് തേടിയത്. അതിലും പരാജയപ്പെട്ടതോടെ, രാജിവെക്കാന്‍ ലിയോ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം തന്റെ രാജിക്കത്ത് പ്രസിഡന്റ് മൈക്കല്‍ ഹിഗ്ഗിന്‍സിന് കൈമാറി. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ മറ്റ മൂന്നുകക്ഷികള്‍ നേതൃത്വ ചര്‍ച്ചകള്‍ തുടരുകയാണ്. അതില്‍ തീരുമാനമാകുംവരെ ലിയോ സ്ഥാനത്തുതുടരും.

ഫെബ്രുവരി എട്ടിനുനടന്ന തിരഞ്ഞെടുപ്പില്‍ നാല് പ്രധാന പാര്‍ട്ടികള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതോടെയാണ് ഭരണപ്രതിസന്ധി ഉടലെടുത്തത്. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ഐറിഷ് ഡൈല്‍ കൂടിയെങ്കിലും സമവായത്തിലെത്തിയില്ല. ഫിന്‍ ഗായേല്‍ പാര്‍ട്ടി ലിയോ വരദ്കറിനെയും ഫിയാന്ന ഫെയ്ല്‍ പാര്‍ട്ടി മൈക്കല്‍ മാര്‍ട്ടിനെയും സിന്‍ ഫെയ്ന്‍ പാര്‍ട്ടി മേരി ലൗ മക്‌ഡൊണാള്‍ഡിനെയും ഗ്രീന്‍ പാര്‍ട്ടി ഇമോന്‍ റയനെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഓരോ പാര്‍ട്ടിയെയും സുസ്ഥിരമായ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടിയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് രാജിവെക്കുംമുമ്പ് ഐറിഷ് ഡൈലില്‍ ലിയോ വരദ്കര്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പുതുതായി അധികാരത്തിലെത്തുന്ന നേതൃത്വത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തുടര്‍ന്നാണ് ഉവാച്ച്‌ടെറെയ്‌നിലെ പ്രസിഡന്റിന്റെ ഓഫീസിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

സര്‍ക്കാരുണ്ടാക്കുന്നതിനായി മറ്റു പാര്‍ട്ടികളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് ഫിയാന്ന ഫെയ്ല്‍ നേതൃത്വം വ്യക്തമാക്കി. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനോടിയ തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ സിന്‍ ഫെയ്‌നും ശക്തമായി രംഗത്തുണ്ട്. 160 അംഗ പാര്‍ലമെന്റില്‍ ഫിയാന്ന ഫെയ്‌ലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സിന്‍ ഫെയ്ന്‍ രണ്ടാമതും ലിയോയുടെ ഫിന്‍ ഗായേല്‍ മൂന്നാമതുമാണ്.

തീവ്രവാദ നിലപാടുകളുള്ള ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ രാഷ്ട്രീയ സംഘടനയാണ് സിന്‍ ഫെയ്ന്‍. അതുകൊണ്ടുതന്നെ എതിരാളികള്‍ അവര്‍ക്കെതിരേ സംഘടിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. ഐറിഷ് ഡൈലില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സിന്‍ ഫെയ്ന്‍ നേതാവ് മേരി ലൗ മക്‌ഡൊണാള്‍ഡ് ആണെന്നതും എതിരാളികള്‍ കൂടിച്ചേരാനുള്ള സാധ്യതയ്ക്ക് ശക്തിപകരുന്നുണ്ട്.

80 വോട്ടുകളാണ് അധികാരത്തിലേറാന്‍ വേണ്ടത്. സിന്‍ ഫെയ്‌ന് ലഭിച്ചത് 45 വോട്ടുകളും. എന്നാല്‍, ഡൈലില്‍ ഇത്രയേറെ വോട്ട് നേടാനായതുതന്നെ വിജയമായാണ് സിന്‍ ഫെയ്ന്‍ വിലയിരുത്തുന്നത്. സെന്റര്‍ റൈറ്റ് പാര്‍ട്ടികളായ ഫിന്‍ ഗായേലിന്റെയും ഫിയാന്ന ഫെയ്‌ലിന്റെയും മേധാവിത്വം തകര്‍ത്താണ് തീവ്ര നിലപാടുകളുള്ള സിന്‍ ഫിയേന്‍ 37 സീറ്റുകളോടെ തിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category