1 GBP = 93.00 INR                       

BREAKING NEWS

ഇസ്ലാമിക തീവ്രവാദത്തിന് ചുവടുപിടിച്ച് വലതുവംശീയ വാദികളും യൂറോപ്പില്‍ പിടിമുറുക്കുന്നു; ജര്‍മന്‍ നഗരത്തിലെ അക്രമത്തില്‍ കൊല്ലപ്പെട്ടതു മുഴുവന്‍ കുടിയേറ്റക്കാര്‍; അക്രമികള്‍ വെള്ളക്കാരായ വംശീയ വെറിയന്മാര്‍ തന്നെ

Britishmalayali
kz´wteJI³

ജര്‍മനിയിലെ രണ്ട് ബാറുകളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒമ്പതുപേരും കുടിയേറ്റക്കാരാണെന്ന് തെളിഞ്ഞതോടെ, നടന്നത് തീവ്ര വലതുപക്ഷ വാദികളുടെ ആക്രമണമാണെന്ന് വ്യക്തമായി. യൂറോപ്പിലാകെ പടര്‍ന്നുപിടിച്ചിരിക്കുന്ന വലതു വംശീയ വെറിയുടെ ഇരകളാണ് ആക്രമണത്തിനിരയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റ ആറുപേരിലും കൂടുതലും വിദേശത്തുനിന്നെത്തി ജര്‍മനിയില്‍ താമസിക്കുന്നവരാണ്.

ബുധനാഴ്ച രാത്രി ഹാനാവു നഗരത്തിലെ രണ്ട് ശിഷ ബാറുകളിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ടുമക്കളുടെ അമ്മയും ഗര്‍ഭിണിയുമായ 35-കാരിയുമുണ്ടെന്ന് ജര്‍മന്‍ മാധ്യമമായ ബില്‍ഡ് റിപ്പോര്‍ട്ടുചെയ്തു. ബാറിലെ ജീവനക്കാരായ തുര്‍ക്കി വംശജരായ ഗോഖന്‍ ഗുല്‍റ്റെക്കിനും ഫെര്‍ഹത് ഉന്‍വരും മരിച്ചവരില്‍പ്പെടുന്നു.

43-കാരനാ തോബിയാന്‍ രത്യേനെന്നയാളാണ് വെടിവെപ്പു നടത്തിയത്. വലതുപക്ഷ തീവ്രവാദിയായ ഇയാള്‍, കുടിയേറ്റക്കാരെ വംശഹത്യ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന 24 പേജുള്ള കുറിപ്പ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു. രാത്രി പത്തുമണിയോടെ നഗരകേന്ദ്രത്തിലെ ലാ വോര്‍ട്ടെ കഫെയിലെത്തി ആക്രമണം നടത്തിയ ഇയാള്‍, പിന്നീട് ഒന്നര മൈല്‍ അപ്പുറത്തുള്ള അരീന ബാര്‍ ആന്‍ഡ് കഫെയിലുമെത്തി വെടിവെപ്പു നടത്തി.

ഇതിന് തൊട്ടടുത്തുള്ള തന്റെ മാതാപിതാക്കളുടെ താമസസ്ഥലത്തേക്കുപോയ തോബിയാസ്, പിതാവിന്റെ മുന്നില്‍വെച്ച് 72-കാരിയായ അമ്മയെ വെടിവെച്ചുകൊന്നശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു. പുലര്‍ച്ചെ മൂന്നുമണിയോടെ ഈ വീട്ടില്‍ തിരച്ചില്‍ നടത്തിയ പോലീസ് തോബിയാസിന്റെ മൃതദേഹം കണ്ടെത്തി.

തുര്‍ക്കിക്കാരായ ബിലാല്‍ ഗോക്‌സെ, സെഡാറ്റ് ഗുര്‍ബുസ്, അഗ്രി ംലെസ്‌കിര്‍റ്റ്‌ലി, ബള്‍ഗേറിയക്കാരനായ കോലായന്‍ വെല്‍ക്കോവ് എന്നിവരാണ് ബാറിലെ വെടിവെപ്പില്‍ മരിച്ചതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബോസ്‌നിയക്കാരനായ ഹംസ കുറ്റോവിക്, പോളണ്ടുകാരിയായ ബാര്‍ ജീവനക്കാരി മെഴ്‌സിഡസ് എന്നിവരും മരിച്ചവരിലുണ്ട്.

ബാറുകളില്‍ ആക്രമണം നടത്തിയ തോബിയാസ് മുമ്പ് ഇവിടെവന്ന് ഭീഷണിമുഴക്കിയിരുന്നതായും പോലീസ് കണ്ടെത്തി. ഫെബ്രുവരി പതിനഞ്ചിന് ബാറുകളിലൊന്നിലെത്തിയ തോബിയാസ്, താന്‍ ആക്രമണം നടത്തുമെന്ന് ഭീഷണപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. യുദ്ധാനന്തര ജര്‍മനിയിലെ ഏറ്റവും ആള്‍നാശമുണ്ടായ വംശീയാക്രമണമാണ് ഹാനാവുവില്‍ ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

ജര്‍മനിയില്‍ വര്‍ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധതയുടെയും വലതുവംശീയ വെറിയുടെയും ഒടുവിലത്തെ ഉദാഹരണമാണ് ഈ ആക്രമണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഒരുവര്‍ഷത്തിനിടെ വലതുതീവ്രവാദികള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണം കൂടിയാണിത്. കുടിയേറ്റത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ നേതാവായ വാള്‍ട്ടര്‍ ല്യൂബ്‌ക്കെ ഒമ്പതുമാസം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നാലുമാസത്തിനുശേഷം ഹെല്ലെ നഗരത്തിലെ സിനഗോഗിലും തീവ്ര വലതുപക്ഷ വാദികള്‍ ആക്രമണം നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category