1 GBP = 94.20 INR                       

BREAKING NEWS

ഇന്ത്യന്‍ സ്റ്റൈല്‍ ഭരണവുമായി പ്രീതി പട്ടേല്‍; രാത്രി വൈകിയുള്ള മീറ്റിങ്ങുകളും കര്‍ശന നടപടിയുമായി മുന്നേറുമ്പോള്‍ മടിയന്മാരായ വെള്ളക്കാര്‍ക്ക് പിടിക്കുന്നില്ല; ഹോം സെക്രട്ടറിക്കെതിരേ പരാതിയുമായി ജീവനക്കാര്‍

Britishmalayali
kz´wteJI³

ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ സുപ്രധാന വകുപ്പായ ഹോം ഓഫീസിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ത്തന്നെ പ്രീതി പട്ടേല്‍ വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങിയിരുന്നു. പുതിയ കുടിയേറ്റ നിയമമുള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളെടുത്ത് അവര്‍ പ്രതീക്ഷ കാക്കുകയും ചെയ്തു. എന്നാലിപ്പോള്‍ പ്രീതിയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത് അവര്‍ക്കെതിരായ പരാതികളാണ്. രാവും പകലുമെന്നില്ലാതെ ജോലിയില്‍ മുഴുകുന്ന മന്ത്രിക്കെതിരേ ഹോം ഓഫീസിലെ ഉന്നതോദ്യോഗസ്ഥരാണ് പരാതിയുമായി രംഗത്തു വന്നിട്ടുള്ളത്.

വകുപ്പിലെ ഉന്നതരുമായി പ്രീതി ഉടക്കിയതായാണ് വിവരം. ഉദ്യോഗസ്ഥരില്‍നിന്ന് കൂടുതല്‍ ഉത്തരവാദിത്വം ആവശ്യപ്പെട്ട മന്ത്രിയുമായി പലരും നേരിട്ടുതന്നെ കോര്‍ത്തു. മന്ത്രി ഓഫീസിനുള്ളില്‍ പേടിയുടെ അന്തരീക്ഷമുണ്ടാക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു. നിയമവിരുദ്ധമെന്ന് ഉദ്യോഗസ്ഥര്‍ കരുതിയിരുന്ന കാര്യങ്ങളാണ് മന്ത്രി ആവശ്യപ്പെടുന്നതെന്നും അവര്‍ പരാതിപ്പെടുന്നു. ലണ്ടന്‍ നഗരം സ്തംഭിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ എക്സ്റ്റിന്റണ്‍ റിബലുകള്‍ക്കുനേരെ പോലീസ് ബലം പ്രയോഗിക്കാത്തത് എന്തെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നടന്ന യോഗത്തില്‍ പ്രീതി ചോദിച്ചതും ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു.

എന്നാല്‍, അത്യന്തം പ്രൊഫഷണല്‍ സമീപനത്തോടെ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് പ്രീതി പട്ടേലെന്ന് ബിസിനസ് മന്ത്രി നദീം സഹാവി പറഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ ജോലി ചെയ്യുന്ന അവരോടുള്ള അസൂയയാണ് പ്രതിഷേധങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിക്കെതിരേ ആരും ഇതുവരെ ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ലെന്നാണ് ഹോം ഓഫീസിന്റെ വിശദീകരണം. എന്നാല്‍, അത് ശരിയല്ലെന്നാണ് വകുപ്പിന്റെ അകത്തളങ്ങളില്‍നിന്നുള്ള വാര്‍ത്തകള്‍.

ഹോം ഓഫീസ് പെര്‍മനന്റ് സെക്രട്ടറി ഫിലിപ്പ് റുത്‌നമിനെ മാറ്റണമെന്ന് പ്രീതി പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. കാബിനറ്റ് സെക്രട്ടറി മാര്‍ക്ക് സെഡ്‌വിലുമായും മന്ത്രി ഉടക്കിയെന്ന് ടൈംസ് പത്രം റിപ്പോര്‍ട്ടുചെയ്തു. ഹോം ഓഫീസിലെ ഏറ്റവും മുതിര്‍ന്ന ഓഫീസറും പ്രബലനുമാണ് ഫിലിപ് റുത്‌നം. 2017 ഏപ്രിലിലാണ് പെര്‍മനന്റ് സെക്രട്ടറിയായി അദ്ദേഹം ഹോം ഓഫീസില്‍ ചുമതലയേറ്റത്. ഓരോ വകുപ്പിലെയും ഏറ്റവും ഉയര്‍ന്ന തസ്തികയാണ് പെര്‍മന്റ് സെക്രട്ടറിയുടേത്. ഗതാഗത വകുപ്പില്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് അദ്ദേഹം ഹോം ഓഫീസിലെത്തുന്നത്.

പ്രതിഷേധക്കാര്‍ക്കെതിരേ പോലീസിനെ ശക്തമായി ഉപയോഗിക്കാത്തതിന്റെ പേരിലാണ് പ്രീതി പട്ടേല്‍ ആദ്യം വകുപ്പിലെ ഉന്നതരുമായി ഇടയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നഗരങ്ങള്‍ നിശ്ചലമാക്കുമെന്ന് ഭീഷണിപ്പെടുത്തിയ പരിസ്ഥിതി പ്രക്ഷോഭകരെ അടിച്ചമര്‍ത്തണമെന്നതായിരുന്നു മന്ത്രിയുടെ നിലപാട്. കേംബ്രിഡ്ജ് കോളേജില്‍ പരിസ്ഥിതിവാദികള്‍ പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ പോലീസ് നോക്കിനിന്നതിന് പിന്നാലെയായിരുന്നു മന്ത്രി കടുത്ത നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് എടുക്കാന്‍ പോലീസിനെ പ്രാ്പ്തരാക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ പോലീസ് പവേഴ്‌സ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രീതി പട്ടേല്‍. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കുനേരെ പോലീസ് ബലംപ്രയോഗിക്കില്ലെന്ന് ഉറപ്പാക്കുന്ന ചട്ടം, പക്ഷേ, ജനങ്ങളുടെയും ജോലിക്കാരുടെയും പ്രവര്‍ത്തനത്തിനും ജീവിതത്തിനും പ്രതിഷേധങ്ങള്‍ ഭംഗം തീര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category