1 GBP = 93.00 INR                       

BREAKING NEWS

ബേക്കല്‍ കോട്ടയിലെ ദ്വാരങ്ങളുടെ രഹസ്യമറിഞ്ഞപ്പോള്‍ കൗതുകമേറി; ഇഷ്ടപ്പെട്ടത് ഓട്ടോ സവാരി; മലബാറിനെ മതിയാവോളം ആസ്വദിച്ച് ഇംഗ്ലണ്ടിലെ 44 ഡോക്ടര്‍മാര്‍

Britishmalayali
kz´wteJI³

ലബാറിനെ കണ്ടും അറിഞ്ഞും ആസ്വദിച്ചും ഇംഗ്ലണ്ടിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. ഇംഗ്ലണ്ടിലെ ത്വക്ക് രോഗ വിദഗ്ധരുടെ സംഘടനയായ ഡൗളിങ് ക്ലബ്ബിലെ 44 ഡോക്ടര്‍മാരുടെ സംഘമാണ് വടക്കന്‍ കേരള സന്ദര്‍ശനം നടത്തുന്നത്. ഈമാസം 15ന് കേരളത്തിലെത്തിയ ഈ സംഘം ഒരാഴ്ചത്തെ സന്ദര്‍ശനമാണ് നടത്തുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലൂടെയാണ് സംഘം യാത്ര നടത്തുന്നത്.

കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ ഗ്രാമങ്ങളും ഇവിടുത്തെ ആളുകളെയും എല്ലാം കണ്ടും പരിചയപ്പെട്ടുമാണ് ഇവരുടെ യാത്ര പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കാസര്‍ഗോട്ടെ ബേക്കല്‍ കോട്ടയിലും സംഘമെത്തി. ബേക്കല്‍ കോട്ടയിലെ മതിലുകളില്‍ നിര്‍മ്മിച്ചിട്ടുള്ള ദ്വാരങ്ങള്‍ കണ്ട് ''വാട്ട് ആര്‍ ദി പര്‍പ്പസ് ഓഫ് ദീസ് ഹോള്‍സ്'' എന്ന ചോദ്യം ചോദിച്ചത് സംഘത്തിലെ നിക്കോള ഡോണ്‍സും പീറ്റര്‍ സാംസണും ആണ്. കടലില്‍നിന്നും വരുന്ന പായ്ക്കപ്പലുകളെ വിവിധ കോണുകളിലൂടെ കാണാന്‍ വേണ്ടി പ്രത്യേക അളവില്‍ നിര്‍മിച്ചതാണ് ഈ ദ്വാരങ്ങളെന്ന് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ മറുപടിയും നല്‍കി.

മോഹന്‍കുമാര്‍ നാരന്തട്ടയും ജി.അംബുജാക്ഷനുമാണ് ബേക്കല്‍ കോട്ടയുടെ ചരിത്രം വിവരിച്ചത്. ഇന്നലെ വ്യാഴാഴ്ച രാവിലെയായിരുന്നു ബേക്കല്‍ കോട്ട സന്ദര്‍ശനം. വനിതകളുള്‍പ്പടെയുള്ള സംഘമാണ് യാത്ര നടത്തുന്നത്. വലിയ കൗതുകത്തോടെ കോട്ട ചുറ്റി നടന്നു കണ്ട സംഘത്തിന് കോട്ടയുടെ ചരിത്രവും വിവരിച്ചു നല്‍കി. ''എ.ഡി. 1650-ല്‍ കര്‍ണാടകയിലെ ശിവപ്പ നായ്ക്കാണ് കോട്ട നിര്‍മിച്ചത്. കുരുമുളക് ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ കയറ്റിയയക്കാനാണ് മലബാറിലെ പ്രധാന തുറമുഖമായ ബേക്കലില്‍ കോട്ട പണിതത്...'' മോഹന്‍കുമാറിന്റെയും ജി.അംബുജാക്ഷന്റെയും വിവരണത്തിനിടെ സംശയങ്ങളും ചോദിച്ചുകൊണ്ടേയിരുന്നു.

രണ്ടുമണിക്കൂര്‍ നേരം കോട്ടയില്‍ സമയം ചെലവഴിച്ച സംഘം നീലേശ്വരത്തെ ബീഡിത്തൊഴിലാളികളെയും സന്ദര്‍ശിച്ചു. അവരുടെ ജീവിതത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ചോദിച്ചറിഞ്ഞു. ഇംഗ്ലീഷും ഹിന്ദിയുമുള്‍പ്പെടെ ഒന്‍പത് ഭാഷകള്‍ സംസാരിക്കുന്നവരുണ്ടെന്ന് കേട്ടപ്പോള്‍ സംഘത്തിന് കൂടുതല്‍ കൗതുകമായി. കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമങ്ങളിലും തീരദേശത്തെ വീടുകളിലും യാത്രാസംഘമെത്തി. അവിടെ ഓട്ടോറിക്ഷ സവാരിയായിരുന്നു ഏറെ ഇഷ്ടപ്പെട്ടതെന്ന് സംഘാംഗങ്ങളായ ഡോ. ഫിലിപ്പ് റീഡും ലൂയിസ്ഫള്ളറും പറഞ്ഞു.

കാസര്‍കോട്ടെ വിവിധ സ്ഥലങ്ങളിലെത്തിയപ്പോള്‍ വിത്യസ്ത ജീവിതരീതിയിലുള്ള ആളുകളെ കണ്ടുവെന്നും ഇത് വലിയ പ്രത്യേകതയായി തോന്നിയെന്നും സംഘം പറഞ്ഞു. കാസര്‍കോട്ടും കോഴിക്കോട്ടും തൃശ്ശൂരിലുമായി നടന്ന ത്വഗ്രോഗ ഡോക്ടര്‍മാരുടെ ശില്‍പശാലയിലും പങ്കെടുത്തു. 23-ന് കൊച്ചിയില്‍നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category