1 GBP = 93.00 INR                       

BREAKING NEWS

മലയാളത്തില്‍ നിന്നും മെഗാപ്രോജക്റ്റ് ചിത്രം ''റാം'' യുകെയുടെ സൗന്ദര്യം തേടിയെത്തുന്നു; ദൃശ്യത്തിന് ശേഷം ജിത്തുവും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം പൂര്‍ത്തിയാക്കുന്നത് അഞ്ചു രാജ്യങ്ങളിലായി; ചര്‍ച്ചയാകുന്നതും പഴയ ചിത്രങ്ങളുടെ ജാതകപ്പിഴവുകള്‍ തന്നെ; ലാലിന്റെ നോട്ടം അന്താരാഷ്ട്ര വിപണി

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: മലയാള സിനിമയുടെ നോട്ടം വീണ്ടും ലണ്ടന്‍ ലൊക്കേഷനിലേക്ക്. രണ്ടു വര്‍ഷം മുന്‍പ് കേരളപ്പിറവി ദിനത്തില്‍ പുറത്തുവന്ന ഡ്രാമയുടെ നായകന്‍ സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണ് വീണ്ടും ലണ്ടന്‍ ലൊക്കേഷന്‍ തേടി എത്തുന്നത്. കൂടെ മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് എന്ന് പറയാവുന്ന ദൃശ്യത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് കൂടി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെ ഉയരെയാണ്. മെയ് മാസം പതിനൊന്നു മുതല്‍ ലണ്ടനില്‍ ഷൂട്ടിങ്ങിനു ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തിന് റാം എന്നാണ് പേരിട്ടിരിക്കുന്നത്.

മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തുന്നത് കൊണ്ട് തന്നെ വലിയൊരു താരനിരയും ചിത്രത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ദൃശ്യം പോലെ ചെറിയൊരു ക്യാന്‍വാസില്‍ ഒതുങ്ങുന്ന കൊച്ചുകഥയല്ല റാം എന്നാണ് അണിയറയില്‍ കേള്‍ക്കുന്ന വര്‍ത്തമാനം. ഇന്ത്യന്‍ നഗരങ്ങളും യുകെയും കൂടാതെ ഈജിപ്തിലെ കെയ്‌റോയും കാനഡയും ഉസ്ബക്കിസ്ഥാനും അടക്കം അഞ്ചു രാജ്യങ്ങളില്‍ കൂടിയാണ് റാം പൂര്‍ത്തിയാക്കുക. ഇതോടെ ഈ വര്‍ഷത്തെ വന്‍ബജറ്റ് ചിത്രത്തില്‍ മുന്‍നിരയില്‍ ആയിരിക്കും റാമിന്റെ സ്ഥാനം എന്നും ഉറപ്പിക്കാം. ഇന്ത്യയില്‍ കേരളവും തമിഴനാടും ഡല്‍ഹിയും അടക്കമുള്ള സ്ഥലങ്ങളില്‍ കൂടിയാണ് കഥ വികസിക്കുന്നത്.

നാലു രാജ്യങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന റാമിലൂടെ മലയാള സിനിമ പുതിയ ഉയരങ്ങള്‍ തേടാന്‍ ഉള്ള സാധ്യതയാണ് നിരീക്ഷിക്കപ്പെടുന്നത്. ചെന്നൈ ആസ്ഥാനമായ അഭിഷേക് ഫിലിംസ് ആണ് ചിത്രത്തിന് മുതല്‍ മുടക്കുന്നതെന്നു സൂചനയുണ്ട്. മൂന്നാഴ്ചയിലേറെ ഷൂട്ടിങ് സംഘം യുകെയില്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ലാല്‍ ചിത്രം ഡ്രാമ സറേയിലെ അഷ്ടേഡ്, എപ്സം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. റാമിന്റെ ചിത്രീകരണം ലണ്ടന്‍ നഗരം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ ആകും എന്നാണ് പ്രധാന അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. തമിഴിലും ഹിന്ദിയിലും ഓരോ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മറ്റൊരു മെഗാ ഹിറ്റിനായി ജിത്തു ജോസഫ് മലയാളത്തില്‍ വീണ്ടും ലാലിനെ നായകനാക്കി എത്തുന്നത് എന്നതും പ്രത്യേകതയാണ്.

അതേ സമയം ചെറിയ സീനില്‍ നിന്നും മലയാള സിനിമ ദേശം മുഴുവന്‍ എത്തണമെന്നും അന്തരാഷ്ട്ര തലത്തിലും ശ്രദ്ധിക്കണമെന്ന ആഗ്രഹമാണ് ചിത്രത്തിന്റെ പേരിടല്‍ ചടങ്ങില്‍ കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നടന്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളില്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ ആയി എത്തുമ്പോള്‍ അത്തരം ഒരു സാധ്യതയാണ് നടന്റെ മനസ്സില്‍ തെളിയുന്നത് എന്ന് വ്യക്തം. മലയാള സിനിമ കേരളക്കരയുടെ നാലതിരുകള്‍ വിട്ടു പറക്കാന്‍ റാം പോലെയുള്ള സിനിമകള്‍ ഉണ്ടാകണമെന്നാണ് ലാല്‍ പറയാതെ പറഞ്ഞു വയ്ക്കുന്നത്.
ലാലിന്റെ വാക്കുകള്‍ കടം എടുത്താല്‍ റാം ഒരു ചെറിയ സിനിമ അല്ലെന്ന് ഉറപ്പിക്കാം. അന്തരാഷ്ട്ര വിപണിക്കും ഉള്‍ക്കൊള്ളാന്‍ കഴിയും വിധം ഉള്ള ചേരുവകള്‍ ഉണ്ടെങ്കില്‍ അത്തരത്തില്‍ പിറക്കുന്ന ആദ്യ മലയാള സിനിമയും റാം ആയേക്കാം. ഇതുമനസില്‍ വച്ചാകും ദശ കോടിയില്‍ നില്‍ക്കാതെ റാമിന്റെ നിര്‍മ്മാണ ചിലവുകള്‍ ശത കോടി കടക്കും എന്ന അണിയറ വര്‍ത്തമാനവും സജീവമാകുന്നത്.

അടുത്തിടെയായി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നായികമാരെ അന്യഭാഷയില്‍ നിന്നും എത്തിക്കുന്ന പതിവ് റാമിലും ഉണ്ടാകും. മലയാളത്തില്‍ തന്റെ രണ്ടാമത്തെ ചിത്രം ചെയ്യാന്‍ തയ്യാറെടുക്കുന്ന തെന്നിത്യന്‍ നടി തൃഷ കൃഷ്ണനാണ് റാമിലെ നായികാ ആയി എത്തുന്നത്. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ഹേയ് ജൂഡിന് ശേഷമാണു തൃഷ മോഹന്‍ലാലിന്റെ നായികയായി മലയാളത്തില്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ തൃഷയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതിനാല്‍ റാം ഉയര്‍ത്തുന്ന പ്രതീക്ഷകള്‍ വലുതാണ്. നൂറു ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂള്‍ ഇട്ട ചിത്രത്തിന്റെ ആദ്യ പാതി ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയ ശേഷമാണു താരനിര യുകെയില്‍ എത്തുക. ദൃശ്യം പോലെ ഒരു ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണമായും ത്രില്ലര്‍ സിനിമയാണ് റാമിലൂടെ ആവിഷ്‌കരിക്കപ്പെടുക എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ലാല്‍ ചിത്രങ്ങളില്‍ അടുത്തിടെ അന്യഭാഷാ നടിമാര്‍ എത്തുന്ന പതിവ് ഡ്രാമയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ്രാമ ആദ്യം പ്ലാന്‍ ചെയ്തപ്പോള്‍ ഡെല്‍ഹിക്കാരി കോമള്‍ശര്‍മ ആയിരുന്നു പ്രധാന നായികാ വേഷത്തില്‍. എന്നാല്‍ ചിത്രം പാതിവഴിയില്‍ ഷൂട്ടിങ് എത്തിനില്‍ക്കുമ്പോളാണ് കോമളിന്റെ അഭിനയം പോരാ എന്ന വിമര്‍ശനത്തില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ താല്‍പര്യത്തില്‍ അവരെ മാറ്റി പകരം ദുബൈയില്‍ നിന്നും ആശാ ശരത് എത്തുന്നത്.

എന്നിട്ടും സിനിമ വെറും കഥയായി കാണാന്‍ സാധാരണ മലയാളി പ്രേക്ഷകര്‍ തയ്യാറല്ല എന്ന് തെളിയിച്ചാണ് 2018 ല്‍ പുറത്തിറങ്ങിയ ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും മോശം പ്രകടനവുമായി ഡ്രാമ തിയറ്ററില്‍ നിന്നും പിന്‍വാങ്ങിയത്. ആ വര്‍ഷത്തെ ഏറ്റവും വിപണി വിജയമായ ആദ്യ പത്തു ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിക്കാന്‍ ഡ്രാമക്കു കഴിഞ്ഞിരുന്നില്ല. ചിത്രത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞു നിന്നിട്ടും ആരാധകരടക്കം ഡ്രാമയെ ലാലിന്റെ നല്ല ചിത്രം എന്ന് വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കഥയിലെ ലോജിക് ഇല്ലായ്മയാണ് ഡ്രാമക്കു പ്രഹരമേല്‍പിച്ചത് എന്ന് വ്യക്തം.

അതിനിടെ വീണ്ടും ഒരു മെഗാതാര ചിത്രം യുകെ ലൊക്കേഷനാക്കുമ്പോള്‍ കഴിഞ്ഞ കാല ചിത്രങ്ങളാണ് പ്രേക്ഷകരുടെ മനസിലെത്തുക. ആദ്യ മൂന്നു ചിത്രങ്ങളും മെഗാ ഫ്ലോപ്പ് ആയി മാറിയതോടെ തല്‍ക്കാലം യുകെയില്‍ മലയാള ചിത്രങ്ങള്‍ ലൊക്കേഷന്‍ തേടി എത്തില്ല എന്നതായിരുന്നു നിഗമനങ്ങള്‍. മുകേഷ് അടക്കമുള്ള താരങ്ങള്‍ അണിനിരന്ന ശ്യാമപ്രസാദ് ചിത്രം ഇംഗ്ലീഷ് കഥയില്ലായ്മയിലും പ്രൊഡക്ഷന്‍ നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ ബജറ്റ് ഇല്ലായ്മയിലും കറങ്ങി തിരിഞ്ഞാണ് തിയറ്ററില്‍ എത്തിയത്. വന്നപോലെ ചിത്രം അപ്രത്യക്ഷമാകുകയും ചെയ്തു.

പിന്നീട് പൃഥ്വിരാജ് ലണ്ടന്‍ ബ്രിഡ്ജില്‍ എത്തിയപ്പോഴും പ്രവാസി കഥ പറയുന്നതില്‍ പരാജയമായി, കൂടെ ബോക്സ് ഓഫിസിലും. അതുകഴിഞ്ഞു മെഗാതാരം മമ്മൂട്ടിയുടെ ഊഴമായി, വൈറ്റിലൂടെ. പേര് സൂചിപ്പിക്കും പോലെ പടത്തിന്റെ പിന്നാമ്പുറത്തും കഥകള്‍ക്ക് പഞ്ഞമില്ലായിരുന്നു. പ്രതീക്ഷിച്ചപോലെ താരത്തിന്റെ ഫാന്‍സ് പോലും കാണാതെ ചിത്രം പിന്‍വാങ്ങി. നിരന്തരം ഉണ്ടായ ഈ വീഴ്ചകള്‍ മൂലം ലണ്ടന്‍ ലക്ഷണം കെട്ട ലൊക്കേഷനായി പേരുവീണു.

എന്നാല്‍ സ്‌കോട്ട്ലന്റ് ഉള്‍പ്പെടെയുള്ള മനോഹര ദേശങ്ങള്‍ ഇതിനകം കണ്ടുതീര്‍ത്ത മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളും നടീനടന്മാരും സംവിധായകരും അടക്കമുള്ളവരെ ബ്രിട്ടന്റെ മനോഹാരിത ആകര്‍ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ആദം ജോണും ഒടുവില്‍ ഡ്രാമയും യുകെയില്‍ എത്തിയതും. രണ്ടു ചിത്രങ്ങളും മുതല്‍മുടക്ക് പിടിച്ചെടുത്താണ് തിയറ്ററില്‍ നിന്നും മറഞ്ഞത്.

അതും പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റേയും നിറഞ്ഞ സാന്നിധ്യം ഉണ്ടായതു കൊണ്ട് മാത്രം. ഇനിയിപ്പോള്‍ ആറാം ചിത്രത്തിന്റെ ഊഴമാണ്. റാം ഒരു മെഗാഹിറ്റ് ആയി മാറുമോ, അതോ മുന്‍കാല ചിത്രങ്ങളുടെ വഴിയേ പോകുമോ? ഈ ആകാംഷയാണ് ഇപ്പോള്‍ ചിത്രത്തെ സജീവ ചര്‍ച്ചയില്‍ നിറച്ചു നിര്‍ത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category