1 GBP = 94.20 INR                       

BREAKING NEWS

കാമുകന്‍ നിധിന്‍ നിരന്തരം ശരണ്യയെ കാണാന്‍ എത്തിയിരുന്നു; ശരണ്യ വീട്ടില്‍ നിന്നും അയല്‍പക്കത്തു നിന്നും മോഷണം നടത്തിയത് ഇയാള്‍ക്ക് കൊടുക്കാന്‍; ഇരുവരും ചേര്‍ന്ന് ബാങ്കില്‍നിന്ന് ലോണ്‍ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടില്‍ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആയതിനാല്‍ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാന്‍ പ്രേരണ നല്‍കിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതില്‍ രോഷത്തോടെ നാട്ടുകാര്‍

Britishmalayali
ആര്‍ പീയൂഷ്

കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാനായി ഒന്നര വയസ്സുകാരനെ സ്വന്തം മകനെ കടലിറിഞ്ഞ് കൊന്ന കണ്ണൂര്‍ തയ്യില്‍ ശരണ്യയുടെ ചെയ്തില്‍ വിറങ്ങലിച്ചുനില്‍ക്കലാണ് ഈ നാട്. പക്ഷേ ശരണ്യയിയെ ഈ കുറ്റകൃത്യത്തക്കേ് പ്രേരിപ്പിച്ച കാമുകന്‍ നിധിനെതിരെയും ഇപ്പോള്‍ നാട്ടുകാര്‍ രംഗത്തെത്തിയിരിക്കയാണ്. ശരണ്യയുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധിനെതിരെ, ഭര്‍ത്താവ് പ്രണവും കുടുംബവും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് മൊഴി നല്‍കിയിട്ടുണ്ട്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

ഭര്‍ത്താവ് പ്രണവും തന്റെ ഭാര്യയുമായി ഇയാള്‍ ചങ്ങാത്തത്തിലായിരുന്നു എന്നുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിധിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിധിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ നാട്ടുകാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഇയാള്‍. അതിനാലാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ വ്യക്തമായ തെഴിവുകള്‍ ഇല്ലാതെ എന്ത് പോരിലാണ് നിധിനെ അറസ്റ്റ് ചെയ്യുന്നത് എന്നാണ് പൊലീസ് ചോദിക്കുന്നത്.

ശരണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

ഇന്നലെ വൈകിട്ട് ശരണ്യയുടെ അയല്‍വാസിയായ ജിഷ്ണു നിധിനെതിരെ നിര്‍ണ്ണായകമായ മൊഴി പൊലീസിന് നല്‍കി. ഫെബ്രുവരി 16 ന് പുലര്‍ച്ചെ തയ്യില്‍ ജങ്ഷന് സമീപം ഒരു പള്‍സറില്‍ നിധിന്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ ധര്‍മ്മടത്ത് നിന്ന് കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു.

ഇവിടെ നില്‍ക്കണ്ട നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാന്‍ പറഞ്ഞു. അപ്പോള്‍ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് ഒന്ന് നോക്ക് എന്നിട്ട് ഞാന്‍ പൊയ്ക്കോളാം എന്ന് നിധിന്‍ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മോഷണം നടത്തിയത് നിധിന് പണം നല്‍കാനായിരിക്കാം എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

പ്രണവും ശരണ്യയും ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടായിരുന്നു വിവാഹം കഴിച്ചത്. ശരണ്യയും നിധിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വിവാഹ ശേഷം ഭര്‍ത്താവ് പ്രണവ് ഗള്‍ഫില്‍ ജോലിക്ക് പോയശേഷമായിരുന്നു. ശരണ്യയുടെ ഒരു സുഹൃത്ത് പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്റെ ഫെയ്സ് ബുക്ക് സുഹൃത്തായ നിധിനും ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു എന്നും പറഞ്ഞു. ഇത് കേട്ട ശരണ്യ നിധിനെ ഫെയ്സ് ബുക്ക് വഴി മെസ്സേജ് അയച്ച് ഇതിനെ പറ്റി അന്വേഷിക്കുകയും പിന്നെ നിരന്തരം മെസ്സേജുകള്‍ അയച്ച് പ്രണയത്തിലേക്ക് വീഴുകയുമായിരുന്നു. ഫോണ്‍ നമ്പര്‍ കൈമാറി നിരന്തരം ഫോണ്‍ വിളിച്ച് സംസാരിക്കുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിധിന്‍ ആത്മാര്‍ത്ഥമായാണ് സ്നേഹിക്കുന്നതെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാല്‍ നിധിന്‍ ശരണ്യയെപോലെ മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു.

നിധിന്‍ മറ്റ് പല ഉദ്ദേശങ്ങളുമായി അടുത്തുകൂടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിവാഹം കഴിക്കണം എന്ന ഉദ്ദേശമില്ലാത്തതിനാല്‍ കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്ക് കാണില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ നിധിന്റെ പല രേഖകളും ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ശരണ്യ തന്നെ വിവാഹം കഴിക്കണം എന്നാവശ്യപ്പെടുമ്പോള്‍ കുഞ്ഞില്ലായിരുന്നെങ്കില്‍ വിവാഹം കഴിക്കാമായിരുന്നു എന്ന് ഇയാള്‍ പറഞ്ഞിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ സംശയം. അങ്ങനെയാണെങ്കില്‍ ഇയാള്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തും.

ശരണ്യ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമുള്ള അക്കൗണ്ടുകളിലെ പ്രൊഫൈല്‍ പിക്ചറില്‍ ഒരു വയസുള്ള വിയാന്റെ കുസൃതി നിറഞ്ഞ മുഖമാണ് നിറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കുട്ടിയോട് കാണിക്കുന്ന സ്നേഹം ജീവിതത്തില്‍ ഒരിക്കലും ശരണ്യയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന കുറ്റസമ്മതം. കാമുകനൊപ്പം ജീവിക്കുമ്പോള്‍ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ചിന്ത.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛന്‍ വത്സരാജ് കടലില്‍ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭര്‍ത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. ഞായറാഴ്ച രാത്രി അവര്‍ ശരണ്യയുടെ വീട്ടില്‍ ഒരുമിച്ച് താമസിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു. കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പതുക്കെ എടുത്തപ്പോള്‍ കുഞ്ഞ് കരഞ്ഞു. അപ്പോള്‍ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടല്‍ക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടല്‍ ഭിത്തിയിലെ പാറകളില്‍ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണര്‍ത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയില്‍ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തി. വിയാനെ കൊന്നത് പ്രണവ് ആണെന്ന് എല്ലാവരും സംശയിച്ചു.എന്നാല്‍ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദനും സിറ്റി സ്റ്റേഷനില്‍ സിഐ പിആര്‍ സതീശനും ശരണ്യയെ പൂര്‍ണമായി വിശ്വസിച്ചില്ല. ശരണ്യയുടെ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞു. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്ത് നിധിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്തായിരുന്നു അടുപ്പം തുടങ്ങിയത്. അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചു.

കുട്ടിയെയും ഭര്‍ത്താവിനെയും ഒരുമിച്ച് ഒഴിവാക്കാനുള്ള ശരണ്യയുടെ പദ്ധതി പക്ഷേ വിജയിച്ചില്ല. പ്രണവിന്റെ തലയില്‍ കൊല കുറ്റം കെട്ടിവെക്കാന്‍ ശരണ്യ മൊഴി നല്‍കിയെങ്കിലും പൊലീസ് അതെല്ലാം ആഴത്തില്‍ പരിശോധിച്ചു. തെളിവുകളെല്ലാം ശരണ്യയ്ക്ക് എതിരായിരുന്നു. ഒടുവില്‍ പൂര്‍ണമായും കുടുങ്ങി എന്ന് വ്യക്തമായ ശരണ്യ കുറ്റം ഏറ്റുപറയുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category