1 GBP = 92.00INR                       

BREAKING NEWS

ഒരു ലക്ഷം രൂപയുടെ നിരോധിത കറന്‍സിക്ക് പകരമായി ലഭിക്കുന്നത് 15000 രൂപ; പുതിയ നോട്ടുകള്‍ നല്‍കി പഴയ നോട്ട് വാങ്ങുന്ന സംഘം സജീവം: നോട്ട് തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം കണ്ടെത്താന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

Britishmalayali
kz´wteJI³

കാസര്‍കോട്: നിരോധിത കറന്‍സികള്‍ വാങ്ങി പകരം പുതിയ കറന്‍സികള്‍ നല്‍കുന്ന സംഘം സജീവമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ എന്തിനാണ് ഇത്തരത്തില്‍ വന്‍ തോതില്‍ നിരോധിത കറന്‍സി ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. കാസര്‍ഗോഡ് നിന്നും 43 ലക്ഷം രൂപയുടെ നിരോധിത കറന്‍സി പിടികൂടിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) അന്വേഷണം തുടങ്ങി.

ഐബി ഉദ്യോഗസ്ഥര്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം, കേസിലെ മുഖ്യ പ്രതിയെന്നു സംശയിക്കുന്ന അണങ്കൂര്‍ ബാരിക്കാടിലെ ബി. സലിം ഒളിവിലാണ്. പ്രതിക്കു വേണ്ടി വീട്ടിലുള്‍പ്പെടെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാളെ പിടികൂടിയാല്‍ മാത്രമേ നോട്ടുകള്‍ എങ്ങോട്ടാണു പോകുന്നതെന്നും നോട്ട് മാഫിയയുടെ ലക്ഷ്യമെന്താണെന്നും അറിയാനാവൂ. സലിമിന്റെ കയ്യില്‍ നിന്നു കഴിഞ്ഞ മാസം ഗോവ പൊലീസ് ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയിരുന്നു.

മറ്റാരില്‍ നിന്നോ വാങ്ങുന്ന പണം കൂടുതല്‍ തുകയ്ക്കു സലിം കൈമാറ്റം ചെയ്യുന്നതാകാമെന്നാണു പൊലീസ് കരുതുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര്, നിരോധിത നോട്ടുകള്‍ എന്താണു ചെയ്യുന്നത്, പുതിയ നോട്ടുകള്‍ നല്‍കി പഴയ നോട്ട് വാങ്ങുന്നവര്‍ക്ക് എന്താണു ലാഭം തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട് ഗവ. കോളജ് പരിസരത്തു നിന്നാണ് 500 രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൈമാറാന്‍ ശ്രമിക്കവേ പൊലീസ് പിടികൂടിയത്.

സംഘത്തിലുണ്ടായിരുന്ന പെര്‍ള ഉക്കിനടുക്കയിലെ മുഹമ്മദിനെ പിടികൂടിയെങ്കിലും സലിമും പണം വാങ്ങാനെത്തിയ ആളും ഓടിരക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ക്കു 15000 രൂപ നിരക്കില്‍ ഇടപാടുറപ്പിച്ചാണു സലിം കൈമാറാനെത്തിയതെന്നു മുഹമ്മദ് പൊലീസിനോടു പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category