1 GBP = 93.00 INR                       

BREAKING NEWS

അറുപത് ലക്ഷം കയ്യിലെത്തും മുമ്പേ തമ്പിയെ വിധി തട്ടിയെടുത്തു; വിറ്റുപോകാത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച മാവേലിക്കര സ്വദേശി മരിച്ചത് ബാങ്കില്‍ ടിക്കറ്റ് നല്‍കി പണം ലഭിക്കുന്നത് കാത്തിരിക്കെ

Britishmalayali
kz´wteJI³

മാവേലിക്കര: വിറ്റുപോകാത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ അറുപത് ലക്ഷം രൂപ അടിച്ച ലോട്ടേറി വില്‍പ്പനക്കാരന്‍ സമ്മാനത്തുക കയ്യിലെത്തും മുമ്പേ മരിച്ചു. മാവേലിക്കര ഇറവങ്കര സവിതാ ഭവനത്തില്‍ സി.തമ്പി(63)യാണ് ഹൃദയാഘാതംമൂലം മരിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ മാങ്കാംകുഴി ശാഖയില്‍ ഏല്‍പ്പിച്ച് പണം ലഭിക്കുന്നത് കാത്തിരിക്കെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ തമ്പിയെ വിധി തട്ടിയെടുത്തത്.

ജനുവരി 14-ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ വിറ്റുപോകാതെ അവശേഷിച്ച പത്ത് ടിക്കറ്റുകളിലൊന്നിനായിരുന്നു തമ്പിക്ക് സമ്മാനം ലഭിച്ചത്. മാവേലിക്കര- പന്തളം റോഡില്‍ കൊച്ചാലുംമൂട് ശുഭാനന്ദാശ്രമത്തിന് സമീപം പെട്ടിക്കടയും ഒപ്പം ലോട്ടറി വ്യാപാരവും നടത്തിവരികയായിരുന്നു തമ്പി. സമ്മാനത്തുകയായി ലഭിക്കുന്ന പണംകൊണ്ട് കട വിപുലീകരിക്കണമെന്നും മക്കളെ സഹായിക്കണമെന്നുമായിരുന്നു തമ്പിയുടെ ആഗ്രഹം. വീട്ടില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട തമ്പിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സരസ്വതി. മക്കള്‍: സരിത, സവിത. മരുമക്കള്‍: ബിജു, അനില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category