1 GBP = 92.00INR                       

BREAKING NEWS

ആദ്യം കിട്ടിയത് ഡ്രൈവറിനു തൊട്ടുപുറകിലെ സീറ്റ്; ബസ് കുറച്ചുദൂരം പോന്നശേഷം അവിടെയിരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ബൈജു ഇടതുവശത്തേ സീറ്റു നല്‍കി; ആദ്യമിരുന്ന സീറ്റടക്കം തകര്‍ത്ത് ഇടിച്ചുകയറിയതോടെ ആ സീറ്റില്‍ ഇരുന്നയാളും അപകടത്തില്‍ മരിച്ചു; ആന്മേരി രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതു പോലെ ദേഹത്തുവന്നു വീണെന്നും തുംകൂറിലെ ബിഡിഎസ് വിദ്യാര്‍ത്ഥിനി

Britishmalayali
kz´wteJI³

അവിനാശി: അവിനാശി അപകടത്തില്‍ നിന്നും രക്ഷപെട്ടവര്‍ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. മരണത്തെ മുഖാമുഖം കണ്ടാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ദുരന്തത്തില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ടവരുടെ കൂട്ടത്തിലാണ് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുള്ള തിരുവാണിയൂര്‍ മംഗലത്ത് വര്‍ഗീസിന്റെ മകളാണ് ആന്മേരി (23). അപകടമുണ്ടായ ബസിലെ 48 പേരില്‍ ഒരാള്‍. അപകടത്തിനുശേഷം ദുരന്തമുഖത്തുനിന്ന് കോലഞ്ചേരിവരെ മറ്റൊരു ബസിലാണ് ആന്‍ മടങ്ങിയത്. ശബ്ദിക്കാന്‍ പോലുമാകാത്ത വിധം അപകടം അവളെ ഉലച്ചു.

തിരുവാണിയൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അവള്‍ അപകടത്തില്‍ പെട്ടത്. ഡ്രൈവറുടെ തൊട്ടുപിറകിലുള്ള സീറ്റാണ് ആന്‍ മേരിക്ക് ആദ്യം ലഭിച്ചത്. എന്നാല്‍ അവിടെയിരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ബൈജുവാണ് ആന്‍ മേരിയെ വലത് ഭാഗത്ത് നിന്നും ഇടത് ഭാഗത്തേക്ക് മാറ്റിയിരുത്തിയത്. 23-ാം സീറ്റിലേക്ക്...ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടയര്‍ പൊട്ടിയ ട്രെയിലര്‍ ആന്‍ മേരി ആദ്യമിരുന്ന സീറ്റടക്കം തകര്‍ത്ത് ഇടിച്ചുകയറിയത്.

ഞായറാഴ്ച വൈകുന്നേരം തിരിച്ചു പോകാനുള്ള തയ്യാറെടുപ്പോടെയാണ് ആന്‍ എറണാകുളത്തേക്ക് തിരിച്ചത്. സ്ഥിരമായി ഈ ബസില്‍ തന്നെയാണ് ആന്‍ മേരി വീട്ടിലേക്ക് വരാറുള്ളത്. യാത്രക്കാരെല്ലാമായി കൃഷ്ണ ഗിരിയില്‍ എത്തിയിരുന്നു ബസ്. യാത്രക്കാര്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നിരുന്നു. ഇതിന് ശേഷമാണ് അപകടം സംഭവിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്. വലത് വശത്താണ് ലോറി വന്നിടിക്കുന്നത്. കുട്ടിയുടെ വലത് ഭാഗത്തിരുന്ന സ്ത്രീ ഇടിയുടെ ആഘാതത്തില്‍ ചില്ലില്‍ വന്നിടിച്ച് ആ ചില്ല് പൊട്ടിയ വിടവിലൂടെയാണ് ആന്‍ രക്ഷപ്പെടുന്നത്. ആന്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു...!


പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസാണ് ആനിനെയും മറ്റൊരു യുവാവിനെയും ആശുപത്രിയില്‍ എത്തിച്ചത്. ആന്‍ മേരി നിലവില്‍ കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. 'ഒരമ്മച്ചിയുടെ ശരീരം ആരോ വലിച്ചെറിഞ്ഞതുപോലെയാണ് ദേഹത്തു വന്നു വീണത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവന്ന ആ ശരീരം പിന്നീട് ബസിന്റെ ജനല്‍ച്ചില്ലു തകര്‍ത്ത് പുറത്തേക്കു തെറിച്ചു- നടുക്കം മാറാതെ ആന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരായെത്തിയവര്‍ ആദ്യം എന്നെ കണ്ടില്ല. തകര്‍ന്ന് ചില്ലുമുഴുവന്‍ പൊട്ടിച്ചു നീക്കിയശേഷമാണ് അതിനിടയിലൂടെ എന്നെ അവര്‍ പുറത്തെടുത്തത്. പിന്നാലെയെത്തിയ പത്തനംതിട്ടയിലേക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ ജീവനക്കാരും യാത്രക്കാരും എന്നെ അടുത്തുള്ള ആശുപത്രിയിലാക്കാമെന്നു പറഞ്ഞു. അതോടെ കൂടെക്കയറി. അപ്പോള്‍ ചെറിയ തോതില്‍ വിറയലോടെ സംസാരിക്കാന്‍ കഴിയുമായിരുന്നുവെങ്കിലും പിന്നീട് ശ്വാസം മുട്ടിത്തുടങ്ങി. ആസമയത്ത് എത്രയുംവേഗം വീട്ടിലെത്തണമെന്നും വീട്ടുകാരെക്കാണണമെന്നും തോന്നി.

ഇതോടെ അടുത്ത ആശുപത്രിയിലിറങ്ങാതെ കുറച്ചുകൂടി പോകട്ടെ, അടുത്ത ആശുപത്രിയിലിറങ്ങാമെന്നു പറഞ്ഞ് മുന്നോട്ടുപോന്നു. ഇതിനിടെ വീട്ടിലേക്ക് എന്റെ അടുത്തിരുന്ന ആന്റി വിളിച്ചു. ഞാന്‍ സഞ്ചരിച്ച ബസിന് അപകടമുണ്ടായതായും മറ്റൊരു ബസില്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പിന്നീട് ശ്വാസതടസ്സംമൂലം സംസാരിക്കാനാകാതെ വന്നതോടെ യാത്രക്കാരാണ് വീട്ടുകാരുമായി സംസാരിച്ചത്. ബന്ധുക്കള്‍ ഉള്ളതിനാല്‍ പെരുമ്പാവൂരിലിറങ്ങി- ആന്‍ പറഞ്ഞു. തോളിനുപിന്നില്‍ ചെറിയ പൊട്ടലുണ്ടന്നതല്ലാതെ ഗുരുതരമായ പരിക്കുകളൊന്നുമില്ല. മറ്റുള്ള യാത്രക്കാര്‍ ദേഹത്തുവീണതുമൂലമുള്ള ചതവു മാത്രമാണുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category