1 GBP = 93.00 INR                       

BREAKING NEWS

'ബ്രേക്ക് ചെയ്യാന്‍ പോലും സാവകാശം കിട്ടിയില്ല'; അതിന് മുമ്പേ കണ്ടെയ്നര്‍ പാഞ്ഞുവന്നിടിച്ചു; ജീവന്‍ തിരിച്ചു കിട്ടിയത് ബസിന്റെ പിന്നില്‍ ഇരുന്നവര്‍ക്ക്; ചിതറിപ്പോയ ശരീരങ്ങള്‍ക്കും കട്ടപിടിച്ചു കിടക്കുന്ന രക്തത്തിനും ഇടയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കൈമെയ് മറന്നിറങ്ങിയത് നാട്ടുകാര്‍; കേരള സര്‍ക്കാരും ഉടനടി ഇടപെട്ടതോടെ പാലക്കാട് ജില്ലാ ഭരണാധികാരികള്‍ അതിവേഗം അവിനാശിയിലെത്തി; തമിഴ്നാട് പൊലീസും അഗ്നിരക്ഷാസേനയും ആരോഗ്യവകുപ്പും സജീവമായതോടെ തുടര്‍നടപടികള്‍ വേഗത്തില്‍

Britishmalayali
kz´wteJI³

തിരുപ്പൂര്‍: 19 പേരുടെ ജീവന്‍ അപഹരിച്ച അപകടത്തിന് ഇടയാക്കിയ സംഭവത്തില്‍ തെറ്റ് പൂര്‍ണമായും കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ക്കായിരുന്നു എന്നാണ് അപകടത്തിന് സാക്ഷികളായവര്‍ പറയുന്നത്. ബ്രേക്ക് ചെയ്യാന്‍ പോലും ഡ്രൈവര്‍ക്ക് സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നെന്ന് അപകടത്തില്‍പെട്ട ബസില്‍ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി രാമചന്ദ്ര മേനോന്‍. അവിനാശിയില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസില്‍ പിന്നില്‍നിന്നു മൂന്നാമത്തെ നിരയിലാണ് രാമചന്ദ്ര മേനോന്‍ ഇരുന്നിരുന്നത്.

പിന്നിലിരുന്നവര്‍ക്കും പരുക്കു പറ്റിയിട്ടുണ്ട്. തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാക്കിയിട്ടുണ്ട്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിര്‍ദിശയില്‍ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു. അതിന്റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസ് നല്ല വേഗത്തിലായിരുന്നു.

അതുകൊണ്ട് നേരെ പോയി ഇടിച്ചു. മുന്നിലുള്ള മിക്ക നിരയും തകര്‍ന്നു പോയി. എല്ലാ സീറ്റുകളും ഇളകിത്തെറിച്ചിട്ടുണ്ട്. തലയ്ക്ക് ഇളക്കമുണ്ടായതിനാല്‍ സിടി സ്‌കാനെടുത്തു. താന്‍ ഇപ്പോള്‍ അവിനാശിയില്‍ രേവതി മെഡിക്കല്‍ സെന്ററില്‍ നിരീക്ഷണത്തിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണു രാമചന്ദ്ര മേനോന്‍.

അതേസമയം ചിതറിയപ്പോയ ശരീരങ്ങള്‍ക്കും കട്ടപിടിച്ചുകിടക്കുന്ന രക്തത്തിനും ഇടയില്‍ തരിച്ചുനിന്ന ജനവും അധികൃതരും പിന്നെ ഒരുനിമിഷം കളയാതെ കയ്യും മെയ്യും മറന്നാണ് മരണത്തിലേക്കു കടക്കുന്നവരെയും പരുക്കേറ്റവരെയും പുറത്തെത്തിക്കാന്‍ ശ്രമിച്ചത്. പ്രാണനുണ്ടെന്നു ധരിച്ചു പുറത്തെത്തിച്ചപ്പോഴെക്കും പലരുടെയും ശ്വാസം നിലച്ചിരുന്നു. തിരുപ്പൂരിനു സമീപം പുലര്‍ച്ചെ നടന്ന ദുരന്തത്തില്‍ തമിഴ്നാട്ടിലെ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണവും ഏകോപനവും അസാധാരണമായി.

അപകടം അറിഞ്ഞ ഉടന്‍ കേരളത്തിന്റെ ഇടപെടലും സജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിരന്തര ഇടപെടലോടെ രക്ഷാപ്രവര്‍ത്തനവും തുടര്‍ന്നുള്ള ചികിത്സകളും പോസ്റ്റ്മോര്‍ട്ടവും അതിവേഗമാണു നടന്നത്. രണ്ടുമന്ത്രിമാരും ജനപ്രതിനിധികളും അപകട സ്ഥലത്തെത്തിയതു നടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. പാലക്കാട് എസ്പി ജി.ശിവവിക്രമും ജില്ലാകലക്ടര്‍ ഡി. ബാലമുരളിയും രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ രംഗത്തുണ്ടായി.

തമിഴ്നാട് പൊലീസും അഗ്നിരക്ഷാസേനയും ആരോഗ്യവകുപ്പും സജീവമായി. കേരള സര്‍ക്കാര്‍ സംവിധാനവും എണ്ണയിട്ട യന്ത്രപോലെ പ്രവര്‍ത്തിച്ചു. ഒരോ നടപടികളും അപ്പപ്പോള്‍ അറിയാനുള്ള സംവിധാനം മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ ഒരുക്കിയതും എടുത്തുപറയേണ്ടതാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റുമ്പോഴേക്കും അനുബന്ധ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. തമിഴ്നാട് പൊലീസ് മോര്‍ച്ചറി പരിസരത്ത് ബാരിക്കേഡ് നിരത്തി. ഉള്ളിലേക്കുള്ള പ്രവേശനം മരിച്ചവരുടെ ബന്ധുക്കള്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മാത്രമാക്കി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കും ബന്ധുക്കള്‍ക്കും കൃത്യമായ പരിചരണം ലഭിക്കാന്‍ അതുവഴി സാധിച്ചു. ഓരോ പോസ്റ്റ്മോര്‍ട്ടം കഴിയുമ്പോഴും ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ മലയാളത്തിലും തമിഴിലും അനൗണ്‍സ്മെന്റ് നടത്തി. കുടിവെള്ളമുള്‍പ്പെടെയുള്ള സഹായ സംവിധാനവും തമിഴ്നാട് പൊലീസ് ഒരുക്കി. രാവിലെ ഗതാഗതം സജീവമാകുമ്പോഴേക്കും ദേശീയ പാതയിലെ മുഴുവന്‍ തടസങ്ങളും നീക്കിയ കോര്‍പറേഷന്‍ അധികൃതര്‍ റോഡ് വൃത്തിയാക്കി.

പുലര്‍ച്ചെ 3,15 നാണ് അപകടം നടന്നത്. ബസ് യാത്രക്കാരായ 19 മലയാളികള്‍ തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ 25 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പെടെ 50 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പൂര്‍ണമായും തകര്‍ന്ന ബസില്‍ നിന്ന് ആറുപേര്‍ നിസാര പരുക്കുമായി രക്ഷപ്പെട്ടു. മരിച്ചവരില്‍ 8 പേര്‍ എറണാകുളത്തുനിന്നുള്ളവരും 7 പേര്‍ തൃശൂര്‍ സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയും 3 പേര്‍ പാലക്കാട്ടുകാരുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category