1 GBP = 93.00 INR                       

BREAKING NEWS

ജോണി നെല്ലൂരു കൂടി എത്തുന്നതോടെ കുട്ടനാടു സീറ്റില്‍ അവകാശവാദം ശക്തമാക്കാന്‍ ഉറച്ചു പി ജെ ജോസഫ്; അവകാശവാദം ഉപേക്ഷിക്കാതെ ജോസ് കെ മാണിയും; അടികൂടി കളയാതിരിക്കാന്‍ സീറ്റ് ഏറ്റെടുക്കാന്‍ ഉറച്ചു കോണ്‍ഗ്രസ്; കുട്ടനാട് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു തന്നെ സാധ്യത; സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളുമായി മുന്നോട്ടു പോകാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്‍കൈയെടുക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അടുത്ത വരുന്ന സാഹചര്യത്തിലും കേരളാ കോണ്‍ഗ്രസില്‍ അടി ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ തവണ ഈ സീറ്റില്‍ മത്സരിച്ചത് പി ജെ ജോസഫ് പക്ഷക്കാരന്‍ ആയതിനാല്‍ സീറ്റ് തനിക്ക് വേണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു കഴിഞ്ഞു. ജോണി നെല്ലൂര്‍ കൂടി പി ജെ ജോസഫ് വിഭാഗവുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുന്നത് ഈ സീറ്റ് ലക്ഷ്യം വെച്ചുകൊണ്ടാണ്. ഇതോടെ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍പ്പിലേക്ക് നീങ്ങുകയാണ്.

ചെയര്‍മാന്‍ ജോണി നെല്ലൂരും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എയും ഇന്നു കോട്ടയത്ത് വെവ്വേറെ സംസ്ഥാന യോഗം വിളിച്ചതോടെ ഈ കേരള കോണ്‍ഗ്രസ് (എം) പിളര്‍ച്ചയിലേക്ക് പോകുകയാണ്. ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകിയിരിക്കുന്നത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പുറത്തുപോകേണ്ടി വരുമെന്നു ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. സമാന ചിന്താഗതിയുള്ള കേരള കോണ്‍ഗ്രസുമായി ഒന്നിച്ചു പ്രവര്‍ത്തിക്കും. ഇന്നു കോട്ടയത്ത് ചേരുന്ന പാര്‍ട്ടി ഹൈപവര്‍ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അന്തിമ തീരുമാനമെടുക്കും. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ഭാരവാഹികളുടെയും സംസ്ഥാന അംഗങ്ങളുടെയും യോഗം വിളിക്കാന്‍ പാര്‍ട്ടി ചെയര്‍മാനാണ് അധികാരം. അനൂപ് നേരത്തേ വിളിച്ചുചേര്‍ത്ത യോഗങ്ങള്‍ ഔദ്യോഗികമല്ല. ഇന്നു വീണ്ടും വിമത യോഗം വിളിച്ചാല്‍ നടപടിയെടുക്കും ജോണി നെല്ലൂര്‍ പറഞ്ഞു. അതേസമയം, കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ഇന്നു വിളിച്ചു ചേര്‍ത്തിരിക്കുന്നത് ഔദ്യോഗിക യോഗമാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ജോണി നെല്ലൂരാണ് വിമത യോഗം ചേരുന്നത് അനൂപ് പറഞ്ഞു.

ജോസ് കെ മാണിയും കുട്ടനാട് സീറ്റിന് വേണ്ടി രംഗത്തുണ്ട്. ഇതോടെ ഈ സീറ്റും കൈവിട്ടു പോകുന്ന അവസ്ഥ വരുമെന്ന ആശങ്ക കോണ്‍ഗ്രസിലുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുകയാണ്. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് അതിനുള്ള നടപടി സ്വീകരിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി ധാരണയിലെത്തി.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതിനു നേതൃത്വം നല്‍കും. ഇതു സംബന്ധിച്ചു പ്രാരംഭചര്‍ച്ച ആരംഭിച്ചു. പരസ്യ ചര്‍ച്ചയും അഭിപ്രായപ്രകടനങ്ങളും വേണ്ടെന്നു രാഷ്ട്രീയകാര്യ സമിതി നിശ്ചയിച്ചു. കേരള കോണ്‍ഗ്രസിന് ആ സീറ്റിലുള്ള അവകാശവാദം നിഷേധിക്കില്ല. എന്നാല്‍ പാര്‍ട്ടി രണ്ടായി നില്‍ക്കുന്നതു വിജയസാധ്യതയെ ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ഈ സ്ഥിതി മാറിയാല്‍ ആ സീറ്റോ, കേരള കോണ്‍ഗ്രസിനു താല്‍പര്യമുള്ള മറ്റൊരു സീറ്റോ നല്‍കാമെന്നും വ്യക്തമാക്കും.

തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു നടക്കുന്ന രാഷ്ട്രീയ ബലാബലം എന്ന നിലയില്‍ വര്‍ധിച്ച പ്രാധാന്യം കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുണ്ടെന്ന അഭിപ്രായം രാഷ്ട്രീയകാര്യ സമിതിയിലുണ്ടായി. വട്ടിയൂര്‍ക്കാവിനും കോന്നിക്കും പിന്നാലെ മറ്റൊരു തിരിച്ചടി കൂടി അനുവദിക്കാന്‍ കഴിയില്ല. തമ്മിലടി മൂലം പാലാ കൈവിട്ടത് ആവര്‍ത്തിക്കാനുമാകില്ല. കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ മണ്ഡലത്തില്‍ യുഡിഎഫിനാകെ ഉണര്‍വും വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ആവേശം പൊതുവേ കോണ്‍ഗ്രസിനുമുണ്ടാകും. കേരള കോണ്‍ഗ്രസുകള്‍ രഞ്ജിപ്പിലെത്താത്തതിനാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതാണ് ഉചിതമെന്ന ക്രൈസ്തവസഭാ നേതൃത്വത്തിന്റെ അഭിപ്രായവും യോഗം പരിഗണിച്ചു.

കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് ഏബ്രഹാം മത്സരിച്ച കുട്ടനാട്ടില്‍ അദ്ദേഹം തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഇതിനിടെ പി.ജെ.ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ അവരെ എങ്ങനെ മെരുക്കുമെന്ന ശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ജോസ് കെ.മാണി വിഭാഗവും അവകാശം ഉന്നയിച്ചിട്ടുണ്ടെങ്കിലും അവരെ ബോധ്യപ്പെടുത്താമെന്നാണു കണക്കുകൂട്ടല്‍. ഇതിനിടെ ജേക്കബ് വിഭാഗവും പിളര്‍പ്പിലേക്കു നീങ്ങുന്നതു യുഡിഎഫ് നേതൃത്വത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ സെക്രട്ടറി കൂടിയാണു ജോണി നെല്ലൂര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category