1 GBP = 93.00 INR                       

BREAKING NEWS

വിജിലന്‍സ് സംഘം എത്തിയത് വി എസ് ശിവകുമാര്‍ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങവേ; മൂത്ത മകളെയും ഭാര്യയേയും പുറത്തു പോകാന്‍ അനുവദിച്ചില്ല; ശിവകുമാറിന്റെ ഫോണും വിജിലന്‍സ് പിടിച്ചു വാങ്ങി; എന്തു ചെയ്യണം എന്നറിയാതെ പകച്ചുപോയ ശിവകുമാര്‍ ഹാളിലെ ചെയറില്‍ ഇരുന്നു; വീടിന്റെ നാലുചുറ്റും കാവല്‍ നിന്ന പൊലീസുകാര്‍ വേലക്കാരിയെയും മടക്കി അയച്ചു; അലമാരകള്‍ തുറന്ന് ആഭരണങ്ങളും രേഖകളും കാണിച്ചും സഹകരിച്ചു കുടുംബാംഗങ്ങള്‍; 16 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ നിര്‍ണായക രേഖകള്‍ കിട്ടിയെന്ന് വിജിലന്‍സ്

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: രാവിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് വിജിലന്‍സ് സംഘം ശിവകുമാറിന്റെ വീട്ടില്‍ എത്തിയത്. ഡ്രൈവര്‍ എത്തിയതറിഞ്ഞ് ഡ്രസ് മാറി ഹാളില്‍ എത്തിയപ്പോഴേക്കും മുന്നില്‍ അന്വേഷണ സംഘം എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ ശിവകുമാര്‍ പെട്ടെന്ന് ഹാളിലെ ചെയ്‌റില്‍ ഇരുന്നു. വന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടു സെര്‍ച്ച് ചെയ്യാനുള്ള ഓര്‍ഡര്‍ കാണിച്ചു. എല്ലാ അലമാരകളും തുറക്കാന്‍ ആവിശ്യപ്പെട്ടു. ഇതിനിടെ സ്‌ക്കൂളില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്ന ഭാര്യയും തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് കോച്ചിങ് നടത്തുന്ന മൂത്ത മകളും ഹാളിലേക്ക് വന്നു. വിജിലന്‍സ് കാരെ കണ്ട് അവര്‍ ഭയപ്പെട്ടുവെങ്കിലും പിന്നീട് അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചു.

ബെഡ്‌റൂമിലെ അലമാരകള്‍ മുഴുവന്‍ തുറപ്പിച്ചു. വസ്തുക്കളുടെ ആധാരണങ്ങള്‍ എല്ലാം പരിശോധിച്ചു. കൂടാതെ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ രേഖകളും തലനാരിഴ കീറി സംശയങ്ങള്‍ തീര്‍ത്ത്് വിജിലന്‍സ് പരിശോധിച്ചു. വീടിന്റെ നാലു വശത്തും വന്‍ പൊലീസ് കാവല്‍ എര്‍പ്പെടുത്തിയ ശേഷമായിരുന്നു പരിശോധന. ഇതിനിടെ രാവിലെ തന്നെ വീട്ടിലെ ജോലിക്കാരി എത്തിയെങ്കിലും പൊലീസ് തിരിച്ചയച്ചു. റെയ്ഡ് വിവരം അറിഞ്ഞ് ചില ബന്ധുക്കളും അടുത്ത സുഹൃത്തുക്കലും വന്ന് ശിവകുമാറിനെ കാണണമെന്ന് ആവിശ്യപ്പെട്ടുവെങ്കിലും ഗേറ്റ് കടന്ന് അകത്തേക്ക് കയറാന്‍ പൊലീസ് അനുവദിച്ചില്ല. ശിവകുമാറിന്റെ മകള്‍ ക്ലാസിന് പോകാന്‍ താല്‍പര്യം പറഞ്ഞുവെങ്കിലും റെയ്ഡ് പൂര്‍ത്തിയാകുന്നതുവരെ പുറത്തു പോകാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശിവകുമാറിന്റെയും മകളുടെയും ഭാര്യയുടെയും മൊബൈലുകള്‍ അന്വേഷണ സംഘം വാങ്ങി. ഇന്‍ കമിങ് ഔട്ട് ഗോയിങ് കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചു. ഇതിനിടെ ശിവകുമാറിന്റെ സന്തത സഹചാരിയും സഹായിയും പി എ യുമായ വാസു എത്തിയെങ്കിലും വീട്ടിലേക്ക് കടത്തി വിട്ടില്ല. ഉച്ച കഴിഞ്ഞപ്പോഴേക്കും ശിവകുമാറിനെയും കുടുംബത്തെയും ഹാളില്‍ ഇരുന്ന് തന്നെ ഭക്ഷണം കഴിക്കാന്‍ വിജിലന്‍സ് അനുവദിച്ചു. വിജിലന്‍സിന് പുറത്തു നിന്നും ഭക്ഷണം കൊണ്ടു വന്നു. വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള രഹസ്യ അറകള്‍ ഉണ്ടോ എന്നും വിജിലന്‍സ് പരിശോധിച്ചു.


റെയ്ഡ് രാത്രി വരെ നീണ്ടതോടെ ശിവകുമാറും കുടുംബവും വല്ലാതെ പരിഭ്രാന്തിയിലായി. ഇതിനിടെ അറസ്റ്റു ചെയ്യുമോ എന്നു പോലും ഇടക്കിടെ ശിവകുമാര്‍ ചോദിക്കുന്നുണ്ടായിരുന്നു. റെയ്ഡ് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാനാവും എന്നാണ് വിജിലന്‍സും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയത് ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ്. അതുവരെയും ഉറങ്ങാതെ അന്വേഷണ സംഘത്തോടൊപ്പം ശിവകുമാര്‍ ഇരുന്നു. ശിവകുമാറിനു പുറമേ അദ്ദേഹവുമായി അടുപ്പമുള്ള ശാന്തിവിള എം.രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ്.ഹരികുമാര്‍ എന്നിവരുടെ വീടുകളിലാണു വിജിലന്‍സ് ഒരേസമയം പരിശോധന നടത്തിയത്.

നാലു പേരെയും പ്രതിയാക്കി വിജിലന്‍സ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശിവകുമാര്‍ മന്ത്രിയായിരിക്കെ സ്റ്റാഫില്‍ ഉള്‍പ്പെട്ട ഇവരുടെ ബെനാമി പേരില്‍ സ്വത്തു സമ്പാദിച്ചെന്നാണു വിജിലന്‍സ് വിലയിരുത്തല്‍.ശിവകുമാറിന്റെ വാഹനങ്ങളും വിശദമായി പരിശോധിച്ചു. ബാങ്ക് അക്കൗണ്ടുകള്‍, വീട്ടിലുള്ള സ്വര്‍ണാഭരണങ്ങള്‍, സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയാണു സംഘം വിശദമായി പരിശോധിച്ചത്. ഹരികുമാര്‍ വഞ്ചിയൂരില്‍ വാങ്ങിയ 5 സെന്റ് സ്ഥലവും വീടും, ശാന്തി വിള എം.രാജേന്ദ്രന്‍ ബേക്കറി ജംക്ഷനില്‍ ഓഫിസ് പണിയാനായി വാങ്ങിയ ഭൂമിയും അന്വേഷണ പരിധിയിലുണ്ട്.

കഴിഞ്ഞ ദിവസം ശിവകുമാറിനും പ്രതികള്‍ക്കും അക്കൗണ്ടുകള്‍ ഉള്ള ബാങ്കുകളില്‍ നിന്നും വസ്തു രജിസ്‌റ്റ്രേഷന്‍ നടത്തിയ രജിസ്‌റ്റ്രേഷന്‍ ഓഫിസുകളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു റെയ്ഡ്.  2011- 16 കാലയളവിലെ സ്വത്തു സമ്പാദനമാണ് അന്വേഷിക്കുന്നത്. ശിവകുമാറിന്റെ സ്വത്തില്‍ കാര്യമായ വര്‍ധനയില്ലെങ്കിലും മറ്റു 3 പേരുടെയും ആസ്തിയില്‍ 10 മുതല്‍ 50% വരെ വര്‍ധനയുണ്ടായെന്നും ഇതിനു ശിവകുമാറുമായി ബന്ധമുണ്ടെന്നുമാണു വിജിലന്‍സ് നിഗമനം.  സ്‌പെഷല്‍ സെല്‍ എസ്പി: വി എസ്.അജിയുടെ നേതൃത്വത്തിലാണു അന്വേഷണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category