1 GBP = 93.00 INR                       

BREAKING NEWS

റീജന്റ് പാര്‍ക്ക് മോസ്‌ക്കില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്ത ഇസ്ലാമിക പണ്ഡിതന്റെ കഴുത്തില്‍ കുത്തി വെള്ളക്കാരനായ വിശ്വാസി; പുഞ്ചിരിച്ചു കൊണ്ടുള്ള ഇമാമിന്റെ ചിത്രം വൈറല്‍; അക്രമിയെ കീഴടക്കി പോലിസ്

Britishmalayali
kz´wteJI³

ലണ്ടന്‍: റീജന്റ് പാര്‍ക്ക് മോസ്‌ക്കില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക പണ്ഡിതന്റെ കഴുത്തില്‍ വെള്ളക്കാരനായ വിശ്വാസി കത്തി കുത്തിയിറക്കി. ഇന്നലെ ഉച്ചതിരിഞ്ഞാണ് 69കാരനായ വയോധികന്‍ റഫത്ത് മക്ലാഡിന് കുത്തേറ്റത്. ലണ്ടന്‍ സെന്‍ട്രല്‍ മോസ്‌കില്‍ ദീര്‍ഘകാലമായി സ്ഥിരമായി വരാറുള്ള വെള്ളക്കാരനാണ് ഇമാമിന്റെ കഴുത്തില്‍ ആഞ്ഞു കുത്തിയത്. പള്ളിയില്‍ മുസ്ലീംകളെ പ്രാര്‍ത്ഥനയ്ക്കും മറ്റും വിളിച്ചു കൂട്ടിയിരുന്ന ഇമാമിനാണ് കുത്തേറ്റത്. സംഭവം നന്ന ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ പരിചരിക്കുന്നവര്‍ക്ക് നേരെ പുഞ്ചിരിച്ചു കൊണ്ടുള്ള ഇമാമിന്റെ ചിത്രം വൈറലായിരിക്കുകയാണ്.

കിഴക്കന്‍ യൂറോപ്യന്‍ സ്വദേശിയെന്ന് സംശയിക്കുന്ന ആക്രമിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലിസ് പിടികൂടി. 29കാരനായ ഇയാള്‍ ഇമാമിനെ കൊല്ലാന്‍ ഉറച്ച് തന്നെയാണ് കുത്തിയത്. എന്നാല്‍ ഇയാള്‍ക്ക് ഭീകര പ്രവര്‍ത്തനവുമായി ബന്ധമില്ലെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ആറ് മാസമായി പള്ളിയില്‍ സ്ഥിരമായി വരാറുള്ള ആളാണ് ആക്രമിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇമാമിനെ ആക്രമിക്കാന്‍ കരുതി കൂട്ടി തന്നെയാണ് ഇന്നലെ ഇയാള്‍ പള്ളിയിലെത്തിയത്. പ്രാര്‍ത്ഥന തുടങ്ങുന്നത് വരെ കാത്തു നിന്ന ശേഷമാണ് ഇയാള്‍ ഇമാമിനെ ആക്രമിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ പോലിസ് സംഭവ സ്ഥലത്ത് എത്തുകയും ആക്രമിയെ കീഴടക്കുകയും കുത്തേറ്റ ഇമാമിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം പള്ളിയിലുണ്ടായിരുന്ന മറ്റൊരാളെയും വധ ശ്രമത്തിന് പോലിസ് അറസ്റ്റ് ചെയ്തു. പ്രാര്‍ത്ഥന തുടങ്ങി അല്‍പ്പ സമയത്തിനകം ഇമാമിന്റെ വലത് ഷോള്‍ഡറിന് മുകളിലായാണ് ആക്രമി കത്തിക്ക് കുത്തിയത്. പ്രാര്‍ത്ഥന തുടങ്ങാന്‍ കാത്തിരുന്ന ആക്രമി ഇമാമിന് തൊട്ടു പിന്നിലായി തന്നെ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുക ആയിരുന്നു. എല്ലാവരും പ്രാര്‍ത്ഥനയില്‍ മുഴുകിയ നേരത്ത് ഇയാള്‍ ഒളിപ്പിച്ചു വെച്ച കത്തി എടുത്ത് ഇമാമിനെ ആക്രമിക്കുക ആയിരുന്നു. പള്ളിയിലെത്തിയ സമയം മുതല്‍ ഇയാള്‍ ഇമാമിന് പുറകെ തന്നെയായിരുന്നെന്നും എപ്പോഴും നിശബ്ദനായാണ് ഇയാളെ കാണപ്പെട്ടതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇമാമിിന്റെ ജീവന് ആപത്തില്ലെന്നും സുഖം പ്രാപിച്ച് വരികയാണെന്നുമാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category