1 GBP = 93.00 INR                       

BREAKING NEWS

അവിനാശിയിലേത് കെഎസ്ആര്‍ടി വോള്‍വോ, സ്‌കാനിയ ബസുകള്‍ ഉപയോഗിച്ചു തുടങ്ങിയശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടം; രണ്ട് ബസുകളിലെയും യാത്ര സുരക്ഷിതം; അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് കണ്ടെയ്നര്‍ തന്നെയെന്ന് സാങ്കേതിക വിദഗ്ദ്ധര്‍; നേര്‍ക്കുനേര്‍ ഇടിച്ചാല്‍പോലും ഇത്രയും യാത്രക്കാരുടെ ജീവന്‍ നഷ്ടമാകുമായിരുന്നില്ലെന്നും വിലയിരുത്തല്‍; 'ഗരുഡ'കിങ് ക്ലാസ് ബസ് എന്നും യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്

Britishmalayali
kz´wteJI³

തിരുപ്പൂര്‍: കെഎസ്ആര്‍ടിസി വോള്‍വോ, സ്‌കാനിയ ബസുകള്‍ ഉപയോഗിച്ചു തുടങ്ങിയതിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ് ഇന്നലെ അവിനാശിയില്‍ വെച്ച് ഉണ്ടാകുന്നത്. എന്നാല്‍, അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് കണ്ടെയനറും അതില്‍ കയറ്റിയിരുന്ന ടൈലുകളും ആണെന്നതാണ് പുറത്തുവരുന്ന വിവരം. സാങ്കേതിക വിദഗ്ദ്ധര്‍ ഇപ്പോഴും അവകാശപ്പെടുന്നത് രണ്ട് ബസുകളും സുരക്ഷിത യാത്രക്ക് പോന്നവയാണ് എന്നാണ്. കെ.എസ്.ആര്‍.ടി.സി.ക്കും സ്വകാര്യസംരംഭകര്‍ക്കും അന്തസ്സംസ്ഥാന പാതകളിലെ സുരക്ഷിത ബസുകളാണ് സ്‌കാനിയയും വോള്‍വോയും. 2002-ല്‍ വോള്‍വോ ബസുകള്‍ ഉപയോഗിച്ചു തുടങ്ങിയശേഷം കെ.എസ്.ആര്‍.ടി.സി. നേരിടുന്ന ഏറ്റവും വലിയ അപകടമാണ് അവിനാശിയില്‍ സംഭവിച്ചത്.

2016-ല്‍ വാങ്ങിയ 18 സ്‌കാനിയ ബസുകളില്‍ ഒരെണ്ണം അപകടത്തില്‍പ്പെട്ട് പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ജീവാപായം ഉണ്ടായില്ല. ബെംഗളൂരു യാത്രയില്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മറുവശത്തേക്ക് വീണെങ്കിലും യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ചക്രങ്ങളെല്ലാം വേര്‍പെട്ടെങ്കിലും ബസ് മറിയാതിരുന്നതാണ് യാത്രക്കാരെ രക്ഷിച്ചത്.

ഇപ്പോള്‍ അപകടം നടന്ന അവിനാശിക്കുസമീപം ഒരുവര്‍ഷംമുമ്പ് മേല്‍പ്പാലത്തില്‍നിന്ന് സ്‌കാനിയ ബസ് താഴേക്കുവീണിരുന്നു. വാടക ബസ് ഓടിച്ചിരുന്നത് സ്വകാര്യകമ്പനി ഡ്രൈവറായിരുന്നു. രണ്ടു മേല്‍പ്പാലങ്ങള്‍ക്കിടയിലൂടെയുള്ള സ്ഥലത്തുനിന്ന് ബസ് കുത്തനെ വീണെങ്കിലും യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ട് അപകടങ്ങളും ബസുകളുടെ സുരക്ഷിതത്വത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ലോറിയുടെ പിന്നിലുണ്ടായിരുന്ന കണ്ടെയ്‌നറാണ് അവിനാശിയിലെ അപകടത്തില്‍ ആളപായമുണ്ടാക്കിയതെന്ന് സാങ്കേതികവിദഗ്ദ്ധര്‍ പറയുന്നു. കണ്ടെയ്‌നറിലെ ഭാരവും ബസില്‍ ഏല്‍പ്പിച്ച ആഘാതം വര്‍ധിപ്പിച്ചു. ബസിന്റെ വലതുവശം പൂര്‍ണമായും തകര്‍ത്തത് കണ്ടെയ്‌നറിന്റെ ആഘാതമാണ്. നേര്‍ക്കുനേര്‍ ഇടിച്ചാല്‍പോലും ഇത്രയും യാത്രക്കാരുടെ ജീവന്‍ നഷ്ടമാകുമായിരുന്നില്ല. അത്ര കരുത്തുള്ള ചട്ടക്കൂടാണ് വോള്‍വോ, സ്‌കാനിയ ബസുകള്‍ക്കുള്ളത്.

സുരക്ഷക്ക് ഉതുകുന്ന വിധത്തിലാണ് കോച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അപകടത്തിന്റെ ആഘാതം യാത്രക്കാരിലേക്ക് എത്താത്ത വിധത്തിലാണിത്. കോച്ചിന്റെ ചട്ടക്കൂട്ട് സാധാരണ ആഘാതങ്ങളില്‍ പൊളിഞ്ഞ് ഉള്ളിലേക്ക് കയറില്ല. ബസ് മറിഞ്ഞാലും കോച്ചിനുള്ളിലേക്ക് ആഘാതം എത്താറില്ല. തമിഴ്നാട് വള്ളിയൂരില്‍ സ്വകാര്യ വോള്‍വോ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പുറത്തേക്ക് തെറിച്ച യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബസിനുള്ളിലേക്ക് ആഘാതമെത്തിയിരുന്നി. ആധുനിക ബ്രേക്ക് (എ.ബി.എസ്.)സംവിധാനമുള്ളതിനാല്‍ ഇത്തരം ബസുകള്‍ നിയന്ത്രണം തെറ്റി മറിയാനുള്ള സാധ്യത കുറവാണ്. ഇലക്ട്രോണിക് സെന്‍സിങ് സ്റ്റിയറിങും ഡ്രൈവര്‍ക്കു കൂടുതല്‍ നിയന്ത്രണം ഉള്ളതും സുരക്ഷയില്‍ ഘടകങ്ങളാകുന്നു.

അതേസമയം ശിവരാത്രി അടക്കം മൂന്നു ദിവസം അവധി ലഭിച്ച സന്തോഷത്തില്‍ നാട്ടിലേക്കു തിരിച്ചവരായിരുന്നു ബസിലെ യാത്രക്കാരിലേറെയും 80% സീറ്റുകളിലും ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ത്തിയായിരുന്നു. പീനിയ ബസവേശ്വര ടെര്‍മിനലില്‍ നിന്ന് ബുധന്‍ വൈകിട്ട് 6.15നാണു പുറപ്പെട്ടത്. സമയനിഷ്ഠയാണ് എറണാകുളം വോള്‍വോയെ യാത്രക്കാര്‍ക്ക് പ്രിയങ്കരമാക്കിയത്. പതിവു യാത്രക്കാര്‍ ഏറെ. വാരാന്ത്യങ്ങളില്‍ മുഴുവന്‍ സീറ്റുകളും നിറഞ്ഞാണ് പുറപ്പെട്ടിരുന്നത്. ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു യാത്ര ചെയ്യുന്നവരുടെ പ്രിയപ്പെട്ട ബസാണ് ഗരുഡ കിങ് ക്ലാസ് എന്ന എസി ബസ്.

പതിവു യാത്രക്കാരുടെ പ്രിയ സുഹൃത്തുക്കളായ ഡ്രൈവറും കണ്ടക്ടറും ജീവിതയാത്ര മതിയാക്കിപ്പോയവരുടെ പട്ടികയിലുണ്ട്. തിരിച്ചറിഞ്ഞവരിലും തിരിച്ചറിയാത്തവരിലും ഉറ്റവരെ തേടിയെത്തിയ ബന്ധുക്കളുടെ കണ്ണീരണിഞ്ഞ മുഖം. കണ്ണടച്ചു തുറക്കും മുന്‍പ് ഒപ്പമിരുന്നവരുടെ മരണം കണ്ടതിന്റെ വേദനയുമായി ആശുപത്രികളില്‍ കഴിയുന്നവര്‍. തിരുപ്പൂരിലെയും അവിനാശിയിലെയും കാഴ്ചകള്‍.

പുലര്‍ച്ചെ അപകടം നടന്നയുടന്‍ ആദ്യമെത്തിയത് അവിനാശി പൊലീസ്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരുമെത്തി രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം കൂടി. മുറിച്ചുമാറ്റിയ പോലെ തകര്‍ന്നുപോയ ബസിനരികില്‍ മാംസവും രക്തവും ചിതറിക്കിടന്നു. സീറ്റുകള്‍ക്കിടയില്‍ ഞെരുങ്ങി ജീവന്‍ വെടിഞ്ഞ മനുഷ്യരുടെ, ഹൃദയം തകര്‍ക്കുന്ന കാഴ്ച കണ്ടിട്ടും പതറാതെ ബാക്കിയുള്ളവരുടെ ജീവനു വേണ്ടി നാടു മുഴുവന്‍ കൂടെനിന്നു. ആദ്യം അവിനാശി സര്‍ക്കാര്‍ ആശുപത്രിയിലും തിരുപ്പൂരിലുമായിരുന്നു മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. തിരിച്ചറിയുന്നതിനായി എല്ലാ മൃതദേഹങ്ങളും തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ യാത്രക്കാരുടെ ബാഗുകളും മറ്റും അവിനാശി പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. ഓരോ മൃതദേഹവും തിരിച്ചറിയമ്പോള്‍ ആശുപത്രി പരിസരത്ത് നിലവിളി ഉയര്‍ന്നു.

11 മണിക്ക് മന്ത്രി വി എസ്. സുനില്‍കുമാര്‍ എത്തിയതോടെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെ നടപടികള്‍ വേഗത്തിലായി. കേരളത്തില്‍ നിന്ന് 20 ആംബുലന്‍സുകളാണ് എത്തിയത്. പോസ്റ്റ്മോര്‍ട്ടം കഴിയുന്നമുറയ്ക്ക് ഓരോ മൃതദേഹവും നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നു. വൈകിട്ടോടെ മന്ത്രി എ.കെ. ശശീന്ദ്രനും തിരുപ്പൂരിലെത്തി. ആശുപത്രിയിലും അപകടസ്ഥലത്തും എല്ലാ സഹായങ്ങളുമായി തിരുപ്പൂരിലെ മലയാളി സമൂഹവും കൂടെനിന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category