1 GBP = 93.00 INR                       

BREAKING NEWS

സനൂപിനെ മരണം തട്ടിയെടുത്തത് പ്രതിശ്രുതവധുവിനെ കാണാനുള്ള യാത്രയ്ക്കിടെ; വിടവാങ്ങിയത് വിവാഹത്തിന് രണ്ട് മാസം ബാാക്കി നില്‍ക്കേ; അപകടം ഉണ്ടായി എന്നറിഞ്ഞ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ വീട്ടുകാര്‍ക്ക് ആധിയായി: ബെംഗളൂരുവില്‍ നിന്ന് സനൂപിന്റെ സുഹൃത്ത് എത്തി വിവരം അറിയിച്ചതോടെ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂര്‍; സാധാരണ കുടുംബത്തില്‍ ജനിച്ച സനൂപിന്റെ വിയോഗം സഹോദരനും സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു

Britishmalayali
kz´wteJI³

പയ്യന്നൂര്‍: അവിനാശി അപകടത്തില്‍ മരിച്ച സനൂപിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂര്‍. പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടയിലാണ് സനൂപിനെ മരണം തട്ടിയെടുത്തത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ മമ്പലം കാനത്തെ എന്‍.വി.സനൂപ് അവിനാശിയില്‍ അപകടത്തില്‍ പെട്ട ബസിലെ യാത്രക്കാരനായിരുന്നു. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന സനൂപ് എറണാകുളത്തുള്ള യാത്രയ്ക്കിടയിലാണ് അപകടത്തില്‍പ്പെട്ടത്. നീലേശ്വരം സ്വദേശിനിയുമായുള്ള സനൂപിന്റെ വിവാഹം ഏപ്രിലിലേക്കായിരുന്നു നിശ്ചയിച്ചിരുന്നത്. ഒരുമാസം മുമ്പായിരുന്നു നിശ്ചയം. ബസ്സില്‍ 14-ാമത്തെ സീറ്റിലാണ് സനൂപ് ടിക്കറ്റെടുത്തിരുന്നത്.

നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു സനൂപ്. സാധാരണകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സനൂപ് സ്‌കൂളില്ലാത്ത സമയങ്ങളില്‍ മമ്പലത്തുള്ള മുറുക്ക് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. പയ്യന്നൂര്‍ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു അച്ഛന്‍ എന്‍.വി.ചന്ദ്രന്‍. അമ്മ ശ്യാമള വീട്ടമ്മയായിരുന്നു. ഒരു സഹോദരനും സഹോദരിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകള്‍ സനൂപിലായിരുന്നു. സനൂപിന്റെ വിയോഗത്തോടെ ഇല്ലാതായത് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ്.

പയ്യന്നൂര്‍ കണ്ടങ്കാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്ന പ്ലസ് ടു വരെയുള്ള പഠനം. കൊല്ലം ടി.കെ.എം.സി.ഇ.യില്‍നിന്ന് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയശേഷം ട്രിച്ചിയില്‍നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്. പൂര്‍ത്തിയാക്കി. ബെംഗളൂരുവിലെ കോണ്ടിനന്റല്‍ ഓട്ടോമോട്ടീവ് കോംബോണന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു. ഫുട്‌ബോള്‍ താരമായിരുന്ന സനൂപ് കോളേജ് ടീമിലുള്‍പ്പെടെ അംഗമായിരുന്നു. യാത്രകളിഷ്ടപ്പെടുന്ന സനൂപ്, സമൂഹമാധ്യമത്തിലൂടെ യാത്രകളുടെ ചിത്രങ്ങളായിരുന്നു കൂടുതലും പങ്കുവെച്ചിരുന്നത്.


ബസ്സില്‍ സനൂപ് ഉണ്ടായിരുന്നെന്ന് ഉറപ്പായതോടെ കൂട്ടുകാരുള്‍പ്പെടെയുള്ളവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ആശങ്കയിലായിരുന്നു രാവിലെമുതല്‍ എല്ലാവരും. മരിച്ചവരുടെ പേരുകളുടെകൂടെ സനൂപിന്റെ പേര് പറയാഞ്ഞതിനെത്തുടര്‍ന്ന് ആശ്വാസത്തിലായിരുന്നു വീട്ടുകാരുള്‍പ്പെടെയുള്ളവര്‍. ഉച്ചകഴിഞ്ഞ് ബെംഗളൂരുവില്‍നിന്ന് സനൂപിന്റെ സുഹൃത്ത് എത്തി വിവരംപറഞ്ഞതോടെ വിങ്ങിപ്പൊട്ടുകയായിരുന്നു നാട്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ സനൂപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category