1 GBP = 93.00 INR                       

BREAKING NEWS

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം; അതു കാണാന്‍ എന്നെയും ഭാര്യയെയും അനുവദിക്കണം; കാരണം എന്റെ കുഞ്ഞുമോന്‍ പാറയില്‍ തല ഇടിച്ചപ്പോള്‍ എന്തുവേദന അനുഭവിച്ചു കാണും; അത്രയുംവേദന നല്‍കിയ അവള്‍ കയറിന്റെ തുമ്പില്‍ പിടഞ്ഞ് മരിക്കുന്നത് കണ്ടാലേ സമാധാനം കിട്ടൂ; എല്ലാവരും പ്രണവിനെ കുറ്റപ്പെടുത്തിയെങ്കിലും അവന്‍ അങ്ങനെ ചെയ്യില്ലെന്ന് അറിയാമായിരുന്നു; അവന്‍ ഒരു പാവമായിരുന്നു; കുഞ്ഞു വിയാനെ കൊന്നുകളഞ്ഞ മകളുടെ ചെയ്ത്തിയില്‍ നെഞ്ചുപൊട്ടി പിതാവ് വത്സരാജ് പറയുന്നു

Britishmalayali
ആര്‍ പീയൂഷ്

കണ്ണൂര്‍: നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതി ശരണ്യക്ക് വധ ശിക്ഷ വിധിക്കുമ്പോള്‍ തന്നെയും ഭാര്യയെയും അതിന് സാക്ഷിയാകാന്‍ അനുവദിക്കണമെന്ന് പിതാവ് വത്സരാജ്. പൊലീസ് മഹസ്സര്‍ തയ്യാറാക്കാന്‍ വീട്ടിലെത്തിയപ്പോള്‍ മറുനാടന്‍ മലയാളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം. അത് കാണാന്‍ എന്നെയും ഭാര്യയെയും അനുവദിക്കണം. കാരണം എന്റെ കുഞ്ഞു മോന്‍ പാറയില്‍ തല ഇടിച്ചപ്പോള്‍ എന്ത് വേദന അനുഭവിച്ചു കാണും. അത്രയും വേദന നല്‍കിയ അവള്‍ കയറിന്റെ തുമ്പില്‍ പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് കണ്ടാലേ സമാധാനം കിട്ടൂ. മകളാണ് എന്ന് കരുതി ഒരിക്കലും ഞാന്‍ അവള്‍ക്ക് മാപ്പ് നല്‍കില്ല. ഒട്ടും ദയ അര്‍ഹിക്കുന്നില്ല അവള്‍. പിന്നെ ആദ്യം എല്ലാവരും പ്രണവിനെ കുറ്റപ്പെടുത്തിയെങ്കിലും അവന്‍ അങ്ങനെ ചെയ്യില്ല എന്ന് എനിക്കറിയാമായിരുന്നു. അവന്‍ ഒരു പാവമായിരുന്നു എന്നും വത്സരാജ് പറഞ്ഞു.

കണ്ണൂര്‍ സിറ്റി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചി.ആര്‍ സതീശന്റെ നേതൃത്വത്തിലാണ് മഹസ്സര്‍ തയ്യാറാക്കാനെത്തിയത്. സംഭവം നടന്ന ദിവസം പ്രണവും ശരണ്യയും വിയാനും കിടന്ന മുറിയും കൃത്യം നടത്തിയ ശേഷം ശരണ്യം കിടന്ന ഹാളും വിശദമായി പരിശോദിച്ചാണ് മഹസ്സര്‍ തയ്യാറാക്കിയത്. കൂടാതെ അയല്‍വാസികളുടെ മൊഴികള്‍ കൂടി ഈ അവസരത്തില്‍ രേഖപ്പെടുത്തി. പൊലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ശരണ്യയുടെ മാതാപിതാക്കള്‍ മൗനം പാലിച്ച് നില്‍ക്കുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത് ശരണ്യയുടെ മൂത്ത സഹോദരിയാണ്. പൊലീസ് നടപടി പൂര്‍ത്തിയായ ശേഷമായിരുന്നു വത്സരാജ് മറുനാടന്‍ മലയാളിയോട് പ്രതികരിച്ചത്.

ഞാന്‍ എപ്പോള്‍ ഈ കടപ്പുറത്തേക്ക് വന്നാളും എന്റെ തോളത്തുണ്ടാവും എന്റെ കുഞ്ഞ്. കടലു കാണുന്നത് അവന് വലിയ ഇഷ്ടമായിരുന്നു. പിന്നെ പശുവിനെയും മറ്റുമൊക്കെ കാട്ടി കൊടുത്തും ഇങ്ങനെ നടക്കും. അവന് അതൊക്കെ വലിയ സന്തോഷമായിരുന്നു. അവന്‍ ഇല്ലാ എന്നറിഞ്ഞപ്പോള്‍ ഉള്ള് വല്ലാതെ നീറിപ്പോയി. അവള്‍ക്ക് മോനെ വേണ്ടാ എങ്കില്‍ ഇവിടെ ഇട്ടിട്ട് പോകാമായിരുന്നല്ലോ. അത്രക്ക് ക്രൂരമായ മനസ്സല്ലേ അവളുടേത്. അതുകൊണ്ടാണ് അവളെ കൊന്നു കളയണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നത്.

ഇതിന് അവളുടെ കാമുകന്‍ കഗൂട്ടു നിന്നിട്ടുണ്ടെങ്കില്‍ അവനെ വെറുതെ വിടില്ല. പരമാവധി ശിക്ഷ അവനും വാങ്ങി കൊടുക്കും. പ്രണവിന്റെ സുഹൃത്താണവന്‍. എത്ര വലിയ സ്‌നേഹിതനാണെങ്കിലും വീട്ടില്‍ കയറ്റിയുള്ള ബന്ധം വേണ്ട. അതാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായത്. എന്തായാലും അവള്‍ക്ക് വേണ്ടി ഞാന്‍ ജാമ്യം എടുക്കാനോ ഒന്നിനും പോകില്ല. എന്റെ കുഞ്ഞിനോട് ചെയ്ത ക്രൂരതയ്ക്ക് അവള്‍ അനുഭവിക്കണം. എന്നും വത്സരാജ് പറഞ്ഞു.

അതേ സമയം കുട്ടിയെ മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു എന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ കുഞ്ഞിന്റെ പിതാവിന്റെ വീട്ടുകാര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് പ്രണവും ശരണ്യയും കുട്ടിയും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ വച്ച് കുഞ്ഞ് കട്ടിലില്‍ നിന്നും താഴെ വീണ് പരിക്ക് പറ്റിയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കുറച്ചു ദിവസം ആശുപത്രിവാസത്തിലായിരുന്നു. അന്ന് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായിരുന്നോ എന്ന സംശയമാണ് അവര്‍ ഉന്നയിക്കുന്നത്. ആ സംഭവത്തിന് ശേഷമാണ് കുഞ്ഞിനെയും എടുത്ത് ശരണ്യ തയ്യിലെ സ്വന്തം വീട്ടിലേക്ക് എത്തിയത്. പൊലീസിന് നല്‍കിയ മൊഴിയില്‍ മുന്‍പ് കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നെന്നും താന്‍ പിടിക്കപ്പെടുമെന്നുള്ളതുകൊണ്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് മൊഴി നല്‍കിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category