1 GBP = 93.00 INR                       

BREAKING NEWS

അവിനാശിയെ ചോരക്കളമാക്കിയ അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത് കണ്ടെയ്നര്‍ ലോറിയില്‍ കയറ്റിയ ടൈല്‍സിന്റെ ഭാരം; 19 മലയാളി ജീവനുകള്‍ പൊലിഞ്ഞ അപകടത്തിന് ഇടയാക്കിയ കണ്ടെയ്നറിന്റെ ഡ്രൈവര്‍ മലയാളിയായ ഹേമരാജ്; പാലക്കാട് സ്വദേശിയായ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി; 'രക്ഷിക്കണേ' എന്ന നിലവിളിയില്‍ പ്രദേശം വിറച്ചപ്പോള്‍ തല്‍ക്ഷണം മരിച്ചത് 13 പേര്‍; മൃതദേഹങ്ങള്‍ കേരളത്തിലേക്ക് എത്തിച്ചു; കെഎസ്ആര്‍ടിസിയില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് വിടനല്‍കാന്‍ ഒരുങ്ങി ജന്മനാട്

Britishmalayali
kz´wteJI³

അവിനാശി: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കണ്ടയ്നര്‍ ലോറി കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിച്ചു. മരിച്ച 19 പേരും മലയാളികള്‍ ആണെന്ന് വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ കഴിയുകയാണ്. 19 മലയാളി ജീവനുകള്‍ പൊലിഞ്ഞ അപകടത്തിന് ഇടയാക്കി കണ്ടെയ്നറിന്റെ ഡ്രൈവര്‍ ഒരു മലയാളിയായിരുന്നു. പാലക്കാട് സ്വദേശി ഹേമരാജ് പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. ഉറങ്ങിപോയതു കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് ഹേമന്ദ് രാജ് പറഞ്ഞത്. അപകടം ഉണ്ടാക്കിയത് ടൈല്‍സുമായി കേരളത്തിലേക്ക് പോകുന്ന കണ്ടെയ്നര്‍ ലോറി ആയിരുന്നു.

കേരള രജിസ്ട്രേഷനുള്ള ലോറിയാണിത്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടമെന്നാണ് പറയുന്നതെങ്കിലുംഅധികൃതര്‍ ഇത് സ്ഥിരികരിച്ചിട്ടില്ല. ലോറിക്ക് ആറു മാസമേ പഴക്കമുള്ളു. ടയര്‍ പൊട്ടിയതാവില്ല. പകരം ഡ്രൈവര്‍ ഉറങ്ങി പോയതാകാം കാരണമെന്നാണ് അനുമാനം. ഡ്രൈവറെ ചോദ്യംചെയ്യുന്നതിലൂടെ ഇക്കാര്യം വ്യക്തമാകും.

വ്യാഴാഴ്ച പുലര്‍ച്ച 3.25നാണ് അപകടം ഉണ്ടായത്. ദേശീയപാതയിലെ ദുരന്തമുഖം ഹൃദയഭേദകമായിരുന്നു. കണ്ടെയ്നര്‍ ലോറി ഇടിച്ച ഭാഗത്തുണ്ടായിരുന്ന ബസ് യാത്രക്കാരുടെ ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയിരുന്നു. പലയിടത്തും രക്തം വാര്‍ന്നൊഴുകിയിരുന്നു. ബസിലും ലോറിയിലുമായി ചിതറിയ ശരീരഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തകരാണ് എടുത്തുമാറ്റിയത്.


ബാഗും സ്യൂട്ട്കേസും തുണിത്തരങ്ങളും ചെരിപ്പുകളും ഭക്ഷണപ്പൊതികളും കുടിവെള്ള കുപ്പികളും ചിന്നിച്ചിതറി കിടക്കുന്നുണ്ടായിരുന്നു. ബസിലെ സീറ്റുകളെല്ലാം ഇളകിപ്പോയിരുന്നു. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. 12 സീറ്റുകളാണ് തരിപ്പണമായത്. ഇതില്‍ യാത്ര ചെയ്തവരാണ് മരിച്ചത്.

ഇടത് ഭാഗത്തുണ്ടായിരുന്നവര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. 42 യാത്രക്കാരും ഉറക്കത്തിലായിരുന്നു. മിക്കവരും സീറ്റുകള്‍ക്കടിയിലാണ് കിടന്നിരുന്നത്. വന്‍ ശബ്ദംകേട്ട് നടുക്കത്തോടെയാണ് ഇവര്‍ ഞെട്ടിയുണര്‍ന്നത്. 'രക്ഷിക്കണേ' എന്ന നിലവിളിയില്‍ പ്രദേശം വിറച്ചു. അര മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം തുടങ്ങി. തദ്ദേശവാസികള്‍ പൊലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു. ബസിന്റെ ചില്ലുതകര്‍ത്തും വെട്ടിപ്പൊളിച്ചുമാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ എന്‍ജിനും കണ്ടെയ്നറും വേര്‍പെട്ടിരുന്നു. ദേശീയപാതകളില്‍ നിര്‍ത്തിയിട്ടിരുന്നതും അവിനാശിയിലെ സ്വകാര്യ ആശുപത്രികളിലെയും ആംബുലന്‍സുകളില്‍ ഇവരെ ആശുപത്രികളിലെത്തിച്ചു. മൃതദേഹങ്ങള്‍ അവിനാശി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റുമോര്‍ട്ടത്തിന് തിരുപ്പൂര്‍ ഗവ. ജനറല്‍ ആശുപത്രിയിലേക്കും മാറ്റി.

മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും പണവും എ.ടി.എം കാര്‍ഡുകളും ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ തമിഴ്നാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗവും പൊലീസും ശേഖരിച്ച് അവിനാശി സര്‍ക്കാര്‍ ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലുമെത്തിച്ചു. ഇതിലെ വിവരങ്ങളനുസരിച്ചാണ് യാത്രക്കാരുടെ പേരും വിലാസവും കണ്ടെത്തിയത്. കേരളത്തില്‍നിന്ന് ടൈല്‍സ് കയറ്റിപ്പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി റോഡിലെ സന്റെര്‍ മീഡിയന്‍ ഇടിച്ചുതകര്‍ത്ത് വണ്‍വേ തെറ്റിച്ച്, എതിര്‍ഭാഗത്തുകൂടെ വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലെ ടൈല്‍സിന്റെ ഭാരമാണ് ഇടിയുടെ ആഘാതം വര്‍ധിപ്പിച്ചതെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമീഷണര്‍ സുമിത് ശരണ്‍ പറഞ്ഞു.

ബസിലെ 13 പേര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചവരില്‍ ആറുപേര്‍ പിന്നീടും മരിച്ചു. ഇതില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ പത്തിലധികം പേര്‍ നാട്ടിലേക്ക് തിരിച്ചു.

അപകടത്തില്‍ മരിച്ചവര്‍ ഇവരാണ്:

വി.ഡി.ഗിരീഷ് (42)

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര വാരിക്കാട് വളവനായത്ത് പരേതനായ ദാസന്റെയും ലക്ഷ്മിയുടെയും മകന്‍. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കല്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: തമ്മനം പുഞ്ചക്കുന്നേല്‍ സ്മിത. മകള്‍: ദേവിക (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, വളയന്‍ചിറങ്ങര എച്ച്എസ്എസ്).

വി.ആര്‍.ബൈജു (47)

എറണാകുളം പിറവം വെളിയനാട് വാളകത്ത് രാജന്റെയും സുമതിയുടെയും മകന്‍. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കം കണ്ടക്ടര്‍. സംസ്‌കാരം ഇന്നു രാവിലെ 9.30നു വീട്ടുവളപ്പില്‍. ഭാര്യ: വെളിയനാട് അങ്ങാടിയില്‍ കവിത. മകള്‍: ഭവിത (വെളിയനാട് സെന്റ് പോള്‍സ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി).

എം.എസ്. കിരണ്‍കുമാര്‍ (24)

കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പരേതനായ ശശികുമാറിന്റെയും ബസ്സമ്മയുടെയും മകന്‍. ബെംഗളൂരുവില്‍ സ്ഥിരതാമസം. പെങ്ങളുടെ കല്യാണം വിളിക്കാന്‍ നാട്ടിലെ ബന്ധുക്കളുടെ അടുത്തേക്കു വരവേയാണ് അപകടം. സംസ്‌കാരം പിന്നീട് ബെംഗളൂരുവില്‍.

ജിസ്മോന്‍ ഷാജു (24)

അങ്കമാലി തുറവൂരിലെ വ്യാപാരി കിടങ്ങേന്‍ ഷാജുവിന്റെയും വടക്കേ കിടങ്ങൂര്‍ പള്ളിപ്പാട്ട് ഷൈനിയുടെയും മകന്‍. ബിടെക് ബിരുദധാരി. സംസ്‌കാരം ഇന്നു രാവിലെ 11ന് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. സഹോദരന്‍: ജോമോന്‍ ഷാജു.

ഐശ്വര്യ രാജശ്രീ (28)

കൊച്ചി ഇടപ്പള്ളി പോണേക്കര ഇന്ദിരാ റോഡ് സാരംഗില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഗോപകുമാറിന്റെയും കെഎസ്ഇബി റിട്ട. സീനിയര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേശ്വരിയുടെയും മകള്‍. ബെംഗളൂരുവില്‍ ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍. എന്‍ജിനീയറായ അഷിന്‍ ഉദയ് ഭര്‍ത്താവ്. ഒന്നേകാല്‍ വര്‍ഷം മുന്‍പായിരുന്നു വിവാഹം. സഹോദരന്‍ അശ്വിന്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി.

ടി.ജി. ഗോപിക (23)

കൊച്ചി തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശാന്തിനഗറില്‍ ടി.ജി.ഗോപിക പനങ്ങാട് തോപ്പില്‍ വീട്ടില്‍ ഗോകുലനാഥിന്റെയും വരദയുടെയും മകളാണ്. ബെംഗളൂരു ആല്‍ഗോ എംബഡഡ് സിസ്റ്റം കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍. സംസ്‌കാരം ഇന്നു രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍.

എംസി കെ.മാത്യു (34)

അങ്കമാലി സണ്ണി സ്റ്റുഡിയോ ഉടമ കളീക്കല്‍ മാത്യുവിന്റെയും സെലിന്റെയും മകന്‍. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍. ബെംഗളൂരു മൈന്‍ഡ് ട്രീ കമ്പനിയില്‍ എന്‍ജിനീയര്‍. ഭാര്യ: അങ്കമാലി ജോസ്പുരം കാവുങ്ങല്‍ ഡോ. സീതു (തൃക്കാക്കര ഭാരതമാതാ കോളജ് ലക്ചറര്‍). മകന്‍: നീല്‍.

അനു സ്നിജോ (23)

എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു സമീപം വാഴപ്പള്ളി വീട്ടില്‍ സ്നിജോ ജോസിന്റെ ഭാര്യ. എയ്യാല്‍ കൊള്ളന്നൂര്‍ വീട്ടില്‍ വര്‍ഗീസിന്റേയും മര്‍ഗിലിയുടേയും മകള്‍. ബാംഗ്ലൂര്‍ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജീവനക്കാരി. സംസ്‌കാരം ഇന്നു 10.30ന് എയ്യാല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍.

ശിവകുമാര്‍ (35)

മംഗലാംകുന്ന് പുളിഞ്ചിറക്കളരിക്കല്‍ ഉദയാ നിവാസില്‍ ഉണ്ണിക്കൃഷ്ണ പണിക്കരുടെയും സത്യഭാമയുടെയും മകന്‍. ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നു. സംസ്‌കാരം ഇന്ന് തിരുവില്വാമല രാവിലെ 10ന് ഐവര്‍മഠം ശ്മശാനത്തില്‍. ഭാര്യ: ശ്രുതി

രാഗേഷ് (35)

തിരുവേഗപ്പുറ ചെമ്പ്ര ആലിന്‍ ചുവട് കൊണ്ടപ്പറമ്പ് കളത്തില്‍ ശശിധരന്‍ നായരുടെയും മാധവിക്കുട്ടിയുടെയും മകന്‍. മെഡിക്കല്‍ റെപ്രസെന്റിറ്റിവായ രാഗേഷ് ഒരു യോഗത്തില്‍ പങ്കെടുക്കാനാണു ബെംഗളൂരുവിലേക്കു പോയത്. സംസ്‌കാരം മൃതദേഹം ഇന്ന് (21) രാവിലെ ഒന്‍പതിന് ചെറുതുരുത്തി പുണ്യതീരത്ത്. ഭാര്യ: സാന്ദ്ര. മക്കള്‍: സാരാംഗ് (7) സൗരവ് (5).

മാനസി മണികണ്ഠന്‍ (21)

തൃക്കൂര്‍ പോത്തോട്ടപ്പറമ്പില്‍ തൃക്കൂര്‍മഠത്തില്‍ മണികണ്ഠന്റെയും ബിജുവിന്റെയും മകള്‍. ബെംഗളൂരുവില്‍ സ്ഥിരതാമസം. ബെംഗളൂരു ക്രൈസ്റ്റ് കോളജില്‍ എംബിഎയ്ക്ക് ചേരുന്നതിനു മുന്‍പ് നാട്ടിക്കു വന്നതായിരുന്നു. സംസ്‌കാരം പിന്നീട് ബെംഗളൂരുവില്‍.

നസീഫ് മുഹമ്മദ് (24)

പുന്നയൂര്‍ക്കുളം അണ്ടത്തോട് കുമാരന്‍പടി കള്ളിവളപ്പില്‍ മുഹമ്മദാലിയുടെയും ഖദീജയുടെയും മകന്‍. ബെംഗളൂരു മല്ലിഗെ കോളജില്‍ ബിഫാം പഠനത്തിനു ശേഷം പരിശീലനത്തിലായിരുന്നു. ജ്യേഷ്ഠന്റെ ഗൃഹപ്രവേശനത്തിനായി നാട്ടിലേക്ക് മടങ്ങവെയാണ് അപകടം. കബറടക്കം നടത്തി.

ജോഫി പോള്‍ (33)

ചിയ്യാരം കരുവാന്‍ റോഡില്‍ ചിറ്റിലപ്പിള്ളി പോളിന്റെയും ത്രേസ്യയുടെയും മകന്‍. ജോയ് ആലുക്കാസ് ബെംഗളൂരു ശാഖയില്‍ മാനേജര്‍. സംസ്‌കാരം ഇന്ന് 11നു ചിയ്യാരം വിജയ മാത പള്ളിയില്‍. ഭാര്യ: റിഫി, മക്കള്‍: ഏദന്‍, ആന്‍ തെരേസ, ആവേ മരിയ.

ഇഗ്നി റാഫേല്‍ (39)

ഒല്ലൂര്‍ പള്ളിക്ക് സമീപം അപ്പാടന്‍ റാഫേലിന്റെയും ആനിയുടെയും മകന്‍. സൗദിയില്‍ റിഗ്ഗില്‍ ഉദ്യോഗസ്ഥന്‍. ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. സംസ്‌കാരം ഇന്ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ വിന്‍സിക്കും പരുക്കേറ്റു.

യേശുദാസ് (37)

അരിമ്പൂര്‍ കൈപ്പിള്ളി റിങ് റോഡിലെ കൊള്ളന്നൂര്‍ കൊട്ടേക്കാട്ടുകാരന്‍ പരേതനായ ഡേവിസിന്റെയും ലിസിയുടെയും മകന്‍. ബെംഗളൂരുവില്‍ ടയോട്ട മോട്ടോഴ്സില്‍ മാനേജര്‍. സംസ്‌കാരം ഇന്നു പത്തിന് എറവ് സെന്റ് തെരാസാസ് കപ്പല്‍ പള്ളിയില്‍. ഭാര്യ: ഷൈമി. മകന്‍: ഏദന്‍.

ഹനീഷ് മണികണ്ഠന്‍ (25)

തൃശൂര്‍ ചിറ്റിലപ്പിള്ളി സ്വദേശി കുറുങ്ങാട്ടുവളപ്പില്‍ വീട്ടില്‍ മണികണ്ഠന്റെയും ലീലയുടെയും മകന്‍. ബെംഗളൂരുവില്‍ ഫനൂഖ്് ഇന്ത്യ പ്രൈവറ്റ്്് ലിമിറ്റഡ് കമ്പനിയില്‍ സര്‍വീസ് എന്‍നീയര്‍. സംസ്‌കാരം ഇന്നു 12നു പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ: ശ്രീപാര്‍വതി.

പി. ശിവശങ്കരന്‍ (30)

എറണാകുളം തിരുവാണിയൂര്‍ കുംഭപ്പിള്ളി സ്നേഹതീരം ലെയ്ന്‍ 32ാം നമ്പര്‍ ശ്രീ ശിവശങ്കരം വീട്ടില്‍ പുരുഷോത്തമന്റെയും ഉഷയുടെയും മകന്‍. ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ശേഷം തിരുവാണിയൂര്‍ ശാന്തിതീരം ശ്മശാനത്തില്‍. സഹോദരി: രാധിക.

എന്‍.വി. സനൂപ് (28)

കണ്ണൂര്‍ പയ്യന്നൂര്‍തെരുവിലെ ഓട്ടോഡ്രൈവര്‍ എന്‍.വി.ചന്ദ്രന്റെയും ശ്യാമളയുടെയും മകന്‍. ബെംഗളൂരുവിലെ കോണ്ടിനന്റല്‍ ഓട്ടമൊബീല്‍ കംപോണന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ എന്‍ജിനീയര്‍. സംസ്‌കാരം ഇന്ന് 11.30നു പയ്യന്നൂര്‍ തെരുവിലെ സമുദായ ശ്മശാനത്തില്‍.

റോസ്ലി (61) )

പാലക്കാട് ചന്ദ്രനഗര്‍ ശാന്തികോളനി നയങ്കര വീട്ടില്‍ പരേതനായ ജോണിന്റെ ഭാര്യ. മരുമകള്‍ സോന സണ്ണിയുടെ വിദേശ ജോലി ആവശ്യത്തിനായി ബെംഗളൂരുവില്‍ പോയി മടങ്ങുകയായിരുന്നു. സംസ്‌കാരം ഇന്ന് 11നു ചന്ദ്രനഗര്‍ പിരിവുശാല പ്രോവിഡന്‍ഷ്യല്‍ ദേവാലയത്തില്‍ ശുശ്രൂഷയ്ക്കു ശേഷം യാക്കര സെമിത്തേരിയില്‍. മക്കള്‍: സണ്ണി, സില്‍ട്ടണ്‍, സിന്‍സി മരുമക്കള്‍: സോന, രാജു, ലിന്‍ഡ.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category