1 GBP = 93.00 INR                       

BREAKING NEWS

ബിജെപിക്ക് രാമനെങ്കില്‍ ആപ്പിന് ഹനുമാന്‍; അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആം ആദ്മി പാര്‍ട്ടി; ആവശ്യം ഉന്നയിച്ചത് മാസത്തിലെ ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തില്‍ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ച സൗരഭ് ഭരദ്വാജ്; ഡല്‍ഹിയിലെ വിജയം ഹനുമാന് സമര്‍പ്പിച്ച കെജ്രിവാളിന് പിന്നാലെ പാര്‍ട്ടിയില്‍ ആഞ്ജനേയ ഭക്തരുടെ നീണ്ട നിര; ആപ്പിന്റെ മൃദുഹിന്ദുത്വ നയം ഒന്നൊന്നായി പുറത്താകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഈ തെരഞ്ഞെടുപ്പിലടക്കം മൃദുഹിന്ദുത്വ നയങ്ങളാണ് കൈക്കൊണ്ടതെന്ന വ്യാപകമായ വിമര്‍ശനം സോഷ്യല്‍ മീഡിയില്‍ അടക്കം ഉയര്‍ന്നിരുന്നു. ബിജെപി രാമനെയാണ് രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ ആപ്പ് ഹനുമാനെയാണ് ഇക്കാര്യത്തില്‍ കൂട്ടുപടിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് വിജയം ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹമാണെനന് പറഞ്ഞ അരവിന്ദ് കെജ്രിവാളിനെയും കടത്തിവെട്ടുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനമാണ് ഇപ്പേപാള്‍ ഉണ്ടായിരിക്കുന്നത്.

അയോധ്യയില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യവുമായി ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. രാമക്ഷേത്രത്തിന് സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് എഎപി വക്താവും എംഎല്‍എയുമായ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിലെ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് കഴിഞ്ഞ ദിവസം സൗരഭ് ഭരദ്വാജ് വ്യക്തമാക്കിയിരുന്നു. ഹനുമാന്റെ സാഹസിക യാത്ര വര്‍ണിക്കുന്നതാണ് സുന്ദരകാണ്ഡം.

രാമക്ഷേത്രനിര്‍മ്മാണത്തോടൊപ്പം അയോധ്യയില്‍ സുന്ദരവും ഗംഭീരവുമായ ഹനുമാന്‍ പ്രതിമ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുമെന്ന് ഭരദ്വാജ് പറഞ്ഞു. അതിനായി ട്രസ്റ്റിനോട് സമയം ആവശ്യപ്പെടുമെന്നും ഔദ്യോഗികമായി അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.രാമന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് ഹനുമാന്‍. രാമക്ഷേത്രം എവിടൈയെല്ലാം ഉണ്ടോ അവിടെയെല്ലാം ഹനുമാനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത് വാല്‍മീകി മന്ദിരത്തില്‍ നിന്നായിരുന്നു. തെരെഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തടൊപ്പം സന്ദര്‍ശനവും നടത്തിയിരുന്നു. താന്‍ ഹനുമാന്‍ ഭക്തനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ജയിച്ചപ്പോഴും അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.'ഇത് എന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണ്. ഡല്‍ഹിക്കാരുടെ മാത്ര വിജയമല്ല ഇന്ത്യക്കാരുടെ മുഴുവന്‍ വിജയമാണ് ഇത്. ഡല്‍ഹിയിലെ ജനങ്ങളെ ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ചു.'

ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ മതം ഇപ്പോള്‍ ഒരു പ്രധാന ഘടകമായിരുന്നു. ഷഹീന്‍ ബാഗിലെ സമരം തന്നെ ഒരു ഗൂഢാലോചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പറഞ്ഞാണ് പോരാട്ടം നടന്നത്. എന്നാല്‍ കെജ്രിവാള്‍ ആകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. സിഎഎ പ്രക്ഷോഭത്തിന് ഇറങ്ങാനോ, ഷഹീന്‍ ബാഗിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനോ അദ്ദേഹം തുനിയാത്തത് ഭൂരിപക്ഷം വരുന്ന ഹിന്ദുവോട്ട്ബാങ്ക് ലക്ഷ്യമിട്ടുതന്നെയായിരുന്നു. ഇതിനിടെ കെജ്രിവാള്‍ ഹിന്ദുവല്ലെന്നും തീവ്രവാദിയാണെന്നും ബിജെപി വ്യാപകമായ പ്രചാരണം നടത്തി. അപ്പോഴാണ് താന്‍ ഹിന്ദുവാണെന്നും കടുത്ത ഹനുമാന്‍ ഭക്തനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത്.

ഇതോടെ ഒരു തിരഞ്ഞെടുപ്പു പരിപാടിക്കിടയില്‍ ടെലിവിഷന്‍ അഭിമുഖത്തിന് എത്തിയ റിപ്പോര്‍ട്ടര്‍ കേജ്രിവാളിനോടു ഹനുമാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ടോ എന്ന് ചോദിച്ചു. താന്‍ സ്ഥിരമായി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട് എന്നായി കേജ്രിവാള്‍. എന്നാല്‍ ഹനുമാന്‍ ഭജന ഹനുമാന്‍ ചാലിസ അറിയാമോ എന്നായി റിപ്പോര്‍ട്ടര്‍. തീര്‍ച്ചയായും എന്നു പറഞ്ഞ അരവിന്ദ് കെജ്രിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലിത്തുടങ്ങി. 'ശ്രീഗുരുചരണ് സരോജ് രജ് നിജമനു മുകുരുസുധാരി, ബരനൗ രഘുഭര്‍ ബിമല്‍ ജസു ജോ ദായക് ഫല്‍ ചാരി ....' എന്നിങ്ങനെ ആദ്യത്തെ ഒരു മുക്തകം മുഴുവന്‍ കെജ്രിവാള്‍ ആലപിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് ജനങ്ങള്‍ ഇത് എതിരേറ്റത്. നിങ്ങള്‍ വേറെ ഒരു പരിപാടി വയ്ക്കുക, ഞാന്‍ ഹനുമാന്‍ ചാലിസ മുഴുവന്‍ കാണാതെ ആലപിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു. കെജ്രിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലുന്ന വിഡിയോ ഇപ്പോള്‍ വൈറലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category