1 GBP = 93.00 INR                       

BREAKING NEWS

ആയിഷ നുസ്രത്ത് ബിജെപി വിട്ടിട്ടില്ല.. താന്‍ മതമല്ല പാര്‍ട്ടിയാണ് മാറിയത് എന്നാണ് ചങ്കൂറ്റത്തോടെ ആയിഷ; ഫേസ്ബുക്കില്‍ വന്ന പോസ്റ്റ് തടങ്കലിലാക്കി മര്‍ദ്ദിച്ച് ബന്ധുക്കള്‍ പോസ്റ്റ് ചെയ്തതെന്ന് ആലുവ അനീഷ്; തെളിവായി യുവതി പരിക്കേറ്റ് കിടക്കുന്ന ചിത്രങ്ങളും ശബ്ദ സന്ദേശവും പുറത്തു വിട്ടു; ജിഹാദികളും കമ്മികളും തനിക്കും ആയിഷയ്ക്കും എതിരെ ഒരുമിച്ചിരിക്കയാണെന്നും അനീഷിന്റെ ആരോപണം; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവില്‍ നിന്ന് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയ മുസ്ലിം യുവതി വീട്ടു തടങ്കലില്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവില്‍ നിന്ന് കഴി ചൊവ്വാഴ്ച ബിജെപിയുടെ മെമ്പര്‍ഷിപ്പും ആദരവും ഏറ്റുവാങ്ങിയ ആയിഷ നുസ്രത്ത് ബിജെപി വിടുകയും ആലുവ അനീഷിന്റെ കൂട്ട് ഒഴിവാക്കുകയും ചെയ്തോ? ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെ ആദരം ഏറ്റുവാങ്ങിയ ആയിഷയായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളില്‍ മലബാറിലെ രാഷ്ട്രീയ താരം. താന്‍ മതമല്ല പാര്‍ട്ടിയാണ് മാറിയത് എന്നാണ് ചങ്കൂറ്റത്തോടെ ആയിഷ പറഞ്ഞത്. ഇന്നലെ വീട്ടില്‍ പോയ ശേഷം ആയിഷയുടെതായി വന്ന ഫെയ്സ് ബുക്ക് പോസ്റ്റാണ് തുടര്‍ന്ന് വാര്‍ത്താ തലക്കെട്ടുക്കള്‍ പിടിച്ചടക്കിയത്. ആലുവ അനീഷിനെപ്പോലുള്ള ചതിയന്മാരെ ഞാന്‍ മനസിലാക്കാന്‍ വൈകിപ്പോയി എന്നാണ് ആയിഷ നുസ്രത്തിന്റെ ഇന്നലെ വന്ന ഫെയ്സ് ബുക്ക് പോസ്റ്റില്‍ വന്നത്. ഞാന്‍ ബിജെപിയില്‍ നിന്നും രാജിവെച്ചു. എന്നെ ആരും വീട്ടു തടങ്കലില്‍ ആക്കിയിട്ടില്ല. വീട്ടില്‍ വന്നാല്‍ എന്നെ കാണാം ആയിഷയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു. ഫെയ്സ് ബുക്ക് പോസ്റ്റ് വന്നതോടെയാണ് ബിജെപി അംഗത്വവും ആലുവ അനീഷില്‍ നിന്നുള്ള കൂട്ടും ആയിഷ ഒഴിവാക്കിയതായി സംശയമുയര്‍ന്നത്. ഇതോടെയാണ് പ്രശ്നങ്ങളിലെ യാഥാര്‍ഥ്യവും വെളിപ്പെടുത്തലുമായി ആലുവ അനീഷ് മറുനാടന് മുന്നില്‍ എത്തിയത്. ആയിഷയെ കൊടുംമര്‍ദ്ദനത്തിനു വിധേയമാക്കിയ ശേഷം ബന്ധുക്കള്‍ വീട്ടിലിട്ടു പൂട്ടിയിരിക്കുകയാണ്. ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയത് ആയിഷയുടെ ബന്ധുക്കളാണ്. ഫെയ്സ് ബുക്ക് പോസ്റ്റ് യാഥാര്‍ത്യമല്ല-അനീഷ് പറയുന്നു.

ആയിഷയുടെതായി വന്ന ഫെയ്സ് ബുക്ക് പോസ്റ്റ് ആയിഷയുടെതല്ല. കൊടുംമര്‍ദ്ദനമേല്‍പ്പിച്ച് ബന്ധുക്കളും ജിഹാദികളും ആയിഷയെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണ്. ആരും പറയാതെ തന്നെയാണ് താന്‍ വീട്ടു തടങ്കലില്‍ ആല്ലെന്ന കാര്യം ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആയിഷ പറയുന്നത്. ആയിഷയുടെ കൈകള്‍ അവര്‍ തല്ലിയോടിച്ചിട്ടുണ്ട്. മകനെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറ്റിയാണ് ആയിഷയെ മര്‍ദ്ദിച്ചത്. ആയിഷയുടെ ചെറുനാക്ക് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് മുറിഞ്ഞിട്ടുണ്ട്. അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. അവളുടെ ഫെയ്സ് ബുക്കും ഫോണും ബന്ധുക്കളുടെ കസ്റ്റഡിയിലാണ്. ഫെയ്സ് ബുക്ക് ഏറ്റെടുത്താണ് ആയിഷയുടെ പേരില്‍ എനിക്കും ബിജെപിക്കുമെതിരെ ആയിഷയുടെ പേരില്‍ ബന്ധുക്കള്‍ പോസ്റ്റിട്ടത്. തനിക്ക് പുറത്തു വരാനാവാത്ത വിധം മര്‍ദ്ദനം ഏറ്റെന്നും തന്നെ മുറിയിലിട്ട് പൂട്ടി എന്നുമാണ് ആയിഷ പറഞ്ഞത്. താന്‍ ബിജെപിയില്‍ നിന്ന് മാറിയിട്ടില്ല. ബന്ധുക്കള്‍ എന്റെ പേരില്‍ ഇട്ട പോസ്റ്റാണ് അത്. ആയിഷ എന്നോടു പറഞ്ഞു. ജിഹാദികളും കമ്മികളും എനിക്കും ആയിഷയ്ക്കും എതിരെ ഒരുമിച്ചിരിക്കുകയാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയിലാണ് അവര്‍ ഒന്നിച്ചത്. ആയിഷയെ മര്‍ദ്ദിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകളും എന്റെ കൈയിലുണ്ട്. തല്ലിയോടിച്ച കൈകളുടെ ചിത്രങ്ങളും മര്‍ദ്ദനത്തിന്റെ വിവരങ്ങളും ആയിഷ എനിക്ക് കൈമാറിയിട്ടുണ്ട്. ആ ചിത്രങ്ങളും ഓഡിയോ ക്ലിപ്പും മറുനാടന് കൈമാറി ആലുവ അനീഷ് പറഞ്ഞു. ഈ പ്രശ്നത്തില്‍ മറുനാടനു ഉയര്‍ന്ന സംശയദുരീകരണം കൂടിയാണ് ആലുവ അനീഷ് നടത്തിയത്. കാരണം ഒരാഴ്ച മുന്‍പാണ് ആലുവ അനീഷും ആയിഷ നുസ്രത്തും തിരുവനന്തപുരത്തുള്ള ഒരു പെണ്‍കുട്ടിയും കൂടി കോഴിക്കോട് തൊട്ടില്‍പ്പാലത്ത് നിന്ന് മറുനാടന്റെ ഓഫീസില്‍ എത്തിയത്.


'ടിപിക്ക് ശേഷം വടകരയില്‍ സിപിഎമ്മിന്റെ നോട്ടപ്പുള്ളി ഞാനാണ്. ഏത് നിമിഷവും ഞാന്‍ വധിക്കപ്പെട്ടെക്കും. സിപിഎമ്മിന്റെ ആക്രമണത്തെ തുടര്‍ന്ന് മുപ്പത്തി രണ്ടു സ്റ്റിച്ചുകളും രണ്ടു ഓപ്പറേഷനും കഴിഞ്ഞ് കെട്ടിയിട്ട ഇടത് കൈ ഉയര്‍ത്തി മറുനാടന്റെ ഓഫീസില്‍ വന്നു ആലുവ അനീഷ് പറഞ്ഞതാണിത്. ആലുവ അനീഷ് വരുമ്പോള്‍ ആലുവ അനീഷുമായി സൗഹൃദമുണ്ട് എന്ന പേരില്‍ സിപിഎം പിന്തുടര്‍ന്ന് ആക്രമിക്കുന്ന രണ്ടു പെണ്‍കുട്ടികളും ആലുവ അനീഷിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ചൊവാഴ്ച ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവില്‍ നിന്ന് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയ ആയിഷ നുസ്രത്തും തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. സിപിഎമ്മിന്റെ നിരന്തരഭീഷണി നേരിടുന്ന ആയിഷ മറുനാടനോട് പറഞ്ഞത് ജീവന്‍ പോയാലും അനീഷിനോപ്പം തന്നെ നില്‍ക്കുമെന്നും ആലുവ ഓവന്‍സില്‍ അനീഷ് തന്ന ജോലി കളയില്ലാ എന്നുമായിരുന്നു. ഇതേ ആയിഷയാണ് ഇന്നലെ അനീഷിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയത്. .
18 നു കോഴിക്കോട് വച്ചാണ് ആലുവ അനീഷിനെയും ആയിഷ നുസ്രത്തിനെയും ബിജെപി ദേശീയ ജനറല്‍സെക്രട്ടറി പി. മുരളീധരറാവു പൊന്നാടയണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചത്. ഇതിനു ശേഷമാണ് ആയിഷ നുസ്രത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നത്. ഇന്നലെയാണ് ആലുവ അനീഷിന്റെ ഓഫീസില്‍ നിന്ന് ആയിഷ തൊട്ടില്‍പ്പാലം കുണ്ടുതോടുള്ള വീട്ടിലേക്ക് പോയത്. അതിനു ശേഷമാണ് ഫെയ്സ് ബുക്ക് പോസ്റ്റ് വന്നത്. ആയിഷയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വന്നതോടെ ബിജെപിയില്‍ ചേര്‍ന്നതും ആലുവ അനീഷിനൊപ്പം ജോലി ചെയ്യുന്നതും വലിയ തെറ്റായിപ്പോയി എന്നുള്ള ആയിഷയുടെ കുറ്റസമ്മതമായാണ് ഫെയ്സ് ബുക്ക് പോസ്റ്റ് വിലയിരുത്തപ്പെട്ടത്. പക്ഷെ ഇപ്പോള്‍ പ്രശ്നത്തിലുള്ള യാഥാര്‍ത്ഥ്യം മറ നീക്കുകയാണ്. ഈ യാഥാര്‍ത്യമാണ് ആലുവ അനീഷ് വെളിപ്പെടുത്തുന്നത്.

ആലുവ അനീഷ് കൈമാറിയ ഓഡിയോ ക്ലിപ്പ് മര്‍ദ്ദനത്തിന്റെ സാക്ഷ്യങ്ങളാവുകയാണ്; ക്ലിപ്പിലെ സംഭാഷണങ്ങള്‍:

ബന്ധുവിന്റെ സംഭാഷണം: ഗ്രൂപ്പിലുള്ള എല്ലാരോടും......മോളെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരണം.......നമ്മളെ കുടുംബത്തിന്റെ നാറ്റിക്കാനായിട്ടു ഒരു സാധനം ഇറങ്ങിയിരിക്കുന്നു...എന്നാ ആക്കേണ്ടത് ഇതിനെ?

ആയിഷയുടെ ശബ്ദം: നിങ്ങള് പറഞ്ഞാല്‍ മതി മക്കളെ.... ഓളും ഓളുടെ ഉമ്മയും ബാപ്പയും ജീവനോടെയുണ്ട്....എന്റെ ഇദായ കാര്യങ്ങള്‍ ചെയ്യാനുള്ള പക്വത എനിക്ക് വന്നിക്കിന്നു പണ്ടേ ഞാന്‍ നിങ്ങളോട് പറഞ്ഞി....നിങ്ങള് എന്നല്ല ഒരുത്തരുടെയും സഹായം എനിക്ക് വേണ്ട മക്കളെ.... മുസ്ലിം ലീഗിന്റെ ആളുകള്‍ പാതിരായ്ക്ക് വീട്ടില്‍ വന്നിട്ട് വലിച്ചിടുക എന്നല്ലാതെ വേറൊരു സഹായം മുസ്ലിം ലീഗിന്റെയും പള്ളിക്കമ്മറ്റിക്കാരെക്കൊണ്ടുമില്ല... അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സഹായം നോക്കി പൊയ്ക്കോളീ...ഞാന്‍ ആരെയും ക്ഷണിച്ചില്ലാ... ഓരോരുത്തര്‍ക്ക്... ഞാനിപ്പം മതം മാറിയതോ ഒന്നുമല്ല....എനിക്ക് എന്റെ ഇഷ്ടത്തിനു ആര്‍ക്ക് വോട്ടു ചെയ്യണം ആരോടി പോണം എന്നുള്ളത് ഞാന്‍ തീരുമാനിക്കും... ഹിന്ദുവിന്റോടി പോയി നായരോടി പോയി എന്ന് പറഞ്ഞു ഇഞ്ഞിയൊന്നും ഒരുത്തനെയും കണ്ടിക്കില്ല... ഇഞ്ഞിയെല്ലാം ഇപ്പം എവിടുന്നാ കീഞ്ഞത്... എനക്ക് ആങ്ങളും കണക്കാ... എല്ലാവരും കണക്കാ... പേടിക്കെണ്ടോളെ ഞാന്‍ ഏത് ലോകത്തും പേടിക്കുക തന്നെ ചെയ്യും.... ഒരുത്തനും... ഒരു പള്ളിക്കമ്മറ്റിക്കാരനും ഒരുത്തനും കണ്ടിക്കില്ല.... എന്റെ മോനെയോ വന്നു ഭീഷണിപ്പെടുത്തുകയോ ചെയ്യേണ്ട കാര്യം ആര്‍ക്കോ ഒന്നുമില്ല... മോള് എന്നുള്ള വിളിയെല്ലാം ഒഴിവാക്കിയേക്ക്... പക്വത വന്ന എനിക്ക് പതിനെട്ടും കഴിഞ്ഞും ഇരുപതും കഴിഞ്ഞു മുപ്പതും കഴിഞ്ഞിക്ക്.... ഇതെല്ലാം ഞാന്‍ പ്രതീക്ഷിക്ക്... ഇനി നിങ്ങള് വിചാരിക്കുന്നുണ്ടാകും... ഈ അനീഷ്.... കൂട്ടിയതാണെന്ന്.. അതും നിങ്ങള് വിചാരിക്കേണ്ട.... സ്വന്തം ഇഷ്ടത്തിനു ഞാന്‍ ബിജെപിയെന്റോ ആര്‍എസ്എസിന്റെയോ ഒപ്പം ചേരും... എനക്കും മാണ്ടടോ ഒരാളെക്കൊണ്ട് ഒരുപകാരം...കുറെ ആങ്ങളാരുണ്ട് എന്ന് പറഞ്ഞിട്ട് എന്ത് കാര്യമുണ്ട്...ഓള് ഒരു ഹിന്ദുവിന്റെ കൂടെ പോയി എന്ന് പറഞ്ഞു നാട്ടിക്കാനും കൂട്ട് നില്‍ക്കാനും അല്ലാതെ.. ഇപ്പോള്‍ ഞാന്‍ ഒരു കുടുക്കില്‍ കുടുങ്ങിയപ്പോള്‍ സഹായിക്കാന്‍ ബിജെപിക്കാരും ആര്‍എസ്എസുകാരുമേയുള്ളൂ എനിക്ക് സഹായത്തിനു...ഒരു ലീഗുകാരനും ഒരു കമ്മറ്റിക്കാരനും വന്നിട്ടില്ല... രണ്ടു കമ്മറ്റിക്കാര് മോന്തിക്ക് പുരയില്‍ വന്നിട്ട് എളയാന വലിച്ചിട്ടു കൊണ്ട് പോയതാ അത് നിങ്ങള്‍ അന്വേഷിച്ചിനോ? ഞാന്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്നുള്ളത് ഞാനും എന്റെ ഉമ്മയും ബാപ്പയുമാണ്. ഒരോട് കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ മനസിലാക്കിക്കൊടുത്തിനു.... ഓല് ഓലുടെ ഇഷ്ടത്തിനു പോവുക.. എന്റെ മോന്‍ വലുതായി വന്നിട്ട് അവനു എന്താണ് ഇഷ്ടം എന്ന് പറഞ്ഞാല്‍ ഓന് അതില്‍ ചേരുക...ഇത്രയും പ്രശ്നം വന്നിട്ട് ഒരുത്തന്‍ പോലും.. ഒരുത്തനെയും ഞാന്‍ കണ്ടിട്ടില്ല...കഴിഞ്ഞയാഴ്ച എനിക്ക് ഒരു പ്രശ്നം വന്നപ്പോള്‍ പള്ളിക്കമ്മറ്റിയില്‍ പോയി പറഞ്ഞപ്പോള്‍ ഓല് എന്താണ് പറഞ്ഞത് എന്ന് അവിടെ പോയി അന്വേഷിക്കുക... എന്റെ കാര്യം എനിക്ക് അറിയാം...മറുപടികൊടുക്കാനും എനിക്ക് അറിയാം. എനക്കറിയാം... കൊള്ളയും കൊലയും വരെ വരും... വരട്ടെടോ... എനിക്ക് ഒന്നും അതിനൊന്നും ഒരു പേടിയുമില്ല... പേടിപ്പിക്കാനോന്നും ഒരാളും വരേണ്ട...
പിന്നീടുള്ളത് അനീഷിനോടു കരഞ്ഞു പറയുന്ന ആയിഷയുടെ ഓഡിയോകളാണ്.

സിപിഎം വധശ്രമത്തിനെക്കുറിച്ച് മറുനാടന്‍ ഓഫീസിലെത്തി ആലുവ അനീഷ് പറഞ്ഞത്:

ആലുവ ഓവന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറാണ് ഞാന്‍. അക്രമ രാഷ്ട്രീയത്തിന്നെതിരെ നിലപാടെടുത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടിയും നാദാപുരവും മത്സരിക്കാന്‍ ശ്രമിച്ചതോടെയാണ് പാരമ്പര്യമായി സിപിഎം കുടുംബം. എന്റെ അമ്മയുടെ വീട് വേളത്താണ്. പഴയ കോല്‍ക്കാരുടെ ഫാമിലിയാണ്. അറിയപ്പെടുന്ന കുടുംബമാണ്. സിപിഎം കുടുംബം തന്നെ. സംശയിക്കേണ്ടതില്ല. കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ കണ്ണിലെ കരടായി. എനിക്ക് വടകരയും തൊട്ടില്‍പ്പാലവും ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏത് നിമിഷവും എനിക്ക് നേരെ ആക്രമണം നടന്നേക്കാം. ഞാന്‍ വധിക്കപ്പെടുകയും ചെയ്തേക്കാം. ഇപ്പോള്‍ എനിക്ക് നേരെ മാത്രമല്ല സിപിഎം സൈബര്‍ ആക്രമണം നടക്കുന്നത്. എന്റെ ഒപ്പമുള്ള, ആലുവ ഓവന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കാര്യങ്ങള്‍ നോക്കുന്ന മുസ്ലിം പെണ്‍കുട്ടിക്കും അവളുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിക്കും നേരെയാണ്.

ത്രികോണ ആക്രമണമാണ് എനിക്കും ഈ പെണ്‍കുട്ടികള്‍ക്കും നേരെ സിപിഎം നടത്തുന്നത്. പെണ്‍കുട്ടികള്‍ക്ക് നേരെ ദുഷിച്ച പെണ്‍കുട്ടികള്‍ എന്ന രീതിലുള്ള സൈബര്‍ ആക്രമണം നടത്തുമ്പോള്‍ എനിക്ക് നേരെ ശാരീരിക ആക്രമണവും വധിക്കാനുള്ള ശ്രമവുമാണ് നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത് പോയി. ഇത് ചോദ്യം ചെയ്തപ്പോള്‍ സിപിഎമ്മിന് രുചിച്ചില്ല. ചാലഞ്ച് ചെയ്തു, പോസ്റ്റല്‍ വോട്ട് ചെയ്തു. വാര്‍ത്ത വന്നു. ഇതോടെ പ്രശ്നമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് പോസ്റ്റിട്ടു. അക്രമരാഷ്ട്രീയത്തിന്നെതിരെ എന്ന് പറഞ്ഞതോടെ സിപിഎം പൂര്‍ണമായി എതിരായി. സൈബര്‍ ഗുണ്ടാ ആക്രമണം വന്നു. നാദാപുരം സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കുറ്റ്യാടിയിലും സ്വതന്ത്രനായി മത്സരിച്ചു. നാദാപുരത്ത് വിജയനെതിരെയും കുറ്റ്യാടി ലതികയ്ക്ക് എതിരെയുമായിരുന്നു മത്സരിച്ചത്. പുകയില്ലാത്ത അടുപ്പിന്റെ ഫീല്‍ഡ് വര്‍ക്ക് കൂടി ഉണ്ടായിരുന്നതിനാല്‍ ആളുകളുമായി ബന്ധമുണ്ട്. ജനങ്ങളുമായി ബന്ധമുണ്ട്. ഇത് സിപിഎം നോട്ട് ചെയ്തു.സിപിഎം ഭീഷണി വന്നതോടെ സുഹൃത്തുക്കള്‍ ഒഴിഞ്ഞുമാറി.
കുറ്റ്യാടിയില്‍ ലതിക തോല്‍ക്കുകയാണെങ്കില്‍ കൊന്നു കളയും എന്നായിരുന്നു ഭീഷണി. ലതിക തോല്‍ക്കുകയും ചെയ്തു.ഇതോടെ ഭീഷണി കൂടി. സിപിഎം അസ്വസ്ഥരാകേണ്ട ആവശ്യമില്ല. 500 ചുവടെ വോട്ടു മാത്രമാണ് ലഭിച്ചത്. പക്ഷെ ഭീഷണി യാഥാര്‍ത്ഥ്യമായി. ഒരു കാര്‍ എന്നെ വന്നിടിച്ചു. ബൈക്കില്‍ പോകുമ്പോഴായിരുന്നു കാര്‍ വന്നിടിച്ചത്. അതൊരു അപകടമായിരുന്നില്ല. ഒരു വധശ്രമമായിരുന്നു. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റു. മൂന്നു വര്‍ഷം കിടപ്പിലായിരുന്നു. എറണാകുളം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊച്ചിയില്‍ ഞാന്‍ വേറൊരു ബിസിനസ് തുടങ്ങി. ആ ഘട്ടത്തിലാണ് എനിക്ക് ഒപ്പം ഒരു മുസ്ലിം യുവതി വന്നത്.എന്റെ ഹോം നഴ്സ് ആയി വന്നതാണ്. പിന്നെ എന്റെ പാര്‍ട്ട്ണര്‍ കൂടിയായി.. ഇതോടെ എനിക്ക് എതിരെ ആരോപണങ്ങള്‍ സിപിഎം അടക്കമുള്ളവര്‍ ഉയര്‍ത്തി. യുവതിയുമായി എനിക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. സിപിഎം എന്നെ ആക്രമിക്കാന്‍ അവസരം കാത്തു നില്‍ക്കുകയായിരുന്നു. ഇതൊന്നും കൂസാതെയാണ് ഞാന്‍ തൊട്ടില്‍പ്പാലം കഴിഞ്ഞത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാടുകളെ രോഗക്കിടക്കയില്‍ വെച്ച് തന്നെ ഞാന്‍ ശക്തമായി എതിര്‍ത്തു. ഇതോടെ എരിതീയില്‍ എണ്ണയൊഴിച്ചതുപോലെ എന്നോടുള്ള വിദ്വേഷം കൂടി. സിപിഎം സൈബര്‍ പോരാളികള്‍ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു. പിണറായി വിജയന് എതിരെ പോസ്റ്റിട്ടു. എനിക്ക് എതിരെ കള്ളക്കേസും നല്‍കി. എന്നെ മോശക്കാരനായി സൈബര്‍ സഖാക്കള്‍ ചിത്രീകരിച്ചു. ഞാന്‍ ഹൈക്കോടതിയില്‍ പോയി ആ കുറ്റപത്രം ക്വാഷ് ചെയ്യിപ്പിച്ചു. ഇതോടെ വൈരാഗ്യം ആളിക്കത്തി. ഈ ഘട്ടത്തില്‍ ഞാന്‍ ശബരിമലയിലേക്ക് പോകാന്‍ മാലയിട്ടിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തായ മുസ്ലിം യുവതിയുടെ സുഹൃത്ത് ഒരു പെണ്‍കുട്ടി കോഴിക്കോട് എത്തുന്നത്. ഈ പെണ്‍കുട്ടി സഹായം തേടി ഞങ്ങളുടെ അടുക്കല്‍ വന്നു. ഈ ഘട്ടത്തില്‍ ഡിവൈഎഫ്ഐക്കാര്‍ സദാചാര പൊലീസായി. അവര്‍ പോയി എന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു വന്നു. ഞാന്‍ എന്റെ ആവശ്യത്തിനു കൊണ്ട് വന്ന പെണ്‍കുട്ടിയാണ് എന്ന പ്രചാരമാണ് ഡിവൈഎഫ്ഐ നടത്തിയത്. അവര്‍ താമസിച്ചിരുന്ന റൂമില്‍ കയറിയായിരുന്നു ഡിവൈഎഫ്ഐയുടെ അതിക്രമം. ആ പെണ്‍കുട്ടി എന്നെ വിളിച്ചു. ഞാന്‍ തൊട്ടില്‍പ്പാലം പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് ഇവരെ കൂട്ടി സ്റ്റേഷനിലേക്ക് പോയി. യുവതിയെ നടത്തിച്ചുകൊണ്ടാണ് പോയത്. ഈ സമയം ഇവര്‍ ദൃശ്യങ്ങള്‍ കാമറയില്‍ ഷൂട്ട് ചെയ്തു. ആലുവ അനീഷിന്റെ റൂമില്‍ നിന്നും യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു എന്ന് പറഞ്ഞു ദൃശ്യങ്ങള്‍ പ്രചരിച്ചു. ആലുവ അനീഷിനു പെണ്‍വാണിഭമാണ് എന്നാണ് ആരോപിച്ചത്. സോഷ്യല്‍ മീഡിയ വഴിയുള്ള അപവാദ പ്രചാരണമായിരുന്നു അത്. ഞാന്‍ മാലയിട്ട സമയമായിരുന്നു അത് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞു എന്റെ ക്വാര്‍ട്ടേഴ്സ് സഖാക്കള്‍ ആക്രമിച്ചു. ജനുവരി പതിനൊന്നിനായിരുന്നു രാത്രി പതിനൊന്നരയോടെയായിരുന്നു ആക്രമണം. രാത്രി ബോംബ് പൊട്ടുന്ന ശബ്ദമാണ് ഞാന്‍ കേട്ടത്. ഡോറിനു ചവിട്ടിയപ്പോള്‍ ഞാന്‍ തള്ളിപ്പിടിച്ചു. അവര്‍ ഡോര്‍ വെട്ടിപ്പൊളിച്ച് അകത്ത് കടന്നു. എന്റെ മുണ്ടുരിഞ്ഞ് ഫോട്ടോയെടുത്തു. തലയ്ക്ക് അവര്‍ വടികൊണ്ട് അടിച്ചു. ഞാന്‍ കൈകൊണ്ട് തടുത്തു. 32 സ്റ്റിച്ച് ആണിട്ടത്. രണ്ടു ഓപ്പറേഷന്‍ കഴിഞ്ഞു.
മാരകമായ ആക്രമമായിരുന്നു. സിപിഎമ്മിന്റെ മോസ്‌കോ ബറ്റാലിയനാണ് ആക്രമണം അഴിച്ചു വിട്ടത്. ആ സമയം മുസ്ലിം യുവതികൂടി ക്വാര്‍ട്ടെഴ്സില്‍ ഉണ്ടായിരുന്നു. എന്റെ കുട്ടികളുമുണ്ട്. അവരുടെ മുന്നില്‍ വച്ചാണ് ഈ ആക്രമണം നടത്തുന്നത്. ദേഹമാസകലം അവര്‍ പഞ്ഞിക്കിട്ടു. എന്റെ കുട്ടികളെ സാക്ഷി നിര്‍ത്തിയായിരുന്നു ഈ അക്രമം. സഖാക്കളുടെ മുഴുവന്‍ ലിസ്റ്റും ഞാന്‍ നല്‍കി. എന്നിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് താത്പര്യം കാണിച്ചില്ല. പക്ഷെ സ്ത്രീ പ്രശ്നം ഉയര്‍ത്തി എന്നെ ഒറ്റപ്പെടുത്തുന്നതില്‍ ചെറിയ രീതിയില്‍ സിപിഎമ്മിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ എപ്പോള്‍ വേണമെങ്കിലും സിപിഎമ്മിനാല്‍ വധിക്കപ്പെട്ടെക്കാം. ഈ വധം ഞാന്‍ എപ്പോഴും പ്രതീക്ഷിക്കുന്നു. എനിക്ക് നീതി വേണം. അഭിപ്രായ സ്വാതന്ത്ര്യം വേണ്ടേ, കേരളത്തില്‍. നമുക്ക് ജീവിക്കേണ്ടേ? എന്നെ ആക്രമിച്ച സിപിഎമ്മിന്റെ ഗുണ്ടാപ്പടയിലെ മുഴുവന്‍ പേരും അറസ്റ്റിലാകണം. ഇതിനാണ് മറുനാടന്റെ ഓഫീസിലേക്ക് വടകര നിന്നും ഞാന്‍ വന്നത്-ആലുവ അനീഷ് പറയുന്നു.

മുസ്ലിം പെണ്‍കുട്ടി പറയുന്നു:
രണ്ടു വര്‍ഷമായി ആലുവ അനീഷിന്റെ കൂടെയുണ്ട്. എന്റെ സുഹൃത്ത് വഴിയാണ് ഞാന്‍ അനീഷിന്റെ അടുത്ത് വരുന്നത്. അനീഷ് മത്സരിച്ചതോടെ എനിക്കും പ്രശ്നമായി. ഞാന്‍ തിരഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ ചീഫ് ഏജന്റായിരുന്നു ഞാന്‍. ഇതോടെ ഞാനും നോട്ടപ്പുള്ളിയായി. അനീഷുമായുള്ള സഹവാസം അവസാനിപ്പിക്കാനാണ് എന്റെ നേരെ ഭീഷണിയുയര്‍ത്തുന്നത്. കുറച്ച് മുസ്ലിം വോട്ടുകള്‍ ഞാന്‍ വഴി അനീഷിനു ലഭിച്ചു. ഇതും പ്രശ്നമായി. വീട്ടില്‍ക്കയറിയുള്ള ഭീഷണിയാണ് എനിക്ക് നേരെ വരുന്നത്. പക്ഷെ ഭീഷണികൊണ്ട് എന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ആലുവ അടുപ്പിന്റെ ഓഫീസിലുള്ള ജോലി ഒഴിവാക്കാനാണ് പറയുന്നത്.രാത്രി വീട്ടില്‍ കയറി വന്നു ഉമ്മാനെയും ബാപ്പയെയും ഭീഷണിപ്പെടുത്തുകയാണ്. ഇതുകൊണ്ട് തന്നെ കുണ്ട്തോടുള്ള വീട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. നാട്ടില്‍ വന്നാല്‍ എന്റെ കയ്യും കാലും വെട്ടും എന്നാണ് ഭീഷണിയുള്ളത്.

സദാചാരക്കേസില്‍ സഖാക്കള്‍ ഉള്‍പ്പെടുത്തിയ പെണ്‍കുട്ടിയുടെ പ്രതികരണം:
അനീഷിനെ എനിക്ക് അറിയാമായിരുന്നില്ല. അനീഷിന്റെ സുഹൃത്തായ മുസ്ലിം പെണ്‍കുട്ടിയെയാണ് എനിക്ക് പരിചയം. എനിക്ക് ഒരു 
സഹായം തേടിയാണ് ആയിഷയുടെ വീട്ടില്‍ വന്നത്. അങ്ങിനെയാണ് അനീഷിനെ പരിചയപ്പെടുന്നത്. അനീഷിന്റെ ഓഫീസിലാണ് ഞാന്‍ എത്തിയത്. പിന്നെ കണ്ടത് അനീഷിന്റെ ഭാര്യയും ആളുകളും പൊലീസും വരുന്നതാണ്. ആ സമയം എന്നെ തെരുവില്‍ കൂടി പൊലീസ് നടത്തിക്കൊണ്ടു പോവുകയാണ് ചെയ്തത്. സിപിഎമ്മിന്റെ ആളുകള്‍ എന്നെ കൊല്ലും എന്ന് പറഞ്ഞാണ് വന്നത്. വല്ലാത്ത അപമാനമാണ് നേരിട്ണ്ടി വന്നത്. ഡിസബര്‍ ഇരുപത്തിയാറിനാണ് സംഭവം നടന്നത്. നടുറോഡില്‍ എന്നെ നടത്തിക്കൊണ്ടു പോയപ്പോള്‍ അത് അനാശാസ്യം എന്ന രീതിയിലായി. ഞാന്‍ തന്നെ അമ്പരന്നു പോയി. നാണം കെടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. അനീഷിന്റെ അടുക്കല്‍ വന്നു എന്നതിന്റെ പേരില്‍ മാനക്കേടാണ് വന്നത്. ഈ ദൃശ്യങ്ങള്‍ ഇപ്പോഴും എന്നെ വേട്ടയാടുകയാണ്.-യുവതി പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category