1 GBP = 93.00 INR                       

BREAKING NEWS

വീഡിയോയില്‍ ഉള്ളത് ആംബുലന്‍സിന് സൈഡ് നല്‍കാതെ ബംഗളൂര്‍-കോഴിക്കോട് ടൂറിസ്റ്റ് ബസ് കുതിക്കുന്ന ദൃശ്യങ്ങള്‍; ബസിന്റെ ചെയ്തി കണ്ട് രോഷം കൊണ്ട് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത സോഷ്യല്‍ മീഡിയയുടെ ആവശ്യം ബസ് ജീവനക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണമെന്നും; വീഡിയോ കഴിഞ്ഞ മാസം താമരശ്ശേരി നടന്ന ദൃശ്യങ്ങളെന്നു പൊലീസ്; ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ ബസ് ജീവനക്കാരെ പ്രതികളാക്കി; ഈങ്ങാപ്പുഴയിലെ ചേസിങ് ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് നല്‍കാതെ സ്വകാര്യ ടൂറിസ്റ്റ് ബസ് കുതിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. താമരശ്ശേരി ഈങ്ങാപ്പുഴയില്‍ കഴിഞ്ഞ മാസം നടന്ന സംഭവമാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്. ആംബുലന്‍സിനു സൈഡ് നല്‍കാത്ത പ്രശ്നത്തില്‍ ആംബുലന്‍സ് ഡ്രൈവറും സഹായിയും ബസ് ഡ്രൈവറും ക്ലീനറുമായി കൊമ്പ് കോര്‍ത്തിരുന്നു. വാക്ക് തര്‍ക്കം അടിപിടിയുമായും മാറിയിരുന്നു. തുടര്‍ന്ന് താമരശ്ശേരി പൊലീസില്‍ പരാതിയും വന്നു.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവറെയും ക്ലീനറെയും പ്രതികളാക്കി മാറ്റി പൊലീസ് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. ബംഗളൂര് നിന്നും കോഴിക്കോടെയ്ക്ക് വരുന്ന സ്വകാര്യ ബസും രോഗിയുമായി കൊഴിക്കോടെയ്ക്ക് വരുന്ന ആംബുലന്‍സുമാണ് വീഡിയോയില്‍ ഉള്ളത്. ഈ കേസിന്റെ ചാര്‍ജ്ഷീറ്റ് കോടതിയില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ സംഭവം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയാണ് ഇപ്പോഴും പ്രചരിക്കുന്നത്. സ്വകാര്യ ബസിന്റെ ചെയ്തി കണ്ടോ, നടപടി വരും വരെ ഷെയര്‍ ചെയ്യണം എന്ന അടിക്കുറിപ്പോടെയാണ് പ്രചരിക്കുന്നത്. ഈ വൃത്തികേട് കാണിച്ച ബസിന്റെ കെഎല്‍-- 01ബി-1671 ഡിഎല്‍ടി ടൂറിസ്റ്റ് ബസ് ) പെര്‍മിറ്റ് കട്ട് ചെയ്യുകയും ജീവനക്കാരനെ അറസ്റ്റ് ചെയ്യും വരെ ഷെയര്‍ ചെയ്യുക . ഇങ്ങനെ ആംബുലന്‍സിന് സൈഡ് കൊടുക്കാതെ പോകുകയും അത് ചോദിച്ച ആംബുലന്‍സില്‍ ഉള്ളവരെ ഉപദ്രവിച്ച ഈ ബസ് ജീവനക്കാരനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരുന്നവരെ ഇത് ഷെയര്‍ ചെയ്യണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ യുള്ളത്.

സ്വകാര്യ ബസിനെ കുടുക്കാന്‍ ബസിന്റെ നമ്പര്‍ പ്ലേറ്റും സോഷ്യല്‍ മീഡിയയില്‍ ആയുധമാണ്. നാഗാലാന്‍ഡ് രജിസ്ട്രേഷന്‍ ബസ് ആണിത്. ടാക്സ് വെട്ടിപ്പ് ആണ് ഇതിന്റെ ലക്ഷ്യം. ബസിനെ കുടുക്കാന്‍ ഈ വിഷയം കൂടി ചൂണ്ടിക്കാട്ടണം എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ സംഭവം പ്രചരിക്കുന്നത്. ഇപ്പോഴും വീഡിയോ പ്രചരിക്കുന്ന കാര്യമൊന്നും സംഭവത്തില്‍ കേസ് ചാര്‍ജ് ചെയ്ത താമരശ്ശേരി പൊലീസിനു അറിയില്ല.

കേസ് കോടതിയില്‍ എത്തിയിട്ടും വീഡിയോ ഇപ്പോഴും പ്രചരിക്കുകയാണോ എന്നാണ് താമരശ്ശേരി പൊലീസ് മറുനാടനോട് ചോദിച്ചത്. സൈഡ് നല്‍കാത്തത് ആംബുലന്‍സ് ഡ്രൈവര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ തമ്മില്‍അടിപിടി നടന്നു. അതിന്റെ പേരിലാണ് കേസ് വന്നത്. ബസ് താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഉടമ വന്ന ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം കോടതിയില്‍ നിന്ന് ഉടമ ബസ് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

താമരശ്ശേരി പൊലീസ് നല്‍കുന്ന വിശദീകരണം:
താമരശ്ശേരി-കോഴിക്കോട് റൂട്ടില്‍ ഈങ്ങാപ്പുഴവച്ചാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടത് ബംഗളൂര്-കോഴിക്കോട് സ്വകാര്യബസാണ്. കഴിഞ്ഞ മാസമാണ് പ്രശ്നങ്ങള്‍ നടക്കുന്നത്. നാഗാലാന്‍ഡ് രജിസ്ട്രേഷനുള്ള ബസ് ആണിത്. ആംബുലന്‍സ് ഡ്രൈവര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം ബസ് ഡ്രൈവര്‍ ബ്ലോക്ക് ചെയ്തുവെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞത്. രണ്ടു വാഹനങ്ങളും കോഴിക്കോട് വരുന്നതാണ്.

ആംബുലന്‍സ് ക്ലീനറാണ് ബസ് ഡ്രൈവറെ അടിച്ചത്. ബസ് ആംബുലന്‍സിനെ ബ്ലോക്ക് ചെയ്തതാണ് പ്രശ്നത്തില്‍ കലാശിച്ചത്. പരാതി നല്‍കിയത് ആംബുലന്‍സ് ഡ്രൈവറാണ്. ബസ് ജീവനക്കാര്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. കോടതി ഉത്തരവ് പ്രകാരം ബസ് കസ്റ്റഡിയില്‍ എടുത്ത ബസ് പൊലീസ് വിട്ടു നല്‍കിയിട്ടുണ്ട്. കേസ് പക്ഷെ കോടതിയിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അടിപിടിയുടെ കാര്യത്തിലാണ് കേസ് ഉള്ളത്. സ്വകാര്യ ബസ് ഡ്രൈവറും ക്ലീനറുമാണ് കേസില്‍ പ്രതികള്‍. കേസ് നടക്കുകയാണ്-പൊലീസ് പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category