1 GBP = 93.50 INR                       

BREAKING NEWS

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; മന്ത്രി ഇ.പി ജയരാജന്റെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

Britishmalayali
kz´wteJI³

പയ്യന്നൂര്‍: മന്ത്രി ഇ.പി ജയരാജന്റെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ സംഭവത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.. ചെറുവത്തൂരിലെ കോണ്‍ഗ്രസ് നേതാവ് അച്ചാംതുരുത്തിയിലെ വി.വി.ചന്ദ്രന്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ മുസ്ലിം ലീഗ് മെമ്പര്‍ കെ.പി.അനൂപ് കുമാര്‍, പയ്യന്നൂര്‍ കോളജ് മുന്‍ കെഎസ്യു നേതാവ് ചെമ്പ്രകാനത്തെ പ്രിയദര്‍ശന്‍ എന്നിവരെയാണ് പയ്യന്നൂര്‍ എസ്ഐ ശ്രീജിത്തുകൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസിലാണ് മൂവരും അറസ്റ്റിലായത്. കരിവെള്ളൂരിലെ രാഹുല്‍ എന്നയാള്‍ക്കു ജോലി വാങ്ങി കൊടുക്കാന്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അഡ്വാന്‍സായി 50,000 രൂപ സംഘം വാങ്ങിയിരുന്നു. ബാക്കി പണം ഇന്ന് പയ്യന്നൂരില്‍ നിന്ന് നല്‍കാനായിരുന്നു ധാരണ. മന്ത്രി ഇ.പി.ജയരാജന്റെ ഓഫിസിലെ ഉന്നത ജീവനക്കാരന്‍ മുഖേനയാണ് ജോലി തരപ്പെടുത്തി തരികയെന്നാണു തട്ടിപ്പ് സംഘം യുവാവിനെ ബോധ്യപ്പെടുത്തിയത്. ഇതില്‍ സംശയം തോന്നിയാണ് രാഹുല്‍ പൊലീസിനെ സമീപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category