1 GBP = 92.00INR                       

BREAKING NEWS

ട്രെയിനില്‍ തിരക്കായതിനാല്‍ വെള്ളിയാഴ്ച വന്നാല്‍ പോരെ എന്ന ചോദ്യത്തിന് ഒരു ദിവസം പാഴാക്കണ്ട, ബസില്‍ വരൂ' എന്നു പറഞ്ഞത് സ്നേഹം കൊണ്ട്; പുതുവീട്ടിലേക്ക് സഹോദരനെ കാത്തിരുന്നവരുടെ മുന്നിലേക്ക് എത്തിയത് ചലനമറ്റ ശരീരം; നസീഫിന്റെ ഓര്‍മ്മകളില്‍ പുന്നയൂര്‍ക്കുളം; അവിനാശിയിലെ അപകടത്തില്‍ കല്ലൂരിന് വേദനയായി കിരണ്‍കുമാറും

Britishmalayali
kz´wteJI³

ചാവക്കാട്: പുതുവീട്ടിലേക്ക് സഹോദരനെ കാത്തിരുന്നവരുടെ മുന്നിലേക്ക് എത്തിയത് ചലനമറ്റ ശരീരം. അവിനാശി അപകടത്തില്‍ മരിച്ച പുന്നയൂര്‍ക്കുളം അണ്ടത്തോട് കുമാരന്‍പടി കല്ലുവളപ്പില്‍ മുഹമ്മദാലിയുടെ മകന്‍ നസീഫിന്റെ (24) വേര്‍പാടില്‍ വിതുമ്പലൊടുങ്ങാതെയാണ് പുന്നയൂര്‍ക്കുളവും അണ്ടത്തോടും.

ബംഗളൂരുവില്‍ നിന്നു ഗുരഡ ബസില്‍ കയറിയ ഉടന്‍ നസീഫ് ഒരു സെല്‍ഫിയെടുത്തിരുന്നുു. മുഖത്തിന്റെ പാതിയും ബസിന്റെ ഉള്‍ഭാഗവും ചേര്‍ത്ത സെല്‍ഫി. എന്നിട്ടത് വാട്സാപ്പില്‍ ' ലൈവ് സ്റ്റേറ്റസ്' അപ്ഡേറ്റ് ചെയ്തു. ജ്യേഷ്ഠ സഹോദരന്‍ നബീലിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനാണ് വീട്ടുകാരും കൂട്ടുകാരും നസിമോന്‍ എന്നു വിളിക്കുന്ന നസീഫ് നാട്ടിലേക്കു ബസ് കയറിയത്. ട്രെയിനില്‍ തിരക്കായതിനാല്‍ വെള്ളിയാഴ്ചത്തെ വണ്ടിക്കു വന്നാല്‍ പോരേ എന്ന് വീട്ടിലേക്കു വിളിച്ചു ചോദിച്ചിരുന്നു. 'ഒരു ദിവസം പാഴാക്കണ്ട, ബസില്‍ വരൂ' എന്നു പറഞ്ഞപ്പോള്‍ രാത്രിവണ്ടിക്കു തന്നെ ടിക്കറ്റെടുത്തു. ഗൃഹപ്രവേശം പ്രമാണിച്ച് ഗള്‍ഫിലുള്ള സഹോദരങ്ങളായ നബീലും നാദിറും കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തിയിരുന്നു.

ഒരുമാസം മുമ്പാണ് നസീഫ് മുഹമ്മദലി നോര്‍ത്ത് ബംഗളൂരുവിലെ ചിക്കബനവരയിലെ മല്ലിഗേ കോളജ് ഓഫ് ഫാര്‍മസിയിലെ ബിഫാം ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി അവിടെ തന്നെ കഴിയുകയായിരുന്നു നസീഫ്. വ്യാഴാഴ്ച നടക്കാനിരുന്ന മൂത്ത ജ്യേഷ്ഠന്‍ നബീലിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാനാണ് നാട്ടിലേക്ക് തിരിച്ചത്.സാധാരണ ഇതേ ബസില്‍ കുന്നംകുളത്ത് വന്ന് പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ രാവിലെ ആറോടെ എത്താറുള്ള നസീഫ് സഹോദരങ്ങളെയോ സുഹൃത്തുക്കളെയോ വിളിച്ച് ബൈക്കില്‍ വീട്ടിലെത്താറാണ് പതിവ്.

ആല്‍ത്തറയില്‍ എത്തും മുമ്പേ വിളിച്ചാല്‍ വണ്ടിയുമായി കാത്തിരിക്കലാണ് കൂട്ടുകാരോ സഹോദരങ്ങളോ. എന്നാല്‍ പതിവ് സമയം കഴിഞ്ഞിട്ടും വിളി വരാതിരുന്നതിനെതുടര്‍ന്ന് രണ്ടാമത്തെ സഹോദരന്‍ നാദിര്‍ നാസിഫിന്റെ ഫോണില്‍ വിളിക്കുകയായിരുന്നു. നസീഫിനു പകരം ഫോണെടുത്തത് ഒരു തമിഴ്നാട്ടുകാരനായിരുന്നു.അപകടത്തില്‍ പരിക്കേറ്റ് നസീഫ് ആശുപത്രിയിലാണെന്നും ഉടനെ പുറപ്പെടണമെന്നും അയാള്‍ അറിയിച്ചു. ജ്യേഷ്ഠന്മാരും ബന്ധുക്കളും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പിന്നെ അറിഞ്ഞത് മരണമെന്ന ദുഃഖവാര്‍ത്തയും.

കഴിഞ്ഞ ജനു. 18നാണ് നസീഫ് ഒടുവില്‍ നാട്ടിലെത്തിയത്. കൂട്ടുകാരന്‍ പാവൂരയില്‍ ഇര്‍ഷാദിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു. 19നായിരുന്നു വിവാഹം. 20ന് തിരിച്ചുപോയി. അടുത്ത 20 ന് അവസാനയാത്രയും. പത്താം ക്ലാസുവരെ അണ്ടത്തോട് തഖ് വ സ്‌കൂളിലും പ്ലസ്ടുവിന് പാലപ്പെട്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു നസീഫ് പഠിച്ചത്. മൃതദേഹം അണ്ടത്തോട് ജുമാ അത്ത് പള്ളി കബറിസ്ഥാനില്‍ കബറടക്കി.

കല്ലൂരിന് വേദനയായി കിരണ്‍കുമാര്‍
അവിനാശി അപകടത്തില്‍ മരിച്ച ബെംഗളൂരു മലയാളി കിരണ്‍കുമാര്‍ സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ അച്ഛന്‍ മംഗലത്ത് ശശികുമാറിന്റെ തറവാട്ടുദേശമായ കല്ലൂരിലേക്കു വരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. മാര്‍ച്ച് എട്ടിനാണു സഹോദരി ഐശ്വര്യയുടെ വിവാഹം. തറവാട്ടിലുള്ളവര്‍ക്ക് കല്യാണത്തിന് അണിയേണ്ട വസ്ത്രങ്ങളുമായാണ് കിരണ്‍കുമാര്‍ യാത്ര തിരിച്ചത്. വരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. ഒരു സര്‍പ്രൈസ് സന്ദര്‍ശനമായിരുന്നു ലക്ഷ്യം.

ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണെങ്കിലും അച്ഛന്റെ ജന്മനാടായ കല്ലൂര്‍ ഗ്രാമമാണു കിരണ്‍കുമാറിനെ് എന്നും പ്രിയപ്പെട്ടത്. അച്ഛന്‍ ശശികുമാര്‍ ചെറുപ്പത്തില്‍ നാട്ടില്‍നിന്നു പോയതാണ്. പിന്നീട് ബംഗളൂരുവില്‍ നിന്നു വിവാഹം ചെയ്ത് അവിടെത്തന്നെ സ്ഥിരതാമസമാക്കി. 10 വര്‍ഷം മുന്‍പ് ശശികുമാര്‍ മരിച്ചതും വാഹനാപകടത്തിലായിരുന്നു. അതിനുശേഷം കല്ലൂരില്‍ ആറു മാസത്തോളം അച്ഛന്റെ ബന്ധുക്കളോടൊപ്പം കിരണ്‍കുമാര്‍ താമസിച്ചിരുന്നു. മലയാളം പഠിച്ചു. ഇടയ്ക്കിടെ കല്ലൂരിലെത്തി കൊച്ചച്ഛന്‍ പ്രകാശന്റെ വീട്ടില്‍ ഏതാനും ദിവസങ്ങള്‍ തങ്ം. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി നാട്ടിലെത്തിയത്.

അച്ഛന്റെ തറവാടിനു സമീപം വീടുവച്ച് അമ്മയെയും കൂട്ടി കല്ലൂരില്‍ സ്ഥിരതാമസമാക്കണമെന്നും ആ വീടിന് അച്ഛന്റെ പേരിടണമെന്നുമായിരുന്നു കിരണിന്റെ സ്വപ്നം. ഈ സ്വപ്നമാണ് അവിനാശിയിലെ അപകടം തട്ടിയെടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category