1 GBP = 94.20 INR                       

BREAKING NEWS

കൂലിപ്പണിയെടുത്ത് അമ്മ സ്വരൂക്കൂട്ടിയ ചില്ലറ തുട്ടുകള്‍ പോലും ചെലവാക്കിയത് മകന്റെ പഠനത്തിന് വേണ്ടി; ഓട്ടോ ഡ്രൈവറുടെ മകന്‍ പവര്‍ സിസ്റ്റംസ് എംടെക്കില്‍ വിജയിച്ചത് റാങ്ക് നേടി; ബെംഗളൂരില്‍ ഉന്നത ജോലി കരസ്ഥമാക്കിയ സനൂപ് മിടുക്കനെന്ന് സാക്ഷ്യപ്പെടുത്തിയ കൂട്ടുകാരില്‍ സബ് കലക്ടര്‍ വരെ: ഒടുവില്‍ അവിനാശിയിലെ അപകടത്തിന്റെ രൂപത്തില്‍ സനൂപിനെ വിധി തട്ടിയെടുുത്തപ്പോള്‍ പൊലിഞ്ഞത് ഒരു കുടംബത്തിന്റെ മുഴുവന്‍ പ്രതീക്ഷ

Britishmalayali
kz´wteJI³

ച്ഛന്‍ ഓട്ടോ ഡ്രൈവര്‍. അമ്മ കൂലിപ്പണിക്കാരി. മൂന്ന് മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടിനിടയിലും സനൂപ് വാശിയോടെയാണ് പഠിച്ചത്. പഠിച്ച് പഠിച്ച് വലിയ ജോലി നേടണമെന്നും അച്ഛനെയും അമ്മയേയും പൊന്നു പോലെ നോക്കണമെന്നും ആയിരുന്നു കുഞ്ഞുന്നാള്‍ മുതല്‍ സനൂപിന്റെ ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട് തന്നെ വാശിക്ക് പഠിച്ച് അവന്‍ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഓട്ടോ ഡ്രൈവറുടെ മകന്‍ തിരുച്ചിറപ്പള്ളിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജില്‍ നിന്ന് (എന്‍ഐടി) പവര്‍ സിസ്റ്റംസ് എംടെക്കില്‍ വിജയിച്ചത് റാങ്ക് നേടിയാണ്. അവന്റെ ഓരോ വിജയങ്ങള്‍ക്ക് പിന്നിലും അച്ഛനമ്മമാരുടെ കഠിനാധ്വാനത്തിന്റെ കഥയും ഉണ്ട്. മകന്‍ പഠിച്ച് വലുതാകുമ്പോള്‍ ഈ ക്ഷ്ടപ്പാടുകള്‍ എല്ലാം മാറുമെന്നായിരുന്നു ഈ കുടുംബത്തിന്റെ പ്രതീക്ഷ. എന്നാല്‍ അവിനാശിയിലുണ്ടായ അപകടത്തിന്റെ രൂപത്തില്‍ വിധി സനൂപിനെ തട്ടിയെടുത്തപ്പോള്‍ തകര്‍ന്നു പോയത് ഒരു കുടുംബം മുഴുവനുമാണ്.

എസ്എസ്എല്‍സിയും പ്ലസ്ടുവും സമ്പൂര്‍ണ എ പ്ലസുമായി വിജയിച്ച സനൂപ് കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ നിന്നാണ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിടെക് നേടിയത്. ആദ്യ റാങ്കുകളില്‍ ഉള്‍പ്പെട്ട സനൂപ് ഗേറ്റി(ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്)ല്‍ ഉന്നത സ്‌കോര്‍ നേടി തിരുച്ചിറപ്പിള്ളി എന്‍എടിയില്‍ എംടെക്കിനു ചേര്‍ന്നു. അവിടെ ക്യാംപസ് ഇന്റര്‍വ്യു വഴിയാണ് ബെംഗളൂരുവിലെ കോണ്ടിനന്റല്‍ ഓട്ടമൊബീല്‍ കംപോണന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. പഠനത്തില്‍ മിടുക്കനായ സനൂപിനോട് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ സുഹൃത്തുക്കള്‍ ഏറെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇനിയും അച്ഛനെ വിഷമിപ്പിക്കാനാവില്ലെന്ന മറുപടിയോടെ അതില്‍ നിന്നു പിന്മാറുകയായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സനൂപ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടി മികച്ച ജോലി സ്വന്തമാക്കിയ സനൂപിലൂടെ കുടുംബം പച്ച പിടിക്കുമെന്നാണു ബന്ധുക്കളടക്കം കരുതിയത്. എന്നാല്‍ അവിനാശിയിലെ അപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയാണ്. ഓട്ടാ ഓടിച്ചും കൂലിപ്പണിയെടുത്തും കിട്ടുന്ന പണം കൊണ്ടു സനൂപിനെ പഠിപ്പിക്കാന്‍ ചന്ദ്രനും ശ്യാമളയും ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ മകള്‍ ശബ്നയുടെ വിവാഹവും നടത്തി.

സനൂപിന്റെ അനുജന്‍ രാഹുല്‍ പിഎസ്സി സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നു തെളിഞ്ഞതോടെ ഈ റാങ്ക് പട്ടിക മരവിപ്പിച്ചു. ഇതോടെ ജോലി അനിശ്ചിതത്വത്തിലായി. ഇന്നലെ തൃശൂരില്‍ നടന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു രാഹുല്‍. മരണ വിവരം അറിയിക്കാതെയാണു മറ്റുള്ളവര്‍ രാഹുലിനെ ട്രെയിന്‍ കയറ്റി അയച്ചത്. വീട്ടിലെത്തിയപ്പോഴാണ് രാഹുല്‍ ജ്യേഷ്ഠന്റെ വേര്‍പാട് അറിയുന്നത്.

പതിവുപോലെ രാവിലെ ഓട്ടോയുമായി ചന്ദ്രന്‍ ടൗണിലേക്ക് ഇറങ്ങുമ്പോഴാണ്, അയല്‍ക്കാരനില്‍ നിന്നും അവിനാശി ബസ് അപകടത്തെക്കുറിച്ചു പറയുന്നത്. അപകടത്തില്‍പ്പെട്ട ബസില്‍ സനൂപ് കയറിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ ആകെ ആധിയായി. തിരികെ വീട്ടില്‍ വന്ന് ടിവി വെച്ചപ്പോള്‍ തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്ന ബസിന്റെയും ആശുപത്രിയിലെ മൃതദേഹങ്ങളുടെയും ദാരുണ ദൃശ്യങ്ങളാണ് ടിവിയില്‍ കണ്ടത്. ഇതോടെ നെഞ്ചിടിപ്പ് കൂടി. അക്കൂട്ടത്തില്‍ മകനുണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെ ചന്ദ്രന്‍ ടിവിക്കു മുന്നിലിരുന്നു.

പരുക്കേറ്റവരുടെ ദൃശ്യങ്ങളും അവരുടെ അനുഭവ വിവരണവും ചാനലില്‍ കാണിച്ചു തുടങ്ങിയപ്പോള്‍ ആശുപത്രിക്കിടക്കയില്‍ ചെക്ക് ഷര്‍ട്ട് ധരിച്ചു കിടക്കുന്ന യുവാവിനെക്കണ്ട് സനൂപാണെന്നാണു ചന്ദ്രന്‍ ആദ്യം കരുതിയത്. അവന്‍ ജീവനോടെയുണ്ടല്ലോ എന്ന ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. എന്നാല്‍ ആ യുവാവ് മാധ്യമങ്ങളോടു തൃശൂര്‍ ഭാഷയില്‍ സംസാരിച്ചതോടെ, അതു സനൂപല്ലല്ലോ എന്നുതിരിച്ചറിവ്. ബസില്‍ സനൂപ് കയറിയെന്നു വിളിച്ചു പറഞ്ഞത് അടുത്ത സുഹൃത്ത് അരുണായതിനാല്‍ ആ വിവരം തെറ്റില്ലെന്നു ചന്ദ്രനറിയാമായിരുന്നു. എങ്കിലും മകന്‍ ജീവനോടെ ഉണ്ടാകുമെന്ന് ആ മാതാപിതാക്കള്‍ ഒത്തിരി പ്രതീക്ഷിച്ചു.

ടിവിയില്‍ വരുന്ന ദൃശ്യങ്ങളിലെല്ലാം മകനെ തിരഞ്ഞു. സ്ഥിരീകരണത്തിനു കാത്തുനില്‍ക്കാതെ ബന്ധുക്കള്‍ ഉള്‍പ്പെട്ട സംഘം ഇന്റര്‍സിറ്റി എക്സപ്രസില്‍ കോയമ്പത്തൂരിലേക്കു പുറപ്പെട്ടു. ട്രെയിന്‍ കണ്ണൂരെത്തിയപ്പോഴേക്കും സനൂപിന്റെ മറ്റൊരു സുഹൃത്തായ നിഖിലിന്റെ വിളി ബന്ധുക്കളില്‍ ഒരാളുടെ ഫോണിലെത്തി, മരിച്ചവരില്‍ സനൂപുമുണ്ട്. ബന്ധുക്കള്‍ കണ്ണൂരിലിറങ്ങി പയ്യന്നൂരിലേക്കു മടങ്ങി. അവരുടെ തിരിച്ചു വരവ് മകന്റെ വേര്‍പാട് മൂലമാണെന്നു മനസ്സിലാക്കാന്‍ ചന്ദ്രന് ഏറെ സമയം വേണ്ടിവന്നില്ല. സംഭവം അറിഞ്ഞതോടെ തെരു കാനത്തെ വീട്ടിലേക്കു ജനപ്രവാഹമായിരുന്നു. തഹസില്‍ദാര്‍ കെ.ബാലഗോപാലന്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. കലക്ടര്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടു സംസ്‌കാര ചടങ്ങുകള്‍ ചര്‍ച്ച ചെയ്തു. ഇന്ന് 11.30ന് സമുദായ ശ്മശാനത്തിലാണു സംസ്‌കാരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category