1 GBP = 92.00INR                       

BREAKING NEWS

ഡ്രൈവര്‍ ഉറങ്ങിയതോ അമിത വേഗത്തില്‍ വളവ് അശ്രദ്ധമായി തിരിഞ്ഞതോ ദുരന്തമായി; ടയര്‍ പൊട്ടാന്‍ കാരണം ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തില്‍ ഉരഞ്ഞതുകൊണ്ട്; അവിനാശിയില്‍ 19 പേരുടെ ജീവനെടുത്ത അപകടത്തിന് പിന്നില്‍ 'മനുഷ്യ കരങ്ങള്‍' തന്നെ; ഡ്രൈവര്‍ ഹേമരാജ് റിമാന്‍ഡിലും; ചികില്‍സയിലുള്ളവര്‍ അപകട നില തരണം ചെയ്തു; മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Britishmalayali
kz´wteJI³

പാലക്കാട്: അവിനാശിയില്‍ 19 പേരുടെ മരണകാരണമായ അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിയതോ അമിത വേഗത്തില്‍ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടക്കാനുള്ള ശ്രമമോ എന്ന് പ്രാഥമിക വിലയിരുത്തല്‍. അപകടം നടന്നത് ലോറിയുടെ സാങ്കേതിക തകരാര്‍ മൂലമല്ലെന്നാണു പ്രാഥമിക കണ്ടെത്തല്‍. ടയര്‍ പൊട്ടിയതാണെന്ന വാദം അന്വേഷണം തള്ളിക്കളയുകയാണ്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.ശിവകുമാര്‍ ഇന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നല്‍കും.

ലോറി സഞ്ചരിച്ചിരുന്ന ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തില്‍ ടയര്‍ ഉരഞ്ഞു. വേഗത്തില്‍ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയര്‍ ഉരഞ്ഞപ്പോള്‍ ശക്തമായി ചൂടാകുകയും ഒരു ടയര്‍ ഡ്രമ്മില്‍നിന്ന് ഊരിപ്പോവുകയുമാണു ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. രജിസ്റ്റര്‍ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന്റെ ടയറുകള്‍ക്ക് മറ്റു കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോള്‍ മറ്റ് ടയറുകള്‍ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തില്‍ പ്ലാറ്റ്ഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്നര്‍ ബോക്സ് എതിര്‍ വശത്തുനിന്നു വന്ന ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാകാനാണു സാധ്യതയെന്നും ആര്‍ടിഒ വ്യക്തമാക്കി.

അതിനിടെ അവിനാശിയില്‍ അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഹേമരാജിനെ തിരുപ്പൂര്‍ കോടതി 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഇയാളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് കടന്നുകളഞ്ഞ ഹേമരാജ് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ഈറോഡ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പിന്നീട് തിരുപ്പൂര്‍ നോര്‍ത്ത് പൊലീസിനു കൈമാറിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റമാണു ചുമത്തിയിരിക്കുന്നത്. അപകടം നടന്നയുടന്‍ ലോറിയില്‍നിന്ന് ഇറങ്ങി ഓടിപ്പോയ ഡ്രൈവര്‍ ഹേമരാജ് പൊലീസില്‍ കീഴടങ്ങുന്നതിനു മുന്‍പ് ബന്ധുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ലോറി അപകടത്തില്‍പ്പെട്ടു, കുറച്ചുപേര്‍ക്കു പരുക്കുണ്ടെന്നാണു കരുതിയത്. പക്ഷേ, ഒട്ടേറെ പേര്‍ മരിച്ചതായി കേള്‍ക്കുന്നു. അതിനാല്‍ പൊലീസില്‍ കീഴടങ്ങുകയാണ്-എന്ന് ബന്ധുവിനെ അറിയിച്ച ശേഷമാണ് പൊലീസിന് മുമ്പില്‍ എത്തിയത്.

ചികില്‍സയിലുള്ളത് ഏഴ് പേര്‍
ഇനി അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നത് ഏഴുപേരാണ്. കോയമ്പത്തൂര്‍ ഗവ. ആശുപത്രിയിലുള്ള തൃശ്ശൂര്‍ സ്വദേശി ബിന്‍സി(32), തിരുപ്പൂര്‍ രേവതി ആശുപത്രിയിലുള്ള തെങ്കാശി സ്വദേശി മാരിയപ്പന്‍(25), ആധാര്‍ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി കെ.എ. തങ്കച്ചന്‍(55), കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയിലുള്ള പത്തനംതിട്ട സ്വദേശി ജെമിന്‍ ജോര്‍ജ്(25), കോയമ്പത്തൂര്‍ റോയല്‍ കെയര്‍ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി പ്രവീണ്‍(41), ഗംഗ ആശുപത്രിയിലുള്ള എറണാകുളം സ്വദേശി ബിനു ബൈജു(20), കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയിലുള്ള കോട്ടയം സ്വദേശി തോംസണ്‍ ഡേവിസ്(19) എന്നിവരാണു ചികിത്സയിലുള്ളത്. അപകടത്തില്‍ നിസ്സാര പരിക്കേറ്റ് തിരുപ്പൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരെല്ലാം ആശുപത്രി വിട്ടു. ഇവരെല്ലാം അപകട നില തരണം ചെയ്തു.

ജീവന്‍ പൊലിഞ്ഞവര്‍ക്കു യാത്രാമൊഴി
മരിച്ച 19 പേരില്‍ 16 പേരുടെ മൃതദേഹങ്ങള്‍ എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും ബെംഗളൂരുവിലുമായി സംസ്‌കരിച്ചു. ബസ് ഓടിച്ച പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര വളവനായത്ത് വി.ഡി.ഗിരീഷ്, കണ്ടക്ടര്‍ പിറവം വെളിയനാട് വാളകത്ത് വി.ആര്‍.ബൈജു എന്നിവരടക്കം 7 പേരുടെ സംസ്‌കാരം എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നു. മരിച്ച ഡ്രൈവര്‍ ഗിരീഷിന്റെ വീട്ടില്‍ കെഎസ്ആര്‍ടിസി മുന്‍ എംഡിയും ക്രൈംബ്രാഞ്ച് എഡിജിപിയുമായ ടോമിന്‍ തച്ചങ്കരിയും ആദരാഞ്ജലിയര്‍പ്പിച്ചു.

തൃശൂര്‍ സ്വദേശികളായ 8 പേരില്‍ 4 പേരുടെ സംസ്‌കാരമാണ് ഇന്നലെ നടന്നത്. ഒരാളുടെ കബറടക്കം അപകടം നടന്ന അന്നു തന്നെ നടത്തിയിരുന്നു. ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്നി റാഫേലിന്റെ സംസ്‌കാരം ഇന്നു 3.30നു ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. അപകടസമയം ബസില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ വിന്‍സിയെ കൊണ്ടുവരാനാണ് ഇന്നത്തേക്കു നീട്ടിവച്ചത്. എന്നാല്‍ വിന്‍സിയുടെ ആരോഗ്യനില മോശമായതിനാല്‍ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരാനായില്ല.

പാലക്കാട്ട് 3 പേരുടെയും കണ്ണൂരില്‍ ഒരാളുടെയും സംസ്‌കാരം നടത്തി. ബെംഗളൂരുവില്‍ സ്ഥിര താമസമാക്കിയ 2 മലയാളികളുടെ സംസ്‌കാരം അവിടെ നടന്നു. ജനപ്രതിനിധികളും സമുദായ നേതാക്കളും പൗരപ്രമുഖരുമുള്‍പ്പെടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. മിക്ക സ്ഥലങ്ങളിലും വ്യാപാരികള്‍ കടകളടച്ച് ആദരം പ്രകടിപ്പിച്ചു.

കണ്ടക്ടര്‍ ബൈജുവിന്റെ ചിതയ്ക്ക് പത്തുമണിയോടെ അനുജന്‍ ബിജു വീട്ടുവളപ്പില്‍ തീകൊളുത്തി. ഡ്രൈവര്‍ ഗിരീഷിന്റെ ശരീരം 11 മണിയോടെ ഒക്കല്‍ എസ്.എന്‍.ഡി.പി. ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഗോപികയുടെ മൃതദേഹം പത്തരയ്ക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഐശ്വര്യയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.45-ന് വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം ഇടപ്പള്ളി ശ്മശാനത്തില്‍ ദഹിപ്പിച്ചു.

ജിസ്‌മോന്റെ മൃതദേഹം തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ പള്ളി സെമിത്തേരിയിലും എംസി മാത്യുവിന്റെ മൃതദേഹം വൈകുന്നേരം മൂന്നരയ്ക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം അങ്കമാലി സെയ്ന്റ് ജോര്‍ജ് ബസലിക്ക സെമിത്തേരിയിലും സംസ്‌കരിച്ചു. ശിവശങ്കറിന്റെ മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category