1 GBP = 93.00 INR                       

BREAKING NEWS

ഇന്നലെ മൈസൂരുവിനു സമീപം കല്ലട ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്കു വന്ന യുവ അദ്ധ്യാപിക; നാഗ്പൂര്‍ സ്വദേശിയായ അദ്ധ്യാപികയുടെ സംസ്‌ക്കാരം ഞായറാഴ്ച; പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു

Britishmalayali
kz´wteJI³

ബെംഗളൂരു: അവിനാശി ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്നേ ഇന്നലെ ബെംഗളൂരു-കേരളാ റൂട്ടില്‍ ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് നാഗ്പൂര്‍ സ്വദേശിയായ യുവ അദ്ധ്യാപിക. പെരിന്തല്‍മണ്ണയിലേക്കു ടിക്കറ്റെടുത്ത ബെംഗളൂരു സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക ഷരിന്‍ രവീന്ദ്ര ഫ്രാന്‍സിസ് (26) ആണ് അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ മരിച്ചത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷരിനെ മൈസൂരു കെആര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ഷരിന്റെ സംസ്‌കാരം ഞായറാഴ്ച നാഗ്പൂരില്‍ നടക്കും. ഷരിന്‍ യുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നുവെന്നാണ് സൂചന. മെസൂരുവിനു സമീപം ഹുന്‍സൂരുവില്‍ വച്ചാണ് ബസ് അപകടം ഉണ്ടായത്. അപകടത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ക്ലീനര്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ബെംഗളൂരുവില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കുള്ള കല്ലട ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 12.30ന് ബസ് പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. ബെംഗളൂരു കലാശിപാളയയില്‍ നിന്നു വ്യാഴം രാത്രി 10.15നു പുറപ്പെട്ട നോണ്‍ എസി സ്ലീപ്പര്‍ ബസ് ഹുന്‍സൂരു മെയിന്‍ റോഡില്‍ നിന്നു ബൈപ്പാസിലേക്ക് തിരിയുന്നതിനിടെയാണ് അപകടം. ബസ് അമിത വേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികള്‍ പറയുന്നു.

അതേസമയം എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ വെട്ടിച്ചതിനെ തുടര്‍ന്ന് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നെന്നാണ് ബസ് ഓപ്പറേറ്റര്‍മാരുടെ വിശദീകരണം. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category