1 GBP = 93.50 INR                       

BREAKING NEWS

ഷീജയ്ക്ക് ഇന്ന് ബര്‍മിങ്ഹാം വിട നല്കും; തിരുവല്ല സ്വദേശിനി യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും; സംസ്‌കാരം തിങ്കളാഴ്ച തിരുവല്ലയില്‍

Britishmalayali
kz´wteJI³

ര്‍മിംഗ്ഹാമിലെ ഹാര്‍ബോണില്‍ മരണമടഞ്ഞ ഷീജ ശ്രീനിവാസന്റെമൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതോടെ  ശ്രീജയ്ക്ക് വിടനല്കാനൊരുങ്ങുകയാണ് മലയാളി സമൂഹം. മാഞ്ചസ്റ്ററില്‍ നിന്ന് രാവിലെ 8മണിയ്ക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച രാവിലെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച തിരുവല്ലയില്‍ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഷീജയുടെ ഭര്‍ത്താവ് സന്തോഷ് (അനില്‍കുമാര്‍) വെള്ളിയാഴ്ച്ച നാട്ടിലേക്ക് തിരിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12 വരെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം 12 മണിയോടെ ഭര്‍ത്താവിന്റെ തിരുവല്ലയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും 3 മണിയോടുകൂടി സംസ്‌കാരം നടത്താനുമാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ജീവിത പ്രാരാബ്ധങ്ങള്‍ മറക്കാന്‍ യുകെയില്‍ ജോലി തേടിയെത്തിയ ഷീജ കഴിഞ്ഞ ഒന്നര വര്‍ഷമായി കാന്‍സര്‍ രോഗ ബാധിതയായിരുന്നു. ബര്‍മിംഗ്ഹാമിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ ആണ് ഷീജയെ മരണം വിളിക്കുന്നത്. പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകള്‍ സാധ്യമല്ലാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലില്‍ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു. അവിടെവച്ചാണ് ഷിജയെ മരണം വിളിക്കുന്നത്.

മലയാളി ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന  ഷീജ തിരുവല്ലയില്‍ വല്ലന വടക്കേതില്‍ ശ്രീനിവാസന്റയും സരളയുടെയും മകളാണ് തന്റെ ഭര്‍ത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‌നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category