1 GBP = 94.20 INR                       

BREAKING NEWS

നഴ്‌സിംഗ് ഡിഗ്രിയില്‍ എന്താണ് നിങ്ങള്‍ പഠിക്കുന്നത്? എന്താണീ നഴ്‌സിംഗ് പ്ലേസ്‌മെന്റ്? പ്ലേസ്‌മെന്റ് സമയത്ത് എന്തൊക്കെ ചെയ്യണം? ക്ലാസില്‍ പഠിക്കുന്ന വിവരങ്ങള്‍ എങ്ങനെ ഗുണം ചെയ്യും? നഴ്‌സിങ് ജോലി ചെയ്യാനിറങ്ങും മുമ്പറിയാന്‍

Britishmalayali
kz´wteJI³

യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് നേടാന്‍ സാധിക്കുന്ന ഏറ്റവും ആകര്‍ഷകമായതും സാമ്പത്തികമായി മെച്ചമേറെയേകുന്നതുമായ തൊഴിലുകളില്‍ മുഖ്യമാണ് നഴ്‌സിന്റേത്. എന്നാല്‍ ഈ തൊഴില്‍ ചെയ്യാന്‍ ഒരുങ്ങിപ്പുറപ്പെടും മുമ്പ് അതുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. നഴ്‌സിംഗ് ഡിഗ്രിയില്‍ എന്താണ് നിങ്ങള്‍ പഠിക്കുന്നത്...? എന്താണീ നഴ്‌സിംഗ് പ്ലേസ്‌മെന്റ്....? പ്ലേസ്‌മെന്റ് സമയത്ത് എന്തൊക്കെ ചെയ്യണം..? ക്ലാസ്‌റൂമില്‍ നിന്നും പഠിക്കുന്ന നഴ്‌സിംഗ് വിവരങ്ങള്‍ എങ്ങനെ ഗുണം ചെയ്യും...? തുടങ്ങിയവ അവയില്‍ ചിലതാണ്. ഇനി അവ ഓരോന്നിനെ കുറിച്ചും ഇവിടെ വിവരിക്കാം.

നഴ്‌സിംഗ് ഡിഗ്രിയില്‍ എന്താണ് നിങ്ങള്‍ പഠിക്കുന്നത്...?

സുരക്ഷിതമായും വിജയകരമായും ഒരു നഴ്‌സായിത്തീരാന്‍ എന്തൊക്കെ കഴിവുകള്‍ വേണമെന്ന് നിങ്ങളെ പഠിപ്പിക്കുന്നതാണ് നഴ്‌സിംഗ് ഡിഗ്രി. ഇതിനെ സംബന്ധിച്ച കാര്യങ്ങള്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നഴ്‌സിംഗ് മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സില്‍ നിന്നും മനസിലാക്കിയെടുക്കാനാവും. രോഗിയുടെ ശരീരോഷ്മാവ്, ബ്ലഡ് പ്രഷര്‍, പള്‍സ്, റെസ്പിരേഷന്‍ നിരക്ക് തുടങ്ങിയവ ശരീരപരിശോധനകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഈ ഫലങ്ങളെ അവലോകനം ചെയ്യല്‍ തുടങ്ങിയവ ഇതില്‍ പെടുന്നു.ഇവയ്ക്കുള്ള കഴിവുകള്‍ ആര്‍ജിച്ചെടുക്കാനും അതിനനുസൃതമായി പ്രവര്‍ത്തിക്കാനും നഴ്‌സിംഗ് ഡിഗ്രി പൂര്‍ത്തിയാക്കുന്ന ഒരാള്‍ക്ക് സാധാരണ നിലയില്‍ സാധിക്കുന്നതായിരിക്കും.

തുടര്‍ന്ന് പരിശീലനത്തിലൂടെ ഇവ മെച്ചപ്പെടുത്തി നല്ലൊരു നഴ്‌സായിത്തീരാനും കഴിയും. ഒരു നല്ല വ്യക്തിയെന്ന നിലയില്‍ സ്വയം വികസിക്കുകയെന്നതും ഒരു നഴ്‌സിംഗ് കോഴ്‌സിന്റെ പ്രധാന ഭാഗമാണ്. ഇവയെ പൊതുവായി 'സോഫ്റ്റ് സ്‌കില്‍സ്' എന്നാണ് വിളിക്കുന്നത്. രോഗിയോടുളള അനുതാപം, രോഗിയുമായും ബന്ധപ്പെട്ടവരുമായുമുള്ള ആശയവിനിമയം, നിര്‍ണായകമായ ഘട്ടങ്ങളിലെ ചിന്തിക്കലും തീരുമാനമെടുക്കലും നേതൃത്വപാടവം, തുടങ്ങിയവ വികസിപ്പിച്ചെടുക്കുന്നതും നഴ്‌സിംഗ് പഠനത്തിന്റെ നിര്‍ണായക ഘടകങ്ങളാണ്.

ഇത്തരം കഴിവുകള്‍ ഓരോ വ്യക്തിയിലും ജന്മനാ ഏറിയും കുറഞ്ഞുമായിരിക്കും കാണപ്പെടുന്നത്. ഇത്തരം കഴിവുകളെ വികസിപ്പിക്കുന്നതിന് ഒരു നഴ്‌സിംഗ് ഡിഗ്രി പൂര്‍ത്തിയാക്കുന്നതിലൂടെ സഹായകരമാകും. രോഗികള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത കഴിവുകള്‍ നഴ്‌സുമാര്‍ക്ക് ആത്മവിശ്വാസമേകുന്നതായിരിക്കും.

എന്താണീ നഴ്‌സിംഗ് പ്ലേസ്‌മെന്റ്..?

പ്ലേസ്‌മെന്റില്‍ അല്ലാത്ത സമയത്ത് സ്റ്റുഡന്റ് നഴ്‌സുമാര്‍ മറ്റ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സിനെ പോലെ തന്നെ ലെക്ചറുകള്‍ കേട്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. പ്ലേസ് മെന്റ് നേടുന്നതോടെയാണ് തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ പ്രായോഗികതലത്തില്‍ പ്രയോഗിച്ച് ഇവയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ആര്‍ജിച്ചെടുക്കാന്‍ നഴ്‌സുമാര്‍ക്ക് സാധിക്കുന്നത്.നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുളള ലെക്ചറുകള്‍ മൊഡ്യൂളുകളുടെ അടിസ്ഥാനത്തിലാണ്. എന്‍എംസി നിശ്ചയിച്ചിരിക്കുന്ന സെന്റര്‍ കണ്ടന്റിനെ പിന്തുടര്‍ന്നാണ് ലെക്ചറുകള്‍ നഴ്‌സുമാര്‍ക്ക് നല്‍കി വരുന്നത്.

നഴ്‌സുമാര്‍ക്ക് നിര്‍ബന്ധമായി ലഭിക്കേണ്ടുന്ന യോഗ്യതകള്‍ക്ക് അനുസൃതമായിട്ടാണ് ലെക്ചറുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിങ്ങള്‍ നഴ്‌സിംഗിന്റെ ഏത് ബ്രാഞ്ചാണ് പഠിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി മൊഡ്യൂളുകളില്‍ ചില്ലറ വ്യത്യാസങ്ങളുണ്ടായിരിക്കും.ലീ
ഡര്‍ഷിപ്പ് സെന്റേഡ് കെയര്‍, തെളിവുകളുടെ അടിസ്ഥാനമാക്കിയുള്ള പ്രാക്ടീസ്, ലീഡര്‍ഷിപ്പ് തിയറികള്‍, ബയോളജി, ഫിസിയോളജി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ഏത് നഴ്‌സും പഠിച്ചെടുക്കേണ്ടതുണ്ട്.അസൈന്‍മെന്റുകള്‍, അല്ലെങ്കില്‍ പ്രബന്ധങ്ങള്‍, പരീക്ഷകള്‍ എന്നിവയുടെ രൂപത്തിലാണ് നഴ്‌സുമാര്‍ അസെസ്‌മെന്റുകള്‍ എടുക്കുന്നത്.

ഇതില്‍ മെഡിക്കേഷന്‍സ് എക്‌സാമും ഉള്‍പ്പെടും. നഴ്‌സിംഗ് ഡിഗ്രികളുടെ മൂന്നാം വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ ഡിസെര്‍ടേഷന്‍ എഴുതേണ്ടതുണ്ട്. 10,000 മുതല്‍ 20,000 വരെ വാക്കുകളുള്ളവ യായിരിക്കുമിത്.
ഇത് മിക്കവാറും ഗവേഷണത്തെ അടിസ്ഥാനമാക്കിയായിരിക്കും തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി ആളുകളെ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയോ ഫലങ്ങളില്‍ ഇടപെടുകയോ ഇല്ല. എന്നാല്‍ പ്രത്യേക വിഷയത്തെ ചുറ്റിപ്പറ്റി ഗവേഷണം നടത്തേണ്ടി വരും. നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന കോഴ്‌സിന് ഒരു ഡിസേര്‍ടേഷന്‍ ഉണ്ടെങ്കില്‍ ആദ്യത്തെ രണ്ട് വര്‍ഷങ്ങള്‍ അസൈന്‍മെന്റുകള്‍ എഴുതാന്‍ ചെലവാക്കേണ്ടി വരും. ഇതിലൂടെ നിങ്ങളുടെ എഴുതാനുള്ള കഴിവ് വികസിപ്പിക്കാനാവും.

ക്ലാസ്‌റൂമില്‍ നിന്നും പഠിക്കുന്ന നഴ്‌സിംഗ് വിവരങ്ങള്‍ എങ്ങനെ ഗുണം ചെയ്യും?

ഒരു നഴ്‌സിംഗ് കോഴ്‌സ് വിജയകരമായി പഠിച്ച് പരീക്ഷ എഴുതി പാസായത് കൊണ്ട് മാത്രം നല്ലൊരു നഴ്‌സാകാന്‍ സാധ്യമല്ല. ഇതിന് പ്രായോഗിക പരിചയും അനിവാര്യമാണ്. രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്തോറുമാണ് ഒരു നഴ്‌സിന്റെ കഴിവുകള്‍ വികസിച്ച് വന്ന് നല്ലൊരു നഴ്‌സായിത്തീരാന്‍ സാധിക്കുന്നത്. എന്നാല്‍ നഴ്‌സിംഗ് ഡിഗ്രിയുടെ ഭാഗമായുള്ള ക്ലാസുകളില്‍ നിന്നും പഠിക്കുന്ന നഴ്‌സിംഗ് വിവരങ്ങള്‍ ഒരു നല്ല നഴ്‌സിനെ സൃഷ്ടിക്കുന്നതിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നു. ഇതിലൂടെയാണ് നഴ്‌സിംഗിനെ സംബന്ധിച്ച അടിസ്ഥാന കാര്യങ്ങള്‍ ഓരോ നഴ്‌സും ആര്‍ജിച്ചെടുക്കുന്നത്. അതിനാല്‍ ഭാവിയിലെ നഴ്‌സിംഗ് പ്രഫഷനെ മെച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാന ശിലയായി ഇത് പ്രയോജനപ്പെടുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category