1 GBP = 94.20 INR                       

BREAKING NEWS

കൊറോണ ബാധിതരെ ചികിത്സിക്കാന്‍ സ്വന്തം വിവാഹം മാറ്റിവെച്ച യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി; ചൈനയില്‍ ജയിലുകളില്‍ കഴിയുന്ന 500 തടവുകാരിലും വൈറസ് ബാധ: ജയില്‍ പുള്ളികളിലും രോഗബാധ സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ചൈന: കൊറോണ മരണം 2345 ആയി

Britishmalayali
kz´wteJI³

ബീജിങ്: കൊറോണ ബാധിതരെ ചികിത്സിക്കാന്‍ സ്വന്തം വിവാഹം മാറ്റിവെച്ച യുവ ഡോക്ടര്‍ അതേ അസുഖം ബാധിച്ചു മരിച്ചു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ. പെങ് യിന്‍ഹുവ (29) ആണു മരിച്ചത്. കോവിഡിനെതിരായ പോരാട്ടത്തിനിടെ ചൈനയില്‍ മരിക്കുന്ന ഒന്‍പതാമത്തെ ആരോഗ്യപ്രവര്‍ത്തകനാണ് ഡോ. പെങ്.

ജനുവരിയില്‍ ചൈനീസ് പുതുവത്സരാഘോഷസമയത്ത് വിവാഹിതനാകേണ്ടതായിരുന്നു ഡോക്ടര്‍. എന്നാല്‍ കൊറോണ രോഗികളെ ചികിത്സിക്കാനായി സ്വന്തം വിവാഹം മാറ്റിവയ്ക്കുക ആയിരുന്നു അദ്ദേഹം. അതേസമയം കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 2345 ആയി. രോഗബാധിതര്‍ 77,000 പേരില്‍ രോഗബാധയും ഉണ്ട്. അതേസമയം ചൈനയിലെ ജലിലുകളിലായി കഴിയുന്ന 500 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പകരുമോ എന്ന ആശങ്കയും ശക്തമായിരിക്കുകയാണ്.

തടവുകാര്‍ക്ക് പുറമേ ഒമ്പത് കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥരിലും മൂന്ന് ജയില്‍ ജീവനക്കാരിലും രോഗം സ്ഥിരകരിച്ചു. ഇതിന് പുറമേ ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഇന്ന് പുതുതായി 889 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറാനില്‍ പുതുതായി 13 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൂടി പുതുതായി മരിച്ചതായും ഇറാന്‍ വ്യക്തമാക്കി. ഇതോടെ ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ചൈനയ്ക്ക പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്.

ഇറ്റലിയില്‍ പുതുതായി മൂന്ന് പേരില്‍ കൂടി രോഗ ബാധ സ്ഥിരീകരിച്ചു. ഇസ്രയേലും ലെബനനും ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ദക്ഷിണ കൊറിയയില്‍ 204 പേരില്‍ രോഗ ബാധ സ്ഥിരീകരിച്ചതോടെ സാഹചര്യം കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ഹൂബേയ് പ്രവിശ്യയിലെ ജയിലില്‍ 271 പേരിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഷയാങ് പ്രവിശ്യയിലെ ജയിലില്‍ കഴിയുന്ന 230 പേരിലും വൈറസ് ബാധ കണ്ടെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category