1 GBP = 92.00INR                       

BREAKING NEWS

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ ഉണ്ടായ അധികബാധ്യത ഏറ്റെടുക്കാന്‍ വിസമ്മതിച്ച് പല യൂറോപ്യന്‍ രാജ്യങ്ങളും; കാശില്ലാതെ അടിച്ച് പിരിയാനൊരുങ്ങി യൂണിയന്‍; ബ്രെക്സിറ്റ് മോഡയില്‍ സകലരാജ്യങ്ങളും പിരിഞ്ഞ് പോയേക്കുമോ.?

Britishmalayali
kz´wteJI³


ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ ഉണ്ടായ അധികബാധ്യത ഏറ്റെടുക്കാന്‍ വിസമ്മതിച്ച് പല യൂറോപ്യന്‍ രാജ്യങ്ങളും;  കാശില്ലാതെ അടിച്ച് പിരിയാനൊരുങ്ങി യൂണിയന്‍; ബ്രെക്സിറ്റ് മോഡയില്‍ സകലരാജ്യങ്ങളും പിരിഞ്ഞ് പോയേക്കുമോ.?

ബ്രെക്സിറ്റിലൂടെ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ ലോകത്തിലെ ഏറ്റവും സുശക്തമായ ഈ കൂട്ടായ്മ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പതിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ബ്രിട്ടന്‍ ഗുഡ്ബൈ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറാവാതെ വന്നതോടെ യൂണിയന്‍ കടുത്ത പ്രതിസന്ധിയിലായി അതിന്റെ കെട്ടുറപ്പിന് തന്നെ ഭീഷണി നേരിട്ടിരിക്കുകയാണ്. കാശില്ലാത്തതിനെ തുടര്‍ന്ന് ഇതിലെ പല രാജ്യങ്ങളും അടിച്ച് പിരിയാനൊരുങ്ങുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.

ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാവാതെ ബ്രെക്സിറ്റ് മോഡലില്‍ സകല രാജ്യങ്ങളും യൂണിയനില്‍ നിന്ന് പിരിഞ്ഞ് പോകാനും അതിലൂടെ യൂണിയന്‍ തന്നെ ഛിന്നഭിന്നമാകുന്നതിനുമുള്ള സാധ്യത മുമ്പില്ലാത്ത വിധത്തില്‍ ശക്തമായിരിക്കുകയാണിപ്പോള്‍.ബ്രെക്സിറ്റിന് ശേഷം ഇന്നലെ നടന്ന ആദ്യത്തെ സമ്മിറ്റില്‍ ഈ പ്രതിസന്ധി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ബ്രിട്ടന്‍ വേര്‍പെട്ട് പോയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത പങ്കിട്ടെടുക്കാന്‍ യൂണിയനിലെ നാല് സമ്പന്ന രാജ്യങ്ങള്‍ വിസമ്മതം പ്രകടിപ്പിച്ചിരിക്കുകയാണപ്പോള്‍.ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍ എന്നിവയാണ് ഇത്തരത്തില്‍ യൂണിയനില്‍ നിന്നും ഇടഞ്ഞ് നില്‍ക്കുന്ന രാജ്യങ്ങളില്‍ ചിലത്.

രണ്ട് ദിവസത്തെ സമ്മിറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടുമുണ്ടെന്ന് 27 രാജ്യങ്ങളിലെ നേതാക്കന്‍മാര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിക്കുന്നു.യുകെ വിട്ട് പോയതിനെ തുടര്‍ന്ന് യൂണിയന്റെ വരാനിരിക്കുന്ന ഏഴ് വര്‍ഷങ്ങളിലേക്ക് 75 ബില്യണ്‍ യൂറോയുടെ അഥവാ 63 ബില്യണ്‍ പൗണ്ടിന്റെ വിടവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തില്‍ ബജറ്റിലുണ്ടായിരിക്കുന്ന കമ്മി യൂണിയനിലെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള പോര് രൂക്ഷമാക്കിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാന പ്രശ്നത്തെ നേരിടുന്നതിനായി കൂടുതല്‍ പണം ചെലവിടാന്‍ യൂണിയന്‍ തയ്യാറാകണമെന്നാണ് ജര്‍മനി വാദിച്ചിരിക്കുന്നത്.

സംയുക്ത പ്രതിരോധത്തിനായി കൂടുതല്‍ പണം കണ്ടെത്തണമെന്ന നിലപാടാണ് ഫ്രാന്‍സ് എടുത്തിരിക്കുന്നത്.എന്നാല്‍ ഓസ്ട്രിയ, നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നീ നാല് രാജ്യങ്ങള്‍ ഈ സാമ്പത്തിക വിടവ് നികത്താന്‍ പണം നല്‍കാനാവില്ലെന്ന ശക്തമായ നിലപാടെടുത്തത് യൂണിയന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചിട്ടുണ്ട്. വിടവ് നികത്താന്‍ പണം നല്‍കണമെന്ന പുതിയ നിര്‍ദേശത്തില്‍ ഒപ്പ് വയ്ക്കാന്‍ താന്‍ ഒരുക്കമല്ലെന്നാണ് ഡച്ച് പ്രധാനമന്ത്രിയായ മാര്‍ക്ക് റുട്ട് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. 2021 മുതല്‍ 2027 വരെയുള്ള ആറ് വര്‍ഷത്തേക്ക് യൂണിയന്‍ രാജ്യങ്ങളുടെ ജിഡിപിയുടെ 1.08 ശതമാനം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടെങ്കിലും മേല്‍പ്പറഞ്ഞ നാല് രാജ്യങ്ങള്‍ തങ്ങളുടെ ജിഡിപിയുടെ ഒരു ശതമാനത്തിന് മേലെ നല്‍കാന്‍ തയ്യാറല്ലെന്നാണ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category