1 GBP = 94.20 INR                       

BREAKING NEWS

വിലക്കുറവും സെലക്ഷനും വേഗതയും നല്ല ജീവനക്കാരും എല്ലാം വൈറ്റ്റോസില്‍ തന്നെ; ഏറ്റവും നല്ല സൂപ്പര്‍മാര്‍ക്കറ്റായ വൈറ്റ്റോസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും പിന്നിലായത് അസ്ദ

Britishmalayali
kz´wteJI³

യുകെയിലെ ഏറ്റവും മികച്ച സൂപ്പര്‍മാര്‍ക്കറ്റായി വൈറ്റ്റോസ് തെരഞ്ഞെടുക്കപ്പെട്ടു. വിച്ച്...? കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ സൂപ്പര്‍മാര്‍ക്കറ്റ് സാറ്റിസ്ഫാക്ഷന്‍ സര്‍വേയിലാണ് വൈറ്റ്റോസിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്.വിലക്കുറവും സെലക്ഷനും വേഗതയും നല്ല ജീവനക്കാരും എല്ലാം വൈറ്റ്റോസില്‍ തന്നെയായതിലൂടെയാണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയ്ക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞിരിക്കുന്നത്.ഇത്തരത്തില്‍ ഏറ്റവും നല്ല സൂപ്പര്‍മാര്‍ക്കറ്റായ വൈറ്റ്റോസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറ്റവും പിന്നിലായത് അസ്ദയാണ്.വിലക്കുറവിന്റെ പേരില്‍ ജനകീയമായ എതിരാളികള്‍ ആല്‍ഡിയെയും ലിഡിനെയും വരെ പിന്നിലാക്കിക്കൊണ്ടാണ് വൈറ്റ്റോസ് മുന്നേറിയിരിക്കുന്നത്.

ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കല്‍ മുതല്‍ വേഗത്തില്‍ നീങ്ങുന്ന കസ്റ്റമര്‍മാരുടെ ക്യൂ വരെയുള്ള വൈവിധ്യമാര്‍ന്ന കാറ്റഗറികളില്‍ വൈറ്റ്റോസ് പരമാവധി സ്‌കോറായ ഫൈവ്സ്റ്റാറുകളാണ് കൈവരിച്ചിരിക്കുന്നത്. ഇതിന് പുറമെ ഈ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഉപഭോക്താക്കളോട് വളരെ സൗഹാര്‍ദത്തോടെയും സഹകരണത്തോടെയുമാണ് പെരുമാറുന്നതെന്നതും ഇതിന്റെ കീരീടത്തില്‍ പൊന്‍തൂവലുകളായിത്തീര്‍ന്നിരിക്കുകയാണ്.തങ്ങളുടെ 14,000ത്തില്‍ അധികം വരുന്ന അംഗങ്ങളെ സര്‍വേയ്ക്ക് വിധേയമാക്കിയാണ് വിച്ച്..? സൂപ്പര്‍മാര്‍ക്കറ്റുകളുടെ റേറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്.

ഇത് പ്രകാരം അസ്ദ യുകെയിലെ ഏറ്റവും മോശം സൂപ്പര്‍മാര്‍ക്കറ്റെന്ന ദുഷ്പേരും സമ്പാദിച്ചിട്ടുണ്ട്. അസ്ദയുടെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഉല്‍പന്ന വൈവിധ്യത്തെ കസ്റ്റമര്‍മാര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഉല്‍പന്നങ്ങള്‍ റീസൈക്ലബില്‍ പാക്കേജിംഗില്‍ ലഭ്യമാക്കാന്‍ അസ്ദ ശ്രമിക്കണമെന്ന അഭിപ്രായം നിരവധി ഉപഭോക്താക്കള്‍ക്കുണ്ട്. വൈറ്റ്റോസ്, മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍ എന്നിവയുടെ സ്റ്റോറുകളിലെത്തുന്നവര്‍ക്കുള്ള നല്ല അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ അസ്ദയ്ക്ക് സാധിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇതിന് പുറമെ ആല്‍ഡി അല്ലെങ്കില്‍ ലിഡില്‍ എന്നിവയില്‍ നിന്നും ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന മൂല്യം അസ്ദയ്ക്ക് പ്രദാനം ചെയ്യാനാവുന്നില്ലെന്ന ആരോപണവും സര്‍വേയില്‍ പങ്കെടുത്തവര്‍ ഉന്നയിക്കുന്നു.

വര്‍ഷം തോറും നടത്തി വരുന്ന സാറ്റിസ്ഫാക്ഷന്‍ സര്‍വേയില്‍ 76 ശതമാനം സ്‌കോറോടെയാണ് വൈറ്റ് റോസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍ 73ശതമാനം സ്‌കോറോടെ രണ്ടാം സ്ഥാനത്തും  71 ശതമാനം സ്‌കോറോടെ ആല്‍ഡിയും  67 ശതമാനം സ്‌കോറോടെ ലിഡിലും മൂന്നും നാലും സ്ഥാനങ്ങള്‍ യഥാക്രമം കൈവരിച്ചിരിക്കുന്നു. അഞ്ചാം സ്ഥാനത്തുള്ള മോറിസന്‍സിന് 65 ശതമാനവും ആറാം സ്ഥാനത്തുള്ള സയിന്‍സ്ബറിക്ക് 64 ശതമാനവും ് സ്‌കോറുകളാണ് നേടാന്‍ സാധിച്ചിരിക്കുന്നത്.  61 ശതമാനം , 60 ശതമാനം എന്നീ സ്‌കോറുകളോടെ ടെസ്‌കോയും ഐസ്ലാന്‍ഡും യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിലാണ്. യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ അസ്ദയ്ക്ക് വെറും 58ശതമാനം സ്‌കോറോടെ ഏറ്റവും പിന്നിലാണ് സ്ഥാനം ലഭിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category