1 GBP = 93.50 INR                       

BREAKING NEWS

ജോണി നെല്ലൂരിനെ ജോസഫ് വലയിലാക്കിയത് അവശനായ ടിയു കുരുവിളയ്ക്ക് പകരം കോതമംഗലം സീറ്റ് വാഗ്ദാനം ചെയ്ത്; ലയനത്തിന് ആദ്യം സമ്മതം മൂളിയ അനൂപ് ജോണി നെല്ലൂരിനെ പുകച്ച് പുറത്തു ചാടിച്ച ശേഷം മടങ്ങിയത് താനല്ലാതെ മറ്റൊരാളും ജേക്കബ് ഗ്രൂപ്പില്‍ വേണ്ടെന്ന നിലപാടില്‍; രണ്ടില ചിഹ്നം ജോസ് കെ മാണിക്കെന്ന സൂചന വന്നതോടെ ജോസഫും പ്രതിസന്ധിയില്‍; കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനാവാതെ വലഞ്ഞ് കോണ്‍ഗ്രസ്

Britishmalayali
kz´wteJI³

കോട്ടയം: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാകും. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. കേരളാ കോണ്‍ഗ്രസ് എമ്മിനാണ് കുട്ടനാട് സീറ്റിന് അവകാശം. നിലവില്‍ എല്ലാ കേരളാ കോണ്‍ഗ്രസിലും പ്രതിസന്ധിയാണ്. ജേക്കബ് ഗ്രൂപ്പ് പിളര്‍ന്നു. ജോസ് കെ മാണിയും പിജെ ജോസഫും രണ്ട് വഴിക്ക്. അങ്ങനെ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് കോണ്‍ഗ്രസ്.

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളര്‍ന്നത് ഗൗരവതരമായ പ്രശ്നങ്ങളുണ്ടാക്കും. ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ളവര്‍ കേരള കോണ്‍ഗ്രസ്(എം) ജോസഫ് വിഭാഗത്തില്‍ ലയിക്കാന്‍ തീരുമാനിച്ചു. അന്തരിച്ച ടി.എം.ജേക്കബിന്റെ മകനും പാര്‍ട്ടിലീഡറുമായ അനൂപ് ജേക്കബ് എംഎല്‍എ.യുടെ നേതൃത്വത്തിലുള്ള വിഭാഗം ലയനനീക്കത്തെ തള്ളി. ജേക്കബ് ഗ്രൂപ്പ് പാര്‍ട്ടിയുമായി മുന്നോട്ടുപോകാന്‍ അവര്‍ തീരുമാനിച്ചു. കോട്ടയത്ത് ഇരുവിഭാഗവും ഒരേസമയത്ത് യോഗം വിളിച്ചാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ജോണി നെല്ലൂര്‍ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലും, അനൂപ് ജേക്കബ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് യോഗം ചേര്‍ന്നത്. ജോണി നെല്ലൂരിന്റെ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. യോഗം ഐകകണ്ഠ്യേന പ്രമേയം അംഗീകരിച്ചു. 29-ന് എറണാകുളത്ത് ലയനസമ്മേളനം നടക്കും.

വളരുന്തോറും പിളരുന്ന പാര്‍ട്ടിയെന്ന് പേരുകേട്ട കേരള കോണ്‍ഗ്രസില്‍ 14-ാമത്തെ പിളര്‍പ്പിനാണ് വെള്ളിയാഴ്ച കോട്ടയം സാക്ഷ്യംവഹിച്ചത്. കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നതുമൂലമുള്ള പ്രശ്നങ്ങള്‍ക്കിടെ യു.ഡി.എഫിന് പുതിയ തലവേദനയായി ജേക്കബ് ഗ്രൂപ്പിലെ പൊട്ടിത്തെറി. ജോണി നെല്ലൂരിനെ ജോസഫ് വലയിലാക്കിയത് അവശനായ ടിവി കുരുവിളയ്ക്ക് പകരം കോതമംഗലം സീറ്റ് വാഗ്ദാനം ചെയ്താണെന്നാണ് സൂചന. കോതമംഗലത്തെ എംഎല്‍എയായ കുരുവിള ഇനി മത്സരിക്കില്ല. ഇവിടെ ജോണി നെല്ലൂരിന് മത്സരിക്കാനാകും. ലയനത്തിന് ആദ്യം സമ്മതം മൂളിയ അനൂപ് ജോണി നെല്ലൂരിനെ പുകച്ച് പുറത്തു ചാടിച്ച ശേഷം മടങ്ങിയത് താനല്ലാതെ മറ്റൊരാളും ജേക്കബ് ഗ്രൂപ്പില്‍ വേണ്ടെന്ന നിലപാടിലാണ്. അതിനിടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില്ല ജോസ് കെ മാണിക്കെന്ന സൂചന വന്നതോടെ ജോസഫും പ്രതിസന്ധിയിലാവുകയാണ്. ഇതെല്ലാം തീര്‍ക്കാനാവാതെ വലഞ്ഞ് കോണ്‍ഗ്രസും. അങ്ങനെ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.

ജോസഫ്, ജോസ് വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായി എന്ന നിരാശയിലിരിക്കുമ്പോഴാണു പിളര്‍പ്പ് ജേക്കബ് വിഭാഗത്തിലേക്കു കൂടി വ്യാപിക്കുന്നത്. മാണി വിഭാഗത്തിലെ പിളര്‍പ്പിന്റെ കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ തീര്‍പ്പ് വൈകാതെ വരാനിടയുള്ള സാഹചര്യം ജേക്കബ് വിഭാഗത്തില്‍ പൊട്ടിത്തെറിക്കു വഴിവച്ചിട്ടുണ്ട്. ചിഹ്ന പ്രശ്നത്തില്‍ രണ്ട് എംപിമാര്‍ ഒപ്പമുള്ളതിന്റെ ആനുകൂല്യം ജോസ് കെ.മാണിക്കു ലഭിച്ചേക്കും. അനൂപ് ജേക്കബ് എംഎല്‍എ 'ലീഡര്‍' ആയ പാര്‍ട്ടിയെക്കൂടി ഒപ്പം ചേര്‍ക്കാനായാല്‍ 4 എംഎല്‍എമാരെ അണിനിരത്തി ആധികാരികത അവകാശപ്പെടാമെന്ന വിചാരം ജോസഫിനുണ്ടായി. എന്നാല്‍ പാര്‍ട്ടി ചെയര്‍മാനായ ജോണി നെല്ലൂരിനുണ്ടായ ലയന താല്‍പര്യം അനൂപിനുണ്ടായില്ല. ഇതോടെ ലയനത്തിന്റെ പേരില്‍ കൂടി ജോണി-അനൂപ് തര്‍ക്കം രൂക്ഷമായി. അങ്ങനെ ജോണി നെല്ലൂര്‍ മാത്രം ജോസഫിനൊപ്പമെത്തി.

മാണിഗ്രൂപ്പ് വിട്ട്, 1993-ല്‍ രൂപംകൊണ്ട ജേക്കബ് ഗ്രൂപ്പില്‍ അന്ന് ജേക്കബിനൊപ്പം ഉറച്ചുനിന്ന ജോണി നെല്ലൂര്‍ 27 വര്‍ഷത്തിനുശേഷം വീണ്ടും മാണിഗ്രൂപ്പിലേക്ക് എത്തുകയാണ്. യഥാര്‍ഥ കേരള കോണ്‍ഗ്രസ്(എം) ഏതാണെന്ന തര്‍ക്കം കോടതികയറിനില്‍ക്കുമ്പോഴാണ്, മാതൃസംഘടനയിലേക്കുള്ള ജോണി നെല്ലൂരിന്റെ മടക്കം. 1993-ല്‍ മാണിഗ്രൂപ്പിലെ പൊട്ടിത്തെറിയിലാണ് ടി.എം.ജേക്കബ്, ജോണി നെല്ലൂര്‍, മാത്യു സ്റ്റീഫന്‍, പി.എം.മാത്യു എന്നിവര്‍ പ്രത്യേകവിഭാഗമായി ജേക്കബ് ഗ്രൂപ്പായത്. കെ.എം.മാണിയെ ടി.എം.ജേക്കബ് ഫോണില്‍ വിളിച്ചപ്പോള്‍ മാണി സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ അന്ന് കേട്ടിരുന്നു. പ്രത്യേക ഗ്രൂപ്പായി നില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ടി.എം.ജേക്കബ് അടക്കമുള്ളവര്‍ തന്നോട് സംസാരിച്ചെന്നും കൂറുമാറ്റനിരോധനനിയമപ്രകാരം നടപടിയുണ്ടാകാഞ്ഞത് താന്‍കൂടി ആ സംഘത്തില്‍ വന്നതോടെയാണെന്നും ജോണി നെല്ലൂര്‍ വെള്ളിയാഴ്ചത്തെ പ്രസംഗത്തിലും പറഞ്ഞു.

2004-ല്‍ ടി.എം.ജേക്കബ് തന്റെ ഗ്രൂപ്പുമായി കെ.കരുണാകരന്റെ ഡി.ഐ.സി.യിലേക്ക് ചേര്‍ന്നു. മുന്നണിയില്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ നീക്കത്തിനിടയാക്കിയത്. തന്നെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിനിര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ വല്ലാതെ വേദനിപ്പിച്ചെന്ന് അന്ന് ജേക്കബ് തന്നെ പറഞ്ഞിട്ടുണ്ട്. കെ.കരുണാകരനുമായി ടി.എം.ജേക്കബിന് ആത്മബന്ധമാണ് ഉണ്ടായിരുന്നത്. ആ അടുപ്പവും ഡി.ഐ.സി.ലയനത്തില്‍ കലാശിച്ചു. പക്ഷേ, കെ.മുരളീധരനുമായുള്ള ബന്ധം ഇതിനിടെ മോശമായി. ഇതോടെ ജേക്കബ് പാര്‍ട്ടിവിട്ട് തന്റെ ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. ജേക്കബിന്റെ മരണശേഷം മകന്‍ അനൂപ് ജേക്കബ് പിറവം സീറ്റില്‍ മത്സരിച്ച് ജയിച്ചു. പാര്‍ട്ടിയില്‍ ജോണി നെല്ലൂരും അനൂപുമായുള്ള രസതന്ത്രം അത്ര സുഗമമായിരുന്നില്ല. ആരാണ് നേതാവ് എന്നതുതന്നെ തര്‍ക്കവിഷമായി. നെല്ലൂരിന് സ്ഥാനങ്ങള്‍ നിഷേധിക്കാന്‍ അനൂപ് നീക്കം നടത്തിയതായും അതിന്റെ ഭാഗമായി നിയമസഭാസീറ്റ് തനിക്കുമാത്രം മതിയെന്ന് അനൂപ് സ്വയം തീരുമാനിച്ചെന്നും നെല്ലൂര്‍ വിഭാഗം ആരോപിച്ചു. എന്നാല്‍, നല്‍കിയ സീറ്റുകളൊന്നും നെല്ലൂര്‍ സ്വീകരിക്കാഞ്ഞതാണെന്ന് അനൂപും മറുപടി പറഞ്ഞു.

അതിനിടെ ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നത് ചിലരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു. പാര്‍ട്ടിയില്‍ പിളര്‍പ്പില്ല. ഏതാനുംപേര്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ പിളര്‍പ്പാകില്ല. ലയനവുമായി ബന്ധപ്പെട്ട് താന്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോണി നെല്ലൂരിന് ഉടുമ്പന്‍ചോല സീറ്റ് നല്‍കാമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍, അങ്കമാലിയോ മൂവാറ്റുപുഴയോ വേണമെന്ന ആവശ്യത്തില്‍ ജോണി ഉറച്ചുനിന്നു. പ്രത്യേക സാഹചര്യങ്ങളാല്‍ ഈ സീറ്റുകള്‍ നല്‍കാന്‍ യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ജേക്കബ് ഗ്രൂപ്പിനായി ലഭിച്ച യു.ഡി.എഫ്. സെക്രട്ടറിസ്ഥാനം ജോണി നെല്ലൂര്‍ രാജിവയ്ക്കണം. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് നടപടിയെടുക്കും. മൂന്നംഗം അച്ചടക്കസമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും അനൂപ് പറഞ്ഞു.

സംസ്ഥാനനേതാക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം നേതാക്കളും യോഗത്തില്‍ പങ്കെടുത്തതായി ജോണി നെല്ലൂരും, 14 സംസ്ഥാനഭാരവാഹികളില്‍ 11 പേരും ജില്ലാ പ്രസിഡന്റുമാരില്‍ 11 പേരും യോഗത്തില്‍ പങ്കെടുത്തതായി അനൂപ് ജേക്കബും അവകാശപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category