1 GBP = 93.50 INR                       

BREAKING NEWS

തുടര്‍ച്ചയായ തോല്‍വികള്‍ ബിജെപിയെ മാറ്റി ചിന്തിപ്പിച്ചു; ഹിന്ദുത്വത്തില്‍ ഒരുമിക്കാന്‍ ഉറച്ച് ബിജെപിയും ശിവസേനയും; അട്ടിമറിക്കാന്‍ ചരട് വലിച്ച അമിത് ഷായെ ഒഴിവാക്കി മോദി തന്നെ മുമ്പില്‍ നിന്നുള്ള നീക്കം; ശിവസേനയെ മുഖ്യകക്ഷിയായി അംഗീകരിച്ചു കൊണ്ടുള്ള ബിജെപിയുടെ കീഴടങ്ങലില്‍ നെഞ്ച് പൊട്ടുന്നത് മഹാ സഖ്യത്തിന്; മഹാരാഷ്ട്രയില്‍ 'മഹാ കളികള്‍ക്ക്' വീണ്ടും ബിജെപി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പുതിയ കളികള്‍ക്ക് ബിജെപി. അയോധ്യാ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി ബിജെപിക്കൊപ്പം എന്നും നില കൊണ്ടത് ശിവസേനയാണ്. മഹാരാഷ്ട്രയിലെ ഹിന്ദുത്വ രാഷ്ട്രീയമാണ് ശിവസേനയുടെയും കരുത്ത്. ഇത് തിരിച്ചറിഞ്ഞ് ഹിന്ദുത്വ ലൈനില്‍ രണ്ട് കൂട്ടരും വീണ്ടും ഒരുമിക്കും. ശിവസേന മുഖ്യമന്ത്രിയെ ബിജെപിയും അംഗീകരിക്കുമെന്നാണ് സൂചന. മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും മഹാരാഷ്ട്രയില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശ്രമം നടത്തും. ആഭ്യന്തര മന്ത്രി അമിത് ഷായെ തല്‍കാലം മഹാരാഷ്ട്രയിലെ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കില്ല.

ദേശീയ പൗര രജിസ്റ്ററിന്റെ ഭാഗമായി രാജ്യത്താകെ ജനങ്ങള്‍ക്ക് സ്വന്തം പൗരത്വം തെളിയിക്കേണ്ട പ്രവര്‍ത്തനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഡല്‍ഹിയില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗര രജിസ്റ്റര്‍ (എന്‍ആര്‍സി), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) എന്നീ വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. ഇത് ബിജെപിക്ക് ഏറെ ആശ്വാസമാണ്. കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പമാണ് ശിവസേനയുടെ ഭരണം. എന്നാല്‍ ഹിന്ദുത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബിജെപിക്കൊപ്പമാകും ശിവസേന. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിലും സഹകരിക്കും. അതിന് കോണ്‍ഗ്രസും എന്‍സിപിയുമായുള്ള മുന്നണി ശിവസേനയ്ക്ക് ഗുണം ചെയ്യില്ല. ഇത് മനസ്സിലാക്കിയാണ് ബിജെപി പക്ഷത്തേക്ക് ഉദ്ദവ് പതിയെ മാറുന്നത്. ഇതിന്റെ തുടക്കമാണ് മോദിയുമായുള്ള കൂടിക്കാഴ്ചയും എന്‍പിആറിനേയും സിഎഎയും പിന്തുണയ്ക്കുന്നതും.

ഈ വിഷയങ്ങളില്‍ എന്റെ നിലപാടു വ്യക്തമാണ്. പൗരത്വ ഭേദഗതി നിയമത്തെ ഭയക്കേണ്ട കാര്യമില്ല. അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കാണ് ഇതില്‍നിന്നു നേട്ടമുണ്ടാകുക. എന്‍ആര്‍സി രാജ്യത്താകമാനം നടപ്പാക്കില്ല. പൗരന്മാര്‍ക്ക് എന്തെങ്കിലും അപകടം ഉണ്ടായാല്‍ അപ്പോള്‍ തന്നെ അതിനെ എതിര്‍ക്കും- ഉദ്ധവ് അറിയിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പ്രക്രിയകളെയും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാവികാസ് അഘാഡിയില്‍ പ്രശ്നങ്ങളില്ലെന്ന് ഉദ്ദവ് പറയുമ്പോഴും സിഎഎയിലേയും എന്‍പിആറിലേയും ചര്‍ച്ചകള്‍ അവിടേക്കാകും കാര്യങ്ങള്‍ എത്തിക്കുക. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പ്രധാനമന്ത്രിയുമായുള്ള ഉദ്ധവ് താക്കറെയുടെ ആദ്യ കൂടിക്കാഴ്ചയാണ് വെള്ളിയാഴ്ച നടന്നത്. സിഎഎ, എന്‍പിആര്‍ വിഷയങ്ങളില്‍ ശിവസേനയുമായി സഖ്യകക്ഷികളായ കോണ്‍ഗ്രസിനും എന്‍സിപിക്കും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെയായിരുന്നു കൂടിക്കാഴ്ച. ഇത് ആളികത്തിക്കുന്നതാണ് ഉദ്ദവിന്റെ പ്രസ്താവനയും.

മഹാരാഷ്ട്ര തിരിച്ചുപിടിക്കാന്‍ പുതിയ കരുനീക്കങ്ങളുമായി ബിജെപി രംഗത്ത് എത്തുന്നതിന്റെ സൂചനയാണ് ഇത്.ആദ്യം എതിര്‍ത്തെങ്കിലും പിന്നീടു പൗരത്വ നിയമത്തെ അനുകൂലിച്ചതില്‍ ഉദ്ധവിന്റെ ഉള്ളിലിരുപ്പു മറനീക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പു മറികടന്നു മഹാരാഷ്ട്രയില്‍ എന്‍പിആര്‍ (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) നടപ്പാക്കുമെന്ന പ്രഖ്യാപനവും കോണ്‍ഗ്രസിനെ അലോസരപ്പെടുത്തും. ഇതോടെ ഈ സഖ്യം പൊളിയുമെന്ന് ഉറപ്പാക്കുകയാണ് ബിജെപി. അമിത് ഷായാണ് ശിവസേനയ്ക്കെതിരെ കടുത്ത നിലപാട് എടുത്തത്. ഉദ്ദവിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് അമിത് ഷാ നിര്‍ബന്ധം പിടിച്ചു. ഈ സാഹചര്യത്തിലാണ് ബിജെപിയുമായി ശിവസേന പിണങ്ങുന്നത്. പുതിയ സാഹചര്യം ഉണ്ടാകുമ്പോള്‍ മോദിയാകും ചര്‍ച്ചകള്‍ നടത്തുക. ബിജെപിയുടെ അധ്യക്ഷന്‍ ജെപി നദ്ദയാണ്. നദ്ദയും ഇടപെടലുകള്‍ നടത്തും. അമിത് ഷാ പൂര്‍ണ്ണമായും മാറി നില്‍ക്കും. ഈ അനുനയ രാഷ്ട്രീയത്തിലൂടെ ശിവസേനയെ എന്‍ഡിഎയില്‍ എത്തിക്കാനാണ് നീക്കം.

ഡല്‍ഹിയിലും മറ്റും ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യ കക്ഷികളെ കൂടെ കൂട്ടി എന്‍ഡിഎയെ ശക്തിപ്പെടുത്താനുള്ള ബിജെപി നീക്കം. രാജ്യസഭയില്‍ ഭൂരിപക്ഷം കൂട്ടാന്‍ ഇത് അനിവാര്യമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് മഹാരാഷ്ട്രയിലെ മഹാ കളികള്‍ക്ക് ബിജെപി സജീവമായി രംഗത്ത് വരുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഒടുവില്‍ ഡല്‍ഹി എന്നിങ്ങനെ തുടര്‍ച്ചയായ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വികളാണ് ബിജെപിയെ മാറ്റി ചിന്തിപ്പിക്കുന്നത്. സേനയുമായുള്ള കൂടിച്ചേരല്‍ ബിജെപിക്ക് അനിവാര്യമാക്കിയിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞടുപ്പില്‍ രാജ്യസഭയില്‍ അംഗബലം വീണ്ടും കുറയും. സുപ്രധാന തീരുമാനങ്ങള്‍ക്ക് രാജ്യസഭയിലെ അംഗ ബലം അനിവാര്യമാണ്.

സംസ്ഥാന ഭരണം പിടിച്ചെടുക്കാതെ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലേക്കു ലോക്സഭയില്‍ മൃഗീയഭൂരിപക്ഷവുമായി അധികാരത്തേലേറിയ ബിജെപി മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നു. ഉദ്ദവിനോടു പിണങ്ങി പുതിയ പാര്‍ട്ടി (മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന) ഉണ്ടാക്കിയ, ബാല്‍ താക്കറെയുടെ കളരിയില്‍നിന്നു തന്നെ രാഷ്ട്രീയ അടവുകള്‍ പയറ്റിത്തെളിഞ്ഞ രാജ് താക്കറെ പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്തുവന്നത് അണിയറയിലെ ചരടുവലിയുടെ ശക്തിയറിയിക്കുന്നു. ഇതും ഉദ്ദവിനെ സ്വാധീനിച്ചു. മഹാ വികാസ് അഘാഡിയുടെ പ്രത്യയശാസ്ത്രമായ പൊതുമിനിമം പരിപാടിയുടെ പുതുമോടി മാറും മുന്‍പേ സേനയ്ക്ക് നേരിടേണ്ടിവന്നു ആദ്യത്തെ കല്ലുകടി. രാഹുലിന്റേയും സവര്‍ക്കറുടേയും രൂപത്തില്‍. ഹിന്ദുത്വ ആശയ സംഹിതകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന വീര്‍ സവര്‍ക്കറെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചപ്പോള്‍ സേനയ്ക്കു കോണ്‍ഗ്രസിനെ പരസ്യമായിത്തന്നെ തള്ളിപ്പറയേണ്ടിവന്നു. മുംബൈ സ്ഫോടനപരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ പരസ്യമായി എതിര്‍ത്ത കോണ്‍ഗ്രസ് എംഎല്‍എയെ ഉദ്ദവിന് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നത് ബിജെപിക്ക് അടുത്ത രാഷ്ടീയആയുധം നല്‍കി.

ഇനിയുള്ള ദിവസങ്ങളില്‍ വലിയ മാറ്റങ്ങള്‍ മറാത്ത രാഷ്ട്രീയത്തില്‍ ഉണ്ടാകാനിടയുണ്ട്. അവസാന രണ്ടരവര്‍ഷം ഫഡ്നാവിസ് മുഖ്യമന്ത്രിയും ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയുമായുള്ള മറ്റൊരു നാടകത്തിനുകൂടി മഹാരാഷ്ട്ര രാഷ്ട്രീയം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന സൂചനയാണ് പുറത്തു വരുന്നത്. മഹാരാഷ്ട്ര ഭരണത്തിലെ സഖ്യകക്ഷികളായ എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ഭിന്നത തുടരുന്നതിനിടയിലാണ് ഉദ്ദവ്-മോദി കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. ആശയപരമായി വിഭിന്ന ധ്രുവങ്ങളില്‍നില്‍ക്കുന്ന കോണ്‍ഗ്രസ്, എന്‍.സി.പി പാര്‍ട്ടികളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തിയതിനു പിന്നാലെയാണ് മോദിയെ സന്ദര്‍ശിച്ചത്. ആശയപരമായി ബിജെപിയോട് സമാനതയുള്ള ശിവസേന അവരോട് അടുക്കുന്നതിന്റെ സൂചനയാണ് ഈ സന്ദര്‍ശനം. മകനും മഹാരാഷ്ട്ര സര്‍ക്കാറില്‍ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ദവിനൊപ്പമുണ്ടായിരുന്നു.

ദേശീത പൗരത്വ രജിസ്റ്ററിനെ അനുകൂലിക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം സംസാരിച്ച ഉദ്ദവ്, രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജീവന്‍ വെടിഞ്ഞവര്‍ക്ക് സ്മാരകം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൗരത്വ രജിസ്റ്ററും പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വ്യത്യസ്ത നിലപാട് സംബന്ധിച്ചും ശിവസേനയുമായി സംസാരിക്കുമെന്നും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഉദ്ദവ് താക്കറെ മോദിയെ കണ്ടത് കേവലമൊരു കൂടിക്കാഴ്ചയാണെന്നും അതിനപ്പുറത്തേക്ക് കാര്യങ്ങളെ കാണേണ്ടതില്ലെന്നും മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റവുത്ത് പ്രതികരിച്ചു.

എന്‍പിആര്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മഹാരാഷ്ട്രയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് അനുമതി നല്‍കാന്‍ തയ്യാറാകാതെ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതും വിരല്‍ ചൂണ്ടുന്നത് ശിവസേനയുടെ എന്‍ഡിഎയിലേക്കുള്ള മടക്കത്തിന്റെ സാധ്യതയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category