1 GBP = 92.80 INR                       

BREAKING NEWS

ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ നിരന്തരം പരിഹസിച്ചപ്പോള്‍ മനംനൊന്ത് കരഞ്ഞ ഒമ്പത് വയസുകാരനെ ഏറ്റെടുത്ത് ലോകം; മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്...ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്...നീ കരയുമ്പോള്‍ നിന്റെ അമ്മ തോല്‍ക്കും...ഈ വരികള്‍ ഓര്‍മവെച്ചോളു; കുഞ്ഞിന് പിന്തുണ അര്‍പ്പിച്ച് ഗിന്നസ് പക്രുവിന്റെ ഹൃദയകുറിപ്പ്

Britishmalayali
kz´wteJI³

യരം കുറവായതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വിഡിയോ മലയാളിയുടെയും ഉള്ളുലച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ വിഡിയോയ്ക്ക് താഴെ അഭിമാനപൂര്‍വം മലയാളി കുറിച്ചത് ഗിന്നസ് പക്രുവിന്റെ ജീവിതത്തെ കുറിച്ച് ഈ കുട്ടിയോട് പറഞ്ഞുകൊടുക്കൂ എന്നാണ്. ഇപ്പോഴിതാ ഗിന്നസ് പക്രു തന്നെ ഈ വിഡിയോ പങ്കുവച്ച് കുറിപ്പിട്ടിരിക്കുകയാണ്.

ഹൃദയം പൊട്ടുന്ന വേദന കണ്ണീരായി ഒഴുക്കി അവന്‍ അമ്മയോട് ചോദിച്ചത് 'എന്നെ ഒന്ന് കൊന്നു തരാമോ എന്നാണ്'. അവന്റെ കണ്ണീര്‍ ഈ ലോകം മുഴുവന്‍ കാണുകയും, ഒപ്പം തേങ്ങുകയും ചെയ്തു. ഈ ഓസ്‌ട്രേലിയന്‍ ബാലന് വയസ്സ് ഒന്‍പത്. ഉയരക്കുറവിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും സഹപാഠികളുടെ ക്രൂരമായ വാക്കുകള്‍ കേട്ട് സഹികെട്ടാണ് ഈ ലോകത്തു നിന്നും തന്നെ ഒഴിവാക്കി തരാമോ എന്ന് ഗത്യന്തരമില്ലാതെ അവന്‍ അമ്മയോട് ആവശ്യപ്പെട്ടത്. അമ്മ ആ മകന്റെ കണ്ണുനീര്‍ ഫേസ്ബുക് ലൈവിലൂടെ പറയണമെന്ന് തീരുമാനിച്ചപ്പോഴാണ് ഈ ലോകത്തിന്റെ തെറ്റിദ്ധരിക്കപ്പെട്ട 'ഹൃദയ വിശാലത' സോഷ്യല്‍ മീഡിയയിലൂടെ വെളിവായത്.

ഇതേ അനുഭവത്തിലൂടെ കടന്നു പോയ ഗിന്നസ് പക്രുവിന് പിന്നെ അധികം ആലോചിക്കേണ്ടി വന്നില്ല. ഉയരക്കുറവിന്റെ പേരില്‍ വര്‍ഷങ്ങളായി നേരിട്ട തിക്താനുഭവം പറഞ്ഞു നേരില്‍ കണ്ടിട്ടില്ലാത്ത ആ കുഞ്ഞനുജന് വേണ്ടി പക്രു ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് .....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ...
നീ കരയുമ്പോള്‍ ...നിന്റെ 'അമ്മ തോല്‍ക്കും .........
ഈ വരികള്‍ ഓര്‍മ്മ വച്ചോളു .'ഊതിയാല്‍ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ '
- ഇളയ രാജ -ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്.  

എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയര്‍ താ ഞാന്‍ ജീവിതം അവസാനിപ്പിക്കാം..' ലോകം മുഴുവന്‍ തേങ്ങുകയാണ് ഇവന്‍ അനുഭവിച്ച അപമാനമോര്‍ത്ത്. അമ്മയ്ക്ക് മുന്നില്‍ ഏങ്ങിക്കരഞ്ഞ് കൊണ്ടാണ് ഈ ഒന്‍പതുവയസുകാരന്റ വാക്കുകള്‍. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിച്ചതിനെ പറ്റിയാണ് ഈ അമ്മയും മകനും ലോകത്തോട് സങ്കടപ്പെടുന്നത്. ഓസ്ട്രേലിയയില്‍ നിന്നുള്ള ഈ വിഡിയോ കാണുന്നവരുടെ ഹൃദയം മുറിക്കുന്നതാണ്. 

മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category