
ചെന്നൈ:'മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള് അത് സംഭവിക്കുമെന്നാണ് കരുതുന്നത്്- പറയുന്നത് മറ്റാരുമല്ല തമിഴകത്തിന്റെ ഇളയ ദളപതി സാക്ഷാല്‍ വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍. തമിഴ് നടന് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുണെന്നതിന്റെ വ്യക്തമായ സൂചനകളാണ് മാതൃഭൂമി ന്യുസിന് നല്കിയ പ്രത്യേക അഭിമു്ഖത്തില്‍ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്.
രജനികാന്തിനെയും കമല്‍ഹാസനെയും പിന്തുണച്ചതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. അവര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്നാടിന് നല്ലത് വരുമെന്ന് കരുതിയിരുന്നു. എന്നാല്‍ രജനികാന്ത് തമിഴരെ പറ്റിക്കുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു. തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു. തമിഴ്നാട്ടിലെ ജനങ്ങള്‍ പലകാര്യങ്ങളില്‍ കഷ്ടപ്പെടുന്നുണ്ട്. സിനിമകളില്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങള്‍ നല്‍കാനുമാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുകയല്ല, ചില സംശയങ്ങള്‍ ചോദിക്കുകയാണ്. വിജയ്ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍ അതിനനുസരിച്ച് വിജയ് വളരുകയാണ്. സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങനെയാവണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. നാളെ വിജയ് രാഷ്ട്രീയത്തില്‍ വന്നാലും ഇന്ന് സിനിമയില്‍ പറയുന്നത് നടപ്പിലാക്കണമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
വിജയ്യെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയ നടപടിയെക്കുറിച്ചും ചന്ദ്രശേഖര്‍ പ്രതികരിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത് അവരുടെ ജോലി മാത്രമാണ്. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നു. ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു, പണം സമ്പാദിക്കുന്നു. കൃത്യമായി നികുതി അടയ്ക്കുന്നു. അതുകൊണ്ട് അതില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
വിജയ്ക്കെതിരെ വിദ്വേഷ പ്രചാരണവുമായാണ് പലപ്പോഴും സംഘപരിവാര്‍ നീങ്ങിയത്. വിജയ് ഒരു ഹിന്ദുവല്ലെന്നും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പേര് ജോസഫ് ചന്ദ്രശേഖര്‍ വിജയ് എന്നുമാണെന്നുമാണ് സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന് വിജയുടെ വസതയില്‍ കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് റെയ്ഡ് നടന്നിരുന്നു. ബിഗില്‍ എന്ന സിനിമയുടെ വരുമാനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് റെയ്ഡ് നടന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വസതിയില്‍ അനധികൃത പണമൊന്നും കണ്ടെടുക്കാന്‍ ആദായ നികുതി വകുപ്പിനായില്ല. ഇതിന് തൊട്ടുപിന്നാലെ വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ക്കെതിരേ മതപരിവര്‍ത്തന വിവാദം ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുഭാവികള്‍ രംഗത്തെി. ഇവര്‍ക്ക് ശക്തമായ മറുപടിയുമായി വിജയ് സേതുപതി രംഗത്ത് വന്നിരുന്നുവെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല.എന്നാല്‍ ഇതിലും ശ്കതമായി പ്രതികരിച്ചാണ് ചന്ദ്രശേഖര്‍ രംഗത്ത് എത്തിയത്.
വിജയ് ക്രിസ്ത്യാനിയാണെന്ന് പറയുന്നവര്‍ തെളിവ് നല്‍കുമോ?
'ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. ഞാന്‍ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളില്‍ ഇടപ്പെട്ടിട്ടില്ല. ജീവിതത്തില്‍ ഒരുവട്ടം മാത്രം ഞാന്‍ ജറുസലേമില്‍ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയില്‍ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ് (സംഗീത). ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജ മുറിയുണ്ട്. വിജയുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ?'- ഒരു മാസികക്ക് നല്കിയ അഭിമുഖത്തില്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കി.
സംഭവത്തില്‍ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ നടന് വിജയ് സേതുപതിയും പ്രതികരിച്ചിരുന്നു. മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍നിന്നു പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്നും പറയുന്നു. വിജയ് സേതുപതി, ആര്യ, രമേഷ് കണ്ണ, ആരതി തുടങ്ങിയവര്‍ മതം മാറിയെന്നും ഇവര്‍ ആരോപിക്കുന്നു. തമിഴ് സിനിമാ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇനിയും റെയ്ഡ് നടക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം നല്കുന്നു.പോയി വേറെ പണി നോക്കെടാ എന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം. ആരോപണങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ ആഴ്ചയാണ് ചെന്നൈയിലുള്ള വിജയ്യുടെ വീട്ടില്‍ അടക്കം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് നെയ്വേലിയില് ഷൂട്ടിങ് ലൊക്കേഷനിലെത്തി വിജയ്യെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിജയ് നായകനായ 'ബിഗില്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആദായ നികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു പരിശോധനയും ചോദ്യംചെയ്യലും.
രാഷ്ട്രീയം പറഞ്ഞ് കേന്ദ്രത്തിന്റെ കരടായ നടന്
കേന്ദ്ര സര്‍ക്കാരിനെ സിനിമകളിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് വിജയ്. തമിഴ്നാട് സര്‍ക്കാരിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വിജയ് കഴിഞ്ഞദിവസവും രംഗത്തെത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ ബിജെപിക്കെതിരെയും തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
വിജയ് ചിത്രമായ മെര്‍സലില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന പേരിലാണ് സംഘപരിവാര്‍ അനുഭാവികളും നേതാക്കളും താരത്തിനെതിരെ രംഗത്തെത്തിയത്. മെര്‍സല്‍ സിനിമയുടെ പേരില്‍ വംശീയമായി പോലും വേട്ടയാടപ്പെട്ട ഇളയ ദളപതി ഈ അഗ്നിപരീക്ഷകളെ അതിജീവിച്ച് ശക്തമായി തിരിച്ചെത്തും എന്നാണ് ആരാധകര്‍ പറയുന്നത്.വിജയ് ചിത്രമായ മെര്‍സലില്‍ മോദി സര്‍ക്കാരിനെതിരെ പരാമര്‍ശം ഉണ്ട് എന്ന പേരില്‍ ബിജെപിയും സംഘപരിവാറും അപ്പോള്‍ തന്നെ രംഗത്തിറങ്ങിയിരുന്നു.പിന്നീട്, വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയില്‍ പ്രചാരണം ശക്തമായി. അതിന് വിജയുടെ മതം തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേര്‍ക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്. അമ്പലമല്ല, ആശുപത്രിയാണ് വേണ്ടത് എന്നൊരു ഡയലോഗ് ഉണ്ട് സിനിമയില്‍. ഈ ഡയലോഗില്‍ ക്ഷേത്രത്തിന് പകരം പള്ളി എന്ന് വിജയ് പറയുമോ എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ ചോദ്യം. വിജയ്ക്കെതിരെ കേരളത്തില്‍ പോലും വിദ്വേഷ പ്രചാരണം രൂക്ഷമായിരുന്നു. വിജയ് ക്രിസ്ത്യാനിയാണ് എന്നാണ് ഇവര്‍ കൂട്ടത്തോടെ പ്രചരിപ്പിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളില്‍ ആണ് വിജയ് അഭിനയിക്കുന്നത് എന്നും ഇവര്‍ ആക്ഷേപിക്കുന്നു.
ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് വിജയുടെ മുഴുവന്‍ പേര്. സോഷ്യല്‍ മീഡിയയിലെ ഫേക്ക് അക്കൗണ്ടുകള്‍ മാത്രമല്ല ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ബിജെപിയുടെ ഔദ്യോഗിക നേതാക്കളും വിജയ്ക്കെതിരെ രംഗത്തിറങ്ങിയിരുന്നു. തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ വിജയ് ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു. വിജയുടെ മുഴുവന്‍ പേരും എഴുതിക്കൊണ്ടായിരുന്നു രാജയുടെ ട്വീറ്റ്.സിനിമയിലെ ഡയലോഗുകളില്‍ വിജയുടെ മത വിശ്വാസത്തിന് പങ്കുണ്ട് എന്നാണ് അടുത്ത വിമര്‍ശനം. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ പേരിലായിരുന്നു ഈ യുദ്ധമെല്ലാം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവും കാഷ് ലെസ് എക്കോണമിയും എല്ലാം സിനിമയില്‍ പരിഹസിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ആണ് ഈ രംഗം.
സിംഗപ്പൂരില്‍ ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ 28 ശതമാനം ആണ് ജിഎസ്ടി. എന്നാല്‍ സിംഗപ്പൂരില്‍ കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭ്യമാകുമ്പോള്‍ ഇന്ത്യയില്‍ അത് സാധ്യമാകുന്നില്ലെന്നാണ് വിജയുടെ ഒരു ഡയലോഗ്. അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടത് എന്നും വിജയ് പറയുന്നുണ്ട്. ഇതെല്ലാം ബിജെപി പ്രവര്‍ത്തകരെ മാത്രമല്ല, നേതാക്കളെ പോലും ചൊടിപ്പിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നാളുകള്‍ക്ക ശേഷം വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിര്‍മ്മാതാക്കളായ എവി എസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളില്‍ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്‍പ് മെര്‍സല്‍ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാല്‍ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണത്തിലായിരുന്നു വിജയ്. അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.അതിനിടെ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. അപ്പോഴും എതിരാളിയായി സംഘപരിവാര്‍ കാണുന്നത് സാക്ഷാല്‍ രജനിയെയാണ്. വിജയ്യുടെ പിതാവ് കോണ്‍ഗ്രസ് അനുഭാവിയാണെന്നത് ആ തമിഴനാട്ടില്‍ വെടിതീര്ന്ന് നില്ക്കുന്ന കോണ്‍ഗ്രസിനും പ്രതീക്ഷ നല്‍കുന്നതാണ്.
തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സൂപ്പര്‍താരമാണ് ദളപതി വിജയ്. നടന്റെതായി പുറത്തിറങ്ങാറുള്ള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗില്‍ ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയം നേടിയിരുന്നു. അറ്റ്ലീ സംവിധാനം ചെയ്ത ബിഗില്‍ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. മെര്‍സല്‍, സര്‍ക്കാര്‍,ബിഗില്‍ എന്നീ മെഗാഹിറ്റുകളോടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന താരമായും ദളപതി മാറിയിരുന്നു. വിജയ് ചിത്രങ്ങള്‍ നിര്‍മ്മിച്ചാല്‍ സാമ്പത്തിക ലാഭം ഉറപ്പായും ലഭിക്കുമെന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. അതിനിടയിലാണ് പുതിയ വിവാദങ്ങളും പ്രശ്നങ്ങളും താരത്തെ തേടിയെത്തുന്നത്. ഇപ്പോഴിതാ രാഷ്ട്രീയത്തില്‍ ഇറങ്ങാനും വിജയ് നിര്‍ബന്ധിക്കപ്പെട്ടിരിക്കയാണ്.അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ കളികള്‍ ഇനി വേറെ ലെവലായിരിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam