1 GBP = 93.00 INR                       

BREAKING NEWS

ഇടമലയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് പാറയുടെ ഉറപ്പു നോക്കാന്‍ നിര്‍മ്മിച്ച ടണല്‍; സിനിമാ ഷൂട്ടിങോടെ അറിയപ്പെട്ടത് വൈശാലി ഗുഹയെന്നും; കോതമംഗലം - ഇടമലയാര്‍ പാതയോട് ചേര്‍ന്ന് അണക്കെട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗുഹയില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയില്‍ കുട്ടമ്പുഴയിലെ മാളു ജന്മം നല്‍കിയത് ആണ്‍കുഞ്ഞിന്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കുട്ടമ്പുഴ പൊങ്ങും ചുവട് ആദിവാസി കുടിയിലെ മാളു സതീശ് (20) ആണ് ഇടമലയാര്‍ വൈശാലി ഗുഹയില്‍ വച്ച് ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

രാവിലെ 10.30 ഓടെയാണ് സംഭവം . ഇടമലയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണ സമയത്ത് പാറയുടെ ഉറപ്പു നോക്കാന്‍ കുറഞ്ഞ ദൂരത്തില്‍ ടണല്‍ നിര്‍മ്മിച്ചിരുന്നു. വൈശാലി സിനിമയുടെ ഒരു ഭാഗം ഈ ടണലില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് ഇവിടം വൈശാലി ഗുഹ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഇടമലയാര്‍ അണെക്കെട്ടിന് സമീപമുള്ള ഈ ഗുഹ കാണാന്‍ നൂറുകണക്കിന് വിനോദ സഞ്ചാരികളും എത്തിയിരുന്നു. കോതമംഗലം - ഇടമലയാര്‍ പാതയോട് ചേര്‍ന്ന് അണെട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗുഹയില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയിലായിരുന്നു യുവതിയുടെ പ്രസവം.

കൂടെയുണ്ടായിരുന്നവര്‍ തുണി കൊണ്ട് മറതീര്‍ത്തു. അറിയാവുന്ന രീതിയിലുള്ള പരിചരണവും നല്‍കി. ഈ സമയം ഇതുവഴിയെത്തിയ കുട്ടമ്പുഴയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മാതാവിനൈയും കുഞ്ഞിനെയും ഉടന്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആദ്യ പ്രസവത്തില്‍ രണ്ട്പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മാളുവിന് ഇക്കുറി ലഭിച്ചത് ആണ്‍ കുഞ്ഞാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category