1 GBP = 93.00 INR                       

BREAKING NEWS

ആദ്യ വിവാഹം വേര്‍പ്പെടുത്താതെ ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റിന്റെ രണ്ടാം വിവാഹം: വിവാഹം ചെയ്തത് യുവതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആദ്യ ഭാര്യയുടെ പരാതി; കുടുംബ പ്രശ്‌നങ്ങളുടെ പേരില്‍ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ആറ് മാസം മുമ്പ്; പാര്‍ട്ടിയില്‍ നിന്നും നേതാവിനെ പുറത്താക്കി പ്രശ്‌നത്തില്‍ നിന്നൊഴിയാന്‍ സിപിഎം ശ്രമം

Britishmalayali
kz´wteJI³

കൊല്ലം: നിയമപരമായി ആദ്യവിവാഹം വേര്‍പെടുത്താതെ വീണ്ടും വിവാഹിതനായ സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. ഡിവൈഎഫ്ഐ മുന്‍ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ സജീഷിനെതിരെയാണ് സിപിഎം നടപടി സ്വീകരിച്ചത്. സജീഷിനെതിരെ ആദ്യഭാര്യയാണ് പരാതിയുമായി രംഗത്ത് വന്നത്. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താതെ തെറ്റിദ്ധരിപ്പിച്ചാണ് സജീഷ് രണ്ടാം വിവാഹം കഴിച്ചതെന്ന് ആദ്യ ഭാര്യ പരാതി ഉന്നയിച്ചു. ജില്ലാ രജിസ്ട്രാര്‍ക്കും സിപിഎം നേതൃത്വത്തിനുമാണ് സജീഷിന്റെ ഭാര്യ പരാതി നല്‍കിയത്. നേരത്തെ കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ സജീഷിനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

സജീഷിന്റെ പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള പരാതികള്‍ക്ക് പരിഹാരം കാണണമെന്നും പ്രശ്നങ്ങള്‍ വൈകാതെ തീര്‍ക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ആറ് മാസം മുന്‍പ് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും സജീഷ് രാജി വെച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ ഒന്നും വകവെക്കാതെ നിയമം ലംഘിച്ച് രണ്ടാമതും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ആരോപണത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് സിപിഎം.

കിളിമാനൂര്‍ സ്വദേശിയെയാണ് സജീഷ് രണ്ടാമത് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതിനെതിരെ ആദ്യ ഭാര്യ ജില്ലാ രജിസ്ട്രാര്‍ക്കും സിപിഎം നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ആദ്യം ഇയാളെ മാറ്റി നിര്‍ത്തിയെങ്കിലും ആരോപണം ശക്തമായതോടെതാണ് പുറത്താക്കാനും തീരുമാനിച്ചത്. കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന പേരില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ആറു മാസം മുമ്പാണ് രാജിവെച്ചത്. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണെന്ന് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചതോടെയാണ് സജീഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് സൂചന ലഭിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category