1 GBP = 94.20 INR                       

BREAKING NEWS

ക്ലാര്‍ക്കായി സര്‍വ്വീസിലെത്തിയത് ആശ്രിത നിയമനത്തില്‍; മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ക്വാട്ടാ സമ്പ്രദായത്തിലൂടെ നോണ്‍ ടെക്‌നിക്കല്‍ ആര്‍ ടി ഒയും; ദുരന്ത കാരണം കണ്ടെത്താന്‍ വിദഗ്ധരെ മറികടന്ന് ശശീന്ദ്രന്‍ നിയമിച്ചത് 'പൂച്ചക്കുട്ടിയെ'! അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ശിവകുമാറിന് ബിടെക്കോ ഡിപ്ലോമയോ ഒന്നുമില്ല; തിരുപ്പൂരിലെ വില്ലന്‍ വലതു വശത്ത് കൂടി നിയമം ലംഘിച്ച് ഓടിയ ട്രെക്കെന്നും വിലയിരുത്തല്‍; അവിനാശിയിലെ റിപ്പോര്‍ട്ട് സംശയ നിഴലില്‍

Britishmalayali
പ്രവീണ്‍ സുകുമാരന്‍

വിനാശി അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ യ്ക്ക് സാങ്കേതിക പരിഞ്ജാനം ഇല്ലന്ന് ആക്ഷേപം. വെറും എസ് എസ് എല്‍ സി മാത്രം യോഗ്യത ആവശ്യമുള്ള ക്ലാര്‍ക്ക് തസ്തികയില്‍ ആശ്രിത നിയമനം നേടി സീനിയര്‍ സൂപ്രണ്ട് ആയ ശേഷമാണ് ശിവകുമാര്‍ നോണ്‍ ടെക്നിക്കല്‍ ആര്‍ ടി ഒ ആകുന്നത്. മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ക്വാട്ടയില്‍ നിയമിതനായ ഇദ്ദേഹത്തിന് വാഹന അപകടമോ മറ്റു സാങ്കേതിക പ്രശന്ങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ട സംഭവങ്ങളോ അന്വേഷിക്കാന്‍ വേണ്ട അറിവ് ഇല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് പോലെ സ്ഥാനം കയറ്റം കിട്ടി വന്ന ഉദ്യോഗസ്ഥര്‍ എം വി ഐ മാരുടെ സഹായം തേടാറുണ്ട്. ഇവിടെ അതും ഉണ്ടായില്ല.
 
ഫലത്തില്‍ ശിവകുമാര്‍ നല്കിയ റിപ്പോര്‍ട്ടിനെതിരെ ആരെങ്കിലും കോടതിയില്‍ പോയാല്‍ സര്‍ക്കാരും പ്രതികൂട്ടില്‍ ആകും. ആര്‍ ടി ഒ വരെയും അതിന് മുകളില്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വരെയും സ്ഥാനക്കയറ്റം നേടി എത്താവുന്ന തസ്തികയുടെ എന്‍ട്രി കേഡര്‍ അസിസ്റ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ്. ഈ തസ്തികയില്‍ ജോലി ലഭിക്കണമെങ്കില്‍ പി എസ് സി വിജ്ഞാപന പ്രകാരം മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനിയറിംഗിലോ ഓട്ടോ മൊബൈല്‍ എഞ്ചിനിയറിംഗിലോ ഡിപ്ലോമ നിര്‍ബന്ധമാണ്. കൂടാതെ ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ അംഗീകൃത വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്ത ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ജോലിക്ക് കയറുന്നതിന് മുന്‍പ് പൊലീസിന്റെ പരിശീലനവും നേടിയിരിക്കണം.
 
ഇനി അസിസ്റ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആകണമെങ്കിലും കാര്യങ്ങള്‍ ഈസിയായി നടക്കില്ല. സി ആര്‍ പി സി / ഐ പി സി നിയമ പരിഞ്ജാനം സംബന്ധിച്ച് നടക്കുന്ന വകുപ്പ് തല പരീക്ഷ പാസാകണം. ഈ കടമ്പകള്‍ കടന്നാണ് പിന്നീട് ജോയിന്റ് ആര്‍ ടി ഒ യും പിന്നീട് ആര്‍ ടി ഒ യുമായി സ്ഥാനം കയറ്റം ലഭിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു കടമ്പയും കടക്കാതെ വെറും എസ് എസ് എല്‍ സി മാത്രം ആവിശ്യമുള്ള ക്ലാര്‍ക്ക് തസ്തികയില്‍ കയറി ഒരു പരിശീലനവും നേടാതെ നോണ്‍ ടെക്നിക്കല്‍ ആര്‍ ടി ഒ ആയി മാറിയ ആളെ പ്രമാദമായ അപടത്തിന്റെ കാരണം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത് തന്നെ വിഢ്ഢിത്തമാണന്നാണ് ഗതാഗത വകുപ്പിലുള്ളവര്‍ പറയുന്നത്.
 
സാങ്കേതിക പരിഞ്ജാനവും പ്രവൃത്തി പരിചയവുമുള്ള നിരവധി ആര്‍ ടി ഒ മാര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഉണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്താതെ ഈ ഉദ്യോഗസ്ഥനെ നിയമിച്ചത് ഗതാഗത കമ്മീഷണറേറ്റിലെ ചില ഉദ്യോഗസ്ഥരുടെ താല്പര്യ പ്രകാരണമാണന്നാഅണ ആക്ഷേപം. അവിനാശി അപകടം സംഭവിച്ചത് ഡ്രൈവര്‍ ഉറങ്ങിയതും ടയര്‍ പൊട്ടിയതുമാണന്നാണ് ആര്‍ ടി ഒ യുടെ കണ്ടെത്തല്‍. ഡ്രൈവര്‍ ഉറങ്ങിയാല്‍ വാഹനത്തിന്റെ ഗതിയെ അത് എങ്ങെനെ ബാധിക്കും എത്ര കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നു വാഹനം ഇതിലൊന്നും അന്വേഷണത്തില്‍ വ്യക്തതയില്ല. ടയര്‍ പൊട്ടിയതാണ് ഒരു കാരണമെങ്കില്‍ ടയറിന്റെ ശക്തി നിശ്ചയിക്കുന്ന ഫ്ളൈയിങ് റേറ്റിങ് പരിശോധിക്കാനാകാണം. അത് പരിശോധിക്കാന്‍ സാങ്കേതിക ജ്ഞാനമുള്ളവര്‍ക്കെ കഴിയൂ എന്നിരിക്കെ ടയര്‍ അപകടത്തിന്റെ ഒരു കാരണമായി എങ്ങനെ പറയുമെന്നതാണ് ഉയരുന്ന ചോദ്യം.

അപടത്തില്‍പ്പെട്ട കണ്ടെയ്നര്‍ ലോറിയും ബസും സ്പീഡ് ട്രാക്കിലായിരുന്നു സഞ്ചരിച്ചിരുന്നത്് എന്ന ഗുരുതരമായ നിയമലംഘനം ആര്‍ ടി ഒ കണ്ടെത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭാരവാഹനങ്ങള്‍ ഇടതു വശത്തെ ട്രാക്കിലൂടെ മാത്രമെ പോകാവു എന്നതാണ് ഗതാഗത നിയമം. ഇതും ലംഘിക്കപ്പെട്ടു. നിയമം ലംഘിച്ച് ചരക്കു വാഹനങ്ങള്‍ പൂര്‍ണമായും റോഡിന്റെ വലതുവശം വഴിയാണു സഞ്ചരിക്കുന്നത്. ഇത്തരത്തില്‍ സഞ്ചരിക്കുന്നതിനിടെയാണു കഴിഞ്ഞദിവസം കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലൂടെ ദേശീയപാതയുടെ എതിര്‍ദിശയിലേക്കു പാഞ്ഞുകയറിയത്. ലോറി ഇടതുവശം ചേര്‍ന്നാണു സഞ്ചരിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ, അത്യാഹിതം ഒഴിവാകുമായിരുന്നെന്ന് പൊലീസ്, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറയുന്നു.

വാഹനങ്ങള്‍ റോഡിന്റെ ഇടതുവശം വഴി സഞ്ചരിക്കുകയും വലതുവശത്തെ റോഡ് സ്പീഡ് ട്രാക്കാക്കി മുന്നിലുള്ള വാഹനത്തെ മറികടക്കാനും മറ്റും ഉപയോഗിക്കണമെന്നാണു പൊതുവേയുള്ള നിര്‍ദ്ദേശം. എതിര്‍ദിശയി!ല്‍ നിന്നുള്ള വാഹനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണിത്. അപകടം നടന്നത് ലോറിയുടെ സാങ്കേതിക തകരാറ് മൂലമല്ലന്നും ആര്‍ ടി ഒ പറയുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ പരിശോധിക്കാന്‍ തനിക്ക് കഴിയുമോ എന്ന കാര്യത്തിലാണ് ആര്‍ ടി ഒ ഉത്തരം നല്കേണ്ടത്്. അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.ശിവകുമാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കു നല്‍കും.

ഡ്രൈവര്‍ ഉറങ്ങിയതോ അമിത വേഗത്തില്‍ ദേശീയപാതയിലെ വളവ് അശ്രദ്ധമായി തിരിച്ചതോ ആണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടക്കാനുള്ള കാരണം. ലോറി സഞ്ചരിച്ചിരുന്ന ട്രാക്കിലെ ഡിവൈഡറിന്റെ വശത്ത് 60 മീറ്ററോളം ദൂരത്തില്‍ ടയര്‍ ഉരഞ്ഞതിന്റെ പാട് ഉണ്ട്. വേഗത്തില്‍ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയര്‍ ഇത്തരത്തില്‍ ഉരഞ്ഞപ്പോള്‍ ശക്തമായി ചൂടാകുകയും ഒരു ടയര്‍ ഡ്രമ്മില്‍നിന്ന് ഊരിപ്പോവുകയുമാണു ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ട് 6 മാസം മാത്രമായ വാഹനത്തിന്റെ ടയറുകള്‍ക്ക് മറ്റു കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല.
 
ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോള്‍ മറ്റ് ടയറുകള്‍ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തില്‍ പ്ലാറ്റ്ഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്നര്‍ ബോക്സ് എതിര്‍ വശത്തുനിന്നു വന്ന ബസിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാകാനാണു സാധ്യതയെന്നാണ് ആര്‍ടിഒ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category