1 GBP = 93.00 INR                       

BREAKING NEWS

ഫോണിന്റെ പാസ് വേര്‍ഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോണ്‍ പരിശോധിക്കുകയും മെസേജുകള്‍ വായിച്ച് നോക്കുകയും ചെയ്ത 'ജാരന്‍' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നല്‍കിയത് ഭര്‍ത്താവിന്റെ കൂട്ടുകാരനായ നിധിന്‍; വിയാനെ കൊന്ന അമ്മയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; കേട്ട് ഞെട്ടി പൊലീസ്

Britishmalayali
ആര്‍ പീയൂഷ്

കണ്ണൂര്‍: ഒന്നര വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ശരണ്യക്ക് മറ്റ് ബന്ധങ്ങളും ഉണ്ടായിരുന്നതായി പൊലീസിന് വിവരം. ശരണ്യയുടെ കാമുകന്‍ നിധിന്‍ പ്രാഥമികമായി നല്‍കിയ മൊഴിയിലാണ് ഇത്തരത്തില്‍ ഒരു വിവരം പൊലീസിന് ലഭിച്ചത്. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം.

ഈ ബന്ധവും ഫെയ്‌സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിന്‍ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേര്‍ഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോണ്‍ പരിശോധിക്കുകയും മെസ്സേജുകള്‍ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടതെന്നും ഇയാള്‍ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്. നിധിന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടിയിരിക്കുകയാണ്.

നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെയ്‌സ് ബുക്ക് സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേയിടിരിക്കുകയാണ് കണ്ണൂര്‍ സിറ്റി പൊലീസ്. കൂടാതെ ശരണ്യയുടെ കഴിഞ്ഞ ആറുമാസത്തെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി. ശരണ്യയുമായി നിധിനല്ലാതെ മറ്റാരൊക്കെയായി ബന്ധമുണ്ട് എന്ന് കണ്ടെത്താനായിട്ടാണ് ഫോണ്‍ കോളുകളുടെ പരിശോധന നടത്തുന്നത്.

ഫെയ്‌സ് ബുക്കുമായി ബന്ധപ്പെട്ട് പാലക്കാടുള്ള യുവാവിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും നടന്നു വരികയാണ്. ഇയാളുമായി ചാറ്റ് ചെയ്ത വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിധിന്‍ മെസ്സേജുകള്‍ കാണാതിരിക്കാന്‍ മുന്‍പുള്ള ചാറ്റുകളൊക്കെ ഡിലീറ്റ് ചെയ്തിട്ടുള്ളതായാണ് സംശയം. ഇരുവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോധനയില്‍ വിളപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസിന്റെ നിഗമനം.

അതേ സമയം കഴിഞ്ഞ ദിവസം കാമുകനെതിരെ ഭര്‍ത്താവ് പ്രണവും ശരണ്യയുടെ കുടുംബവും മൊഴി നല്‍കിയിരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് വലിയന്നൂര്‍ സ്വദേശി നിധിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. നിധിന്‍ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാള്‍ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. അതുപോലെ തന്നെ ഭര്‍ത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാള്‍ ചങ്ങാത്തത്തിലായിരുന്നു എന്നും മറ്റുമുള്ള മൊഴിയാണ് നല്‍കിയിരിക്കുന്നത്.

ശരണ്യയും നിധിനും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

ശരണ്യയുടെ അയല്‍വാസിയായ ജിഷ്ണു നിധിനെതിരെ നിര്‍ണ്ണായകമായ മൊഴി പൊലീസിന് നല്‍കി. ഫെബ്രുവരി 16 ന് പുലര്‍ച്ചെ തയ്യില്‍ ജങ്ഷന് സമീപം ഒരു പള്‍സറില്‍ നിധിന്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നല്‍കിയത്. ഒരു സുഹൃത്തിനെ ധര്‍മ്മടത്ത് നിന്നും കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു.

ഇവിടെ നില്‍ക്കണ്ട നാട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാന്‍ പറഞ്ഞു. അപ്പോള്‍ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് നോക്ക് അതുകഴിഞ്ഞ് ഞാന്‍ പൊയ്ക്കോളാം എന്ന് നിധിന്‍ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടുകാര്‍, വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു.

മോഷണം നടത്തിയത് നിധിന് പണം നല്‍കാനായിരിക്കാം എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ന് നിധിനെ പൊലീസ് വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category