1 GBP = 93.00 INR                       

BREAKING NEWS

ഡൊണാള്‍ഡ് ട്രംപിനോപ്പം മോദി താജ്മഹല്‍ സന്ദര്‍ശിക്കില്ല; ട്രംപിനൊപ്പം ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും താജ്മഹല്‍ കാണാനെത്തും; അമേരിക്കന്‍ പ്രസിഡന്റിന് ആഗ്രയില്‍ ഔദ്യോഗിക പരിപാടികള്‍ ഒന്നുമില്ല

Britishmalayali
kz´wteJI³

ഇന്ത്യ സന്ദര്‍ശനത്തിനായി എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കുടുംബാംഗങ്ങള്‍ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹല്‍ സന്ദര്‍ശിക്കില്ല. തിങ്കളാഴ്ചയാണ് ട്രംപും കുടുംബാംഗങ്ങളും താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. നരേന്ദ്ര മോദി ട്രംപിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് അത്തരത്തിലൊരു പദ്ധതി ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഇന്ത്യ സന്ദര്‍ശനത്തിനായി ഫെബ്രുവരി 24നാണ് ട്രംപ് അഹമ്മദാബാദിലെത്തുക. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക തുടങ്ങിയവരും ട്രംപിനൊപ്പമുണ്ട്. അഹമ്മദാബാദിലെ റോഡ് ഷോയ്ക്കും നമസ്തേ ട്രംപ് പരിപാടിക്കും ശേഷം തിങ്കളാഴ്ച ട്രംപ് ആഗ്രയിലെത്തും. ആഗ്രയില്‍ ഔദ്യോഗിക പരിപാടികള്‍ ഒന്നുമില്ല. അതുകൊണ്ട് പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അവിടെയുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ മെലാനിയ ട്രംപിന്റെ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ സന്ദര്‍ശന പരിപാടിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയായ്ക്കും ക്ഷണമില്ല. കേന്ദ്രസര്‍ക്കാര്‍ കേജരിവാളിനെയും സിസോദിയായെയും മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന് എഎപി ആരോപിച്ചു.

ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനെസ് ക്ലാസ് കാണുന്നതിനാണ് മെലാനിയ സ്‌കൂള്‍ സന്ദര്‍ശനം നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മെലാനിയ ട്രംപ് സ്‌കൂളില്‍ എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category