1 GBP = 93.00 INR                       

BREAKING NEWS

കുടുംബപ്രശ്നം കൊലപാതകത്തിലേക്ക്...! ജ്യോതി ഏല്‍ക്കേണ്ടിവന്നത് ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവമെന്ന് ബന്ധുക്കള്‍; കൊലപാതകവും ആത്മഹത്യയും നടന്നത് അര്‍ദ്ധരാത്രിയോടെ പൊലീസും; നാടിനെ ഞെട്ടിച്ച ദുരന്തം വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

Britishmalayali
kz´wteJI³

ഇരിട്ടി: ഏറെ സാധാരണക്കാര്‍ താമസിക്കുന്ന കാര്‍ഷിക മേഖലയാണ് കടുക്കാപാലം. ഇന്നലെ രാവിലെ ഗ്രാമം ഞെട്ടിയുണര്‍ന്നത് പൂവളപ്പില്‍ മോഹനന്റെയും ജ്യോതിയുടെയും മരണമായിരുന്നു. രണ്ട് ചെറിയ കട്ടില്‍ ഇടാന്‍ പറ്റുന്ന ഒറ്റമുറിയില്‍ ഒരു കട്ടിലില്‍ മരിച്ചു കിടക്കുന്ന ജ്യോതിയും അടുത്ത കട്ടിലിന് മുകളില്‍ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ മോഹനനും കാണപ്പെട്ടിരുന്നത്. സമീപത്ത് വീടിന് വേണ്ടി തറ മാത്രം പണിത് കഴിഞ്ഞിട്ടുണ്ട്. നിലവിലെ വീട് പൊളിച്ച് പുതിയ വീട് പണിയാനാണ് ഒറ്റ മുറിയില്‍ താല്‍ക്കാലിക സൗകര്യം ക്രമീകരിച്ചത്.

ചായപ്പൊടി ചില്ലറവില്‍പ്പനകാരനാണ് മോഹനന്‍, ഇയാള്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നാണ് ജ്യേതിയുടെ ബന്ധുക്കളും സമീപവാസികളും പറയുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരായി മറ്റിടങ്ങളിലാണ് താമസം. ജ്യോതി സഹോദരിയുടെ ചികിത്സാര്‍ഥം ഇടയ്ക്ക് സഹോദരിയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച തറവാട്ടു വീട്ടിലുണ്ടായിരുന്ന ജ്യോതി രാത്രി ഒന്‍പതോടെയാണ് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് പോയത്. കുടുംബവഴക്കിനിടയില്‍ അര്‍ധരാത്രിയോടെ കൊലയും ആത്മഹത്യയും നടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ടം സെക്രട്ടറിയും തൊഴിലുറപ്പ് അംഗവുമായ ജ്യോതി ഒള്ളിലെ സങ്കടങ്ങള്‍ പുറമെ കാണിക്കാതെ മറ്റുള്ളവരോട് സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നെന്നാണു നാട്ടുകാര്‍ പറയുന്നത്. ദുരന്തം വിശ്വസിക്കാനാവുന്നില്ലെന്ന് സമീപവാസികള്‍ വ്യക്തമാക്കുന്നു.

മകന്‍ ജിഷ്ണുദാസ് ചത്തീസ്ഗഢില്‍ ജോലി ആയതിനാല്‍ ഭാര്യയും ഒപ്പം അവിടെയാണ് താമസം. മകളും വിവാഹിതയായി മാനന്തേരി ഭര്‍തൃവീട്ടില്‍ ആയതിനാല്‍ മോഹനനും ജ്യോതിയും മാത്രമാണ് ഇവിടെയുള്ളത്. പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസ് (മുഴക്കുന്ന്), പി.പി.സുഭാഷ് (തില്ലങ്കേരി), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തന്‍ മുരിക്കോളി, ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, കോണ്‍ഗ്രസ് നേതാവ് വി.രാജു എന്നിങ്ങനെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു. ഇരുവരെയും ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജ്യോതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനാല്‍ കൊലപാതകമാണെന്ന് സംശയിക്കുന്നു. ജ്യോതിയെ കഴുത്തുഞെരിച്ചുകൊന്നശേഷം മോഹനന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച്ച രാവിലെ ഇരുവരെയും കാണാതിരുന്നതിനെ തുടര്‍ന്ന് ജ്യോതിയുടെ സഹോദരന്‍ പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പൊലീസില്‍ വിവരമറിയിച്ചത്. ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category