1 GBP = 94.20 INR                       

BREAKING NEWS

അത്താണിയിലെ സിസിടിവില്‍ ഓട്ടോ പതിഞ്ഞുവെങ്കിലും നമ്പര്‍ കിട്ടിയില്ല; പാലിയേക്കര വഴി ചാലക്കുടി വരെ പോയതായും കണ്ടെത്തി; ഫോട്ടോയുമായി ഷാഡോ പൊലീസ് അന്വേഷണത്തിന് ഇറങ്ങിയപ്പോള്‍ മുമ്പിലെത്തിയത് 'ദൈവ ദൂതുമായി' യാത്രക്കാരി; വലിയ ലൈറ്റും ഫാന്‍സി സ്റ്റിക്കറും ഉള്ള ഓട്ടോയെ തേടിയെത്തിയവര്‍ വീട്ടിന് മുമ്പില്‍ കണ്ടത് സിസിടിവില്‍ പതിഞ്ഞ അതേ ചെരുപ്പും; പൂമാലയിലെ സുശീലയെ കൊല്ലാന്‍ ശ്രമിച്ചത് കാമുകനും കാമുകിയും; ജാഫറിനേയും സിന്ധുവിനേയും കുടുക്കിയത് കമ്മീഷണര്‍ ആദിത്യയുടെ മികവ്

Britishmalayali
kz´wteJI³

തൃശൂര്‍: തൃശൂര്‍ തിരൂരില്‍ ബസ് കാത്തു നിന്ന് വയോധികയെ വീട്ടിലാക്കാമെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്തത് ദമ്പതികളെ കുടുക്കിയത് പൊലീസിന്റെ ആത്മാര്‍ത്ഥമായ അന്വേഷണം.

ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് വയോധികയെ ആക്രമിച്ച ഓട്ടോയില്‍ എത്തിയ അക്രമികളെന്ന് പൊലീസ് തിരിച്ചറിയുന്നത് കരുതലോടെ നടത്തിയ അന്വേഷണത്തിലാണ്.. ഇരുവരേയും ഷാഡോ പൊലീസ് ചാലക്കുടിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഓട്ടോയിലെത്തിയായിരുന്നു ആക്രമണം. വീട്ടിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു എഴുപതുകാരി സുശീലയെ ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി മാല തട്ടിയെടുത്ത ശേഷം ഡാമില്‍ തള്ളിയിടാനായിരുന്നു പദ്ധതി.

ഓട്ടോയുടെ നമ്പര്‍ പൊലീസിന് കിട്ടിയിരുന്നില്ല. അത്താണിയിലെ സിസിടിവിയില്‍ നിന്ന് ഓട്ടോയുടെ ദൃശ്യം കിട്ടിയെങ്കിലും നമ്പര്‍ വ്യക്തമായിരുന്നില്ല. എന്നാല്‍ സിസിടിവികളിലൂടെ ഓട്ടോയെ അന്വേഷിച്ച് പോയത് വെറുതെയായില്ല. പാലിയേക്കര ടോള്‍പ്ലാസയുടെ കാമറയിലെ ദൃശ്യങ്ങളിലും ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. നമ്പര്‍ വ്യക്തമായിരുന്നില്ല. ഇതോടെ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ ഷാഡോ പൊലീസിനെ രംഗത്തിറക്കി. ഓട്ടോക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയച്ചു. എട്ട് സംഘങ്ങളേയും രൂപീകരിച്ചു.

ആളുകള്‍ക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു. ചില ഓട്ടോക്കാര്‍ പറഞ്ഞു ''തൊടുപുഴ, മൂവാറ്റുപുഴ മേഖലകളില്‍ കാണുന്ന ഓട്ടോകള്‍ക്കാണു മുകളില്‍ രണ്ടു വലിയ ലൈറ്റുകള്‍ ഇങ്ങനെ സ്ഥാപിക്കാറുള്ളത്. ഓട്ടോയില്‍ പതിച്ച ഫാന്‍സി സ്റ്റിക്കറും ഈ മേഖലയില്‍ കണ്ടിട്ടുണ്ട്''. ഹൈറേഞ്ച് കേന്ദ്രീകരിച്ചുള്ള ഓട്ടോകളെ കേന്ദ്രീകരിച്ചായി അന്വേഷണം. തൃശൂര്‍ ജില്ലയിലെ നാലായിരം ഓട്ടോകള്‍ പരിശോധിച്ചു. ആകെയുള്ള രണ്ടു ഓട്ടോകള്‍ക്കു മാത്രം ഈ ലൈറ്റുണ്ട്. ഇവരെ സംശയിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഫോട്ടോയുമായി നടന്നു. ഓട്ടോ സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫൊട്ടോ കണ്ടു. അവര്‍ ഷാഡോ പൊലീസിനോട് ഒരു കാര്യം പറഞ്ഞു.

ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവര്‍ പോകുന്നത്. രാവിലെ ആറു മണിക്കു പോകും രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂ. നാട്ടുകാരോട് ആരോടും സംസാരിക്കാറില്ലെന്ന് അവര്‍ പറഞ്ഞു. സിസിടിവി കാമറയില്‍ പതിഞ്ഞ ഓട്ടോയുടെ ദൃശ്യത്തില്‍ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തില്‍ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു. ആ രാത്രി മുഴുവന്‍ പൊലീസ് സംഘം വീടിന്റെ പരിസരത്തു തുടര്‍ന്നു.

ഇതിനിടെ ഓട്ടോ എത്തി. വീടിന്റെ മുറ്റത്തു എത്തിയ ശേഷം വീണ്ടും ഓട്ടോ തിരിച്ച് പോകുന്നു. പൊലീസ് സംഘം പിന്നാലെ പാഞ്ഞു. പൊലീസ് വണ്ടി ഓട്ടോയുടെ കുറുകെയിട്ട് തടഞ്ഞു. ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച യുവതിയെ വനിതാ പൊലീസ് കയ്യോടെ പിടിച്ചു. ഇതോടെ കള്ളവും പുറത്തായി. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് പൂമാല വട്ടായി കരിമ്പത്ത് സുശീല എന്ന 70 കാരിക്കെതിരെയാണ് ഫെബ്രുവരി 9ന് ക്രൂരമായ ആക്രമണം നടന്നത്. ഓട്ടോയില്‍ ലിഫ്റ്റ് നല്‍കിയ ശേഷം തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് കവര്‍ന്ന മല മുക്കുപണ്ടമാണെന്ന് സുശീല പറഞ്ഞതോടെ ഇവരെ റോഡരികില്‍ തള്ളിയാണ് ഓട്ടോ ഡ്രൈവറും ഒരു യുവതിയും അടങ്ങുന്ന സംഘം കടന്നു കളഞ്ഞത്.

കേസില്‍ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയില്‍. ചാലക്കുടിയിലെ മേലൂരില്‍ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂര്‍ ദേശം കുമാരമംഗലം പാഴേരിയില്‍ ജാഫര്‍ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരെയാണ് ഷാഡോ പൊലീസ് സംഘം പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category