1 GBP = 92.00INR                       

BREAKING NEWS

എച്ച്ആര്‍എച്ച് എന്ന പദവി കൊടു ക്കാനും എടുക്കാനും രാജ്ഞിയാര്? ഞങ്ങളത് തുടര്‍ന്നും ഉപയോഗിക്കും: അമ്മൂമ്മയും ബ്രിട്ടീഷ് ഭരണാധികാ രിയുമായ എലിസബത്ത് രാജ്ഞി യോട് വിയോജിച്ച് ഹാരിയും മേഗനും: ധാര്‍ഷ്ട്യത്തില്‍ ഞെട്ടി രാജ സ്‌നേഹികളും രാജ കുടുംബവും

Britishmalayali
kz´wteJI³

ടൊറന്റോ: രാജപദവി ഉപേക്ഷിച്ച് കാനഡയിലേക്ക് ചേക്കലേറിയ ഹാരിയും മേഗനും എലിസബത്ത് രാജ്ഞിയെ വെല്ലുവിളിച്ച് രംഗത്ത്. എച്ച്ആര്‍എച്ച് എന്ന പദവി കൊടുക്കാനും എടുക്കാനും രാജ്ഞിയാര് എന്ന് ചോദിച്ചാണ് ഹാരിയും മേഗനും രംഗത്ത് എത്തിയിരിക്കുന്നത്. ഈ ലോകത്ത് റോയല്‍ എന്ന വാക്ക് രാജ്ഞിയുടെ സ്വന്തമല്ലെന്നും തങ്ങള്‍ ആ വാക്ക് വീണ്ടും ഉപയോഗിക്കുമെന്നുമാണ് ഇരുവരും തങ്ങളുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഹാരിയുടെയും മേഗന്റെയും ബ്രാന്‍ഡായ 'സസെക്സ് റോയല്‍' എന്ന ബ്രാന്‍ഡ് നെയിം മാറ്റുവാന്‍ നിര്‍ബന്ധിതമാകേണ്ടി വന്നതിന് പിന്നാലെയാണ് ഹാരിയും മേഗനും രാജ്ഞിയേയും രാജകുടുംബത്തെയും വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

തങ്ങളുടെ വെബ്സൈറ്റിലൂടെ പുറത്തു വിട്ട സ്റ്റേറ്റ്മെന്റില്‍ വസന്തകാലത്തിന് ശേഷം തങ്ങളുടെ ബ്രാന്‍ഡിന് റോയല്‍ എന്ന വാക്ക് ഉപയോഗിക്കില്ലെന്നും എന്നാല്‍ എച്ച്ആര്‍എച്ച് എന്ന പദവി തുടരുമെന്നുമാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനയുടെ പല ഭാഗത്തും കൊട്ടാത്തോടും രാജ്ഞിയോടുമുള്ള ശത്രുതയും നിഴലിച്ചു നില്‍ക്കുന്നുണ്ട്. സര്‍ക്കാരിനോ രാജ്ഞിക്കോ മാത്രം അവകാശപ്പെട്ട വാക്കല്ല റോയല്‍ എന്നും ഇരുവരും പ്രസ്താവനയിലൂടെ പറഞ്ഞു. മറ്റൊരു രാജ്യത്ത് റോയല്‍ എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ രാജകുടുംബത്തിനോ സര്‍ക്കാരിനോ ഇടപെടാന്‍ നിയമം ഇല്ലെന്നും ഇറുവരും പറയുന്നു. ഇരുവരും തങ്ങളുടെ ബ്രാന്‍ഡിന് ടസസെക്സ് റോയല്‍' എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ രാജ്ഞി ഈ പേര് ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കുകയും റോയല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഇരുവര്‍ക്കും അവകാശം ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഞിക്കെതിരെ പൊട്ടിത്തെറിച്ച് ഇരുവരും രംഗത്തെത്തിയത്.

മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് തങ്ങളെ കൊട്ടാരത്തിലുള്ളവര്‍ പരിഗണിക്കുന്നതെന്നും ഇരുവരും പരാതി പറയുന്നു. കൊട്ടാരം വിട്ടപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ഹാരിയും മേഗനും രാജകീയ ചുമതലകളില്‍ നിന്നും പിന്മാറേണ്ടതുണ്ടെന്നും രാജ്ഞിയുടെ പ്രതിനിധിയായി ചുമതലകള്‍ ഏറ്റെടുക്കേണ്ടതുമില്ല. കഴിഞ്ഞ മാസ കൊട്ടാരം പുറത്ത് വിട്ട പ്രസ്താവനയില്‍ ഇരുവര്‍ക്കും തങ്ങളുടെ എച്ച്ആര്‍എച്ച് ടൈറ്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊട്ടാരത്തെയും രാജ്ഞിയേയും വെല്ലുവിളിച്ച് ഇപ്പോള്‍ തങ്ങള്‍ ആ പദവി തുടരുമെന്നാണ് ഇരുവരും തങ്ങളുടെ വെബ്സൈറ്റില്‍ നല്‍കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. His and Her Royal Highness എന്ന പദവി തുടരുമെന്നാണ് ഇതോടെ ഇരുവരും കൊട്ടാരത്തെ വെല്ലുവിളിച്ചിരിക്കുന്നത്.

കൊട്ടാര പദവികള്‍ എല്ലാം ഉപേക്ഷിച്ച് കാനഡയിലേക്ക് ചേക്കേറിയ ഇരുവരും ഇപ്പോള്‍ തങ്ങളുടെ ഡ്യൂക്ക് ഓഫ് സസെക്സ്, ഡച്ചസ് ഓഫ് സസെക്സ് എന്നീ പദവികള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഉഉപയോഗിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇരുവരും വെബ്സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ കിരീടാവകാശത്തില്‍ നിന്നും ആറാം ലൈനിലാണ് ഹാരിയുള്ളതെന്നും മിലിട്ടറി റാങ്ക് ഇപ്പോഴും ഉണ്ടെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്ക് ഇപ്പോഴും പബ്ലിക്ക് പ്രൊട്ടക്ഷന് അവകാശമുണ്ടെന്നും ഇരുവരും നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

ഞങ്ങളുടെയും മകന്റെയും സുരക്ഷയ്ക്ക് ആവശ്യമായ പ്രൊട്ടക്ഷന്‍ വേണമെന്നും മൂന്ന് മില്ല്യണ്‍ മുതല്‍ ആറ് മില്ല്യണ്‍ പൗണ്ട് വരെ തന്നാല്‍ അത് യുകെയിലേയും കാനഡയിലേയും ടാക്സ് പേയേഴ്സിന് നല്‍കി വരുമ്പോള്‍ തീരാനുള്ളതേയുള്ളു എന്നും ഇരുവരും പറയുന്നു. അതേ സമയം രാജഭകതന്മാര്‍ക്ക് ഹാരിയുടേയും മേഗന്റെയും പ്രവര്‍ത്തികള്‍ തീരെ രസിച്ചിട്ടില്ല. കൊട്ടാരവും ഹാരിയും മേഗനുമായുള്ള പ്രശ്നം ദിവസം ചെല്ലുന്തോറും വഷളാകുമന്ന് തന്നെയാണ് കരുതുന്നത്. മേഗന്റെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്നാണ് ഇത്രയും നാളിനുള്ളില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നുമാണ് രാജകുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബക്കിങ് ഹാം പാലസ് ആസ്ഥാനമാക്കിയുള്ള തങ്ങളുടെ ഓഫിസ് പൂട്ടിയതായും ഇഇരുവരും അറിയിച്ചു. ഇത് കൊട്ടാരത്തിലുള്ളവര്‍ക്കും ഇരുവരുടെയും വിശ്വസ്്തരായ നിന്ന ഉദ്യോഗസ്ഥരിലും വിഷമം ഉണ്ടാക്കി.

അതേസമയം ഹാരിയും മേഗനും അനാവശ്യ വിവാദം ആണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് രാജഭക്തര്‍ പറയുന്നത്. രാജകുടുംബവും ഹാരിയും മേഗനും തമ്മിലുള്ള പ്രശ്നം ഇനിയും വഷളാകുമോ എന്ന പേടിയും ഇപ്പോള്‍ ഇവര്‍ക്കുണ്ട്. മേഗന്റെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്നാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നതെന്നും രാജഭക്തര്‍ പറയുന്നു. മേഗന്റെ യഥാര്‍ത്ഥ മുഖവും ലക്ഷ്യവുമാണ് ഇതോടെ പുറത്തു വന്നിരിക്കുന്നതെന്നാണ് ചാള്‍സ് രാജകുമാരന്റെ ബയോഗ്രഫര്‍ ആയ ടോം ബോവര്‍ പറഞ്ഞത്. രാജ്ഞിയുടെ തീരുമാനത്തിനു നേരെയുള്ള മേഗന്റെ മറുപടി മുഖമടച്ചു തുപ്പാനാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്ഞിയോട് അപമര്യാദയോടെയാണ് ഇരുവരും പെരുമാറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category