1 GBP = 92.00INR                       

BREAKING NEWS

ഇറ്റലിയില്‍ കൊറോണ വൈറസിന്റെ തേരോട്ടം; കൊറോണ പിടിപെട്ടതിന്റെ ഞെട്ടലില്‍ ദക്ഷിണ കൊറിയ; സിംഗപ്പൂരിലും ഇറാനിലും രോഗബാധ തുടരുന്നു; 2253 പേരു ടെ ജീവനെടുക്കുകയും 77267 പേരെ ബാധിക്കുകയും ചെയ്ത കൊറോണയെ തടയാനാവാതെ ലോകം

Britishmalayali
kz´wteJI³

മിലാന്‍: രണ്ടു പേരുടെ ജീവനെടുത്ത് ഇറ്റലിയില്‍ കൊറോണ വൈറസിന്റെ തേരോട്ടം. രാജ്യത്ത് കൊറോണ മരണം സ്ഥിരീകരിച്ചതോടെ ഇറ്റാലിയന്‍ സര്‍ക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. കൊറോണ ബാധിച്ച് രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ മുന്‍കരുതലെന്നോണം ഇറ്റിലി മൂൂന്ന് ഫുട്ബോള്‍ മാച്ചുകള്‍ മാറ്റിവെച്ചു. വടക്കന്‍ പ്രവിശ്യയായ ലോംബാര്‍ഡിയിലും വെനിറ്റോയിലും നടക്കാനിരുന്ന ഫുട്ബോള്‍ മത്സരങ്ങളാണ് മാറ്റിവെച്ചത്. രാജ്യത്തെ 12 ടൗണുകളും സര്‍ക്കാര്‍ അടച്ചിട്ടു. പൊതുജനങ്ങളിലേക്ക് വളരെ വേഗം അസുഖം പകരുമെന്നതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന ഇറ്റാലിയന്‍ ലീഗ് മത്സരങ്ങളും മാറ്റിവെച്ചു.

ശനിയാഴ്ച ഇറ്റലിയിലെ നിരവധി ടൗണുകളാണ് കൊറോണ ഭീതിയെ തുടര്‍ന്ന് അടഞ്ഞു കിടന്നത്. ഒരു ഡസനോളം ടൗണുകള്‍ അടഞ്ഞു കിടന്നപ്പോള്‍ 50,000 ത്തോളം ജനങ്ങളോട് വീടിന് വെളിയില്‍ ഇറങ്ങാതെ അകത്ത് തന്നെ ഇരിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്നും ഇറ്റലിയില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്. നിരവധി സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും റെസ്റ്റൊറന്റുകളും അടച്ചിടുകയും കായിക മത്സരങ്ങളും കുര്‍ബാനയും വരെ മാറ്റിവയ്ക്കുകയും ചെയ്തു.

മിലാനിലെ പബ്ലിക് ഓഫിസുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. 78 വയസ്സുള്ള വയോധികനും 77 വയസ്സുള്ള വയോധികയുമാണ് ഇറ്റലിയില്‍ മരിച്ചത്. ഇരുവരിലും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. വയോധികയും മരിച്ചതിന് പിന്നാലെ വൈറസ് ബാധ പടര്‍ന്ന് പിടിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇവരുമായി അടുത്ത് ഇടപെഴുകിയവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. നിലവില്‍ കൊറോണ ബാധ സംശയമുള്ള 54 പേര്‍ നിരീക്ഷണത്തിലാണ്.

ദക്ഷിണ കൊറിയയില്‍ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. കൊറിയയിലെ നാലാമത്തെ വലിയ നഗരമായ ഡേഗുവില്‍ ക്രിസ്ത്യന്‍ പള്ളിയിലെ ആരാധനയില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരനാണ് മരിച്ചത്. ഇതോടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത അനേകം പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. പള്ളി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 231 പേരലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിതരുടെ എണ്ണം 433 ആയി. ഇന്നലെ രാവിലെ പുതാതിയ 142 പേരില്‍ രോഗം ബാധിച്ചതായാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചതെങ്കില്‍ ഉച്ചതിരിഞ്ഞപ്പോള്‍ 87 പേരില്‍ കൂടി വൈറസ് ബാധ പിടിപെട്ടതായും കൊറിയയുടെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ സെന്റര്‍ പുറത്ത് വിട്ട സ്റ്റേറ്റ്മെന്റില്‍ വ്യക്തമാക്കി.

പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ 9,300 പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 1,200 പേരും പനിപോലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായാണ് അറിയുന്നത്. ഇതോടെ കൂടുതല്‍ പേരിലേക്ക് അസുഖം പടരുമെന്നെ ആശങ്ക ശക്തമായിരിക്കുകയാണ്. ഇവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും അസുഖ ബാധ പടരുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. കൊറോണ രോഗി പ്രാര്‍ത്ഥിക്കാനെത്തിയ ഡാഗു നഗരത്തിലെ 25 ലക്ഷം പേരോടും പുറത്തിറങ്ങരുതെന്നു മേയര്‍ അഭ്യര്‍ഥിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ നഗരം ശൂന്യമായി.

മുന്‍പ് വിചാരിച്ചിരുന്നതിനേക്കാളും വേഗം പകരുന്ന രോഗമാണിതെന്ന നിലപാടാണ് കൊറിയന്‍ ശാസ്ത്രജ്ഞര്‍ക്കുള്ളത്. ഇന്‍ഫ്ലുവന്‍സ മാതിരിയാണ് രോഗം കാണപ്പെടുന്നതെന്നും ലക്ഷണങ്ങളൊന്നും കാണിക്കാത്തവരില്‍ പോലും അണുബാധ കണ്ടതായും ശാസ്ത്രജ്ഞര്‍ പറഞ്ഞു. രോഗലക്ഷണം കാണിക്കാത്തവരും രോഗം പകര്‍ത്തുന്നുവെന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് ആശങ്കാജനകമായി വിദഗ്ധര്‍ കരുതുന്നു. ലോകാരോഗ്യ സംഘടനയും ഇക്കാര്യം  നിരീക്ഷിച്ചുവരുകയാണ്.

പള്ളിയില്‍ നിന്നാണോ രോഗി എത്തിയ ആശുപത്രിയില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നതും പരിശോധിച്ചുവരുകയാണ്. ആശുപത്രി അടച്ചിട്ട് ജീവനക്കാരും രോഗികളുമായി അവിടെയുണ്ടായിരുന്ന 600 പേരെയും പരിശോധിക്കും. നഗരത്തിലുള്ള യുഎസ് സൈനിക താവളത്തിലെ ഒരു ഭടനും രോഗബാധയുണ്ടായിട്ടുണ്ട്. അതേസമയം ചൈനയില്‍ പുതുതായി 349 പേര്‍ക്കു കൂടി അണുബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 77,267 ആണ്. ഇതോടെ അണുബാധ കുറഞ്ഞുതുടങ്ങിയെന്ന ചൈനീസ് കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വുഹാനില്‍ കടകള്‍ തുറക്കുന്നത് മാര്‍ച്ച് 11 വരെ നീട്ടി. സ്‌കൂളുകള്‍ തുറക്കാനിരുന്നതും മാറ്റിവച്ചു.

ജപ്പാന്‍ തീരത്തു കിടക്കുന്ന ഡയമണ്ട് പ്രിന്‍സസ് കപ്പിലിലെ രണ്ട് പേര്‍ മരിച്ചു. 3700 പേര്‍ ഉണ്ടായിരുന്ന കപ്പലിലെ 634 പേര്‍ക്കാണ് രോഗബാധയുണ്ടായത്. കുഴപ്പമില്ലെന്നു കണ്ട് കപ്പില്‍ നിന്ന് യാത്രക്കാരെ വിട്ടയച്ചുതുടങ്ങിയിരുന്നു.  ഇറാനിലെ വിശുദ്ധ നഗരമായ ഖോമില്‍ രണ്ട് പേര്‍ മരിക്കുകയും മൂന്ന് പേരില്‍ കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ മതസമ്മേളനങ്ങള്‍ നടത്തരുതെന്ന അധികൃതര്‍ നിര്‍ദേശം നല്‍കി. നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും അടച്ചു.

ചൈനയ്ക്ക് പുറത്ത് ഇറാനിലും സൗത്ത് കൊറിയയിലും സിംഗപ്പൂരിലും രോഗ ബാധിതരുടെ എണ്ണം ദിവസം തോറും പെരുകുകയാണ്. ഇറാനില്‍ ദിവസങ്ങള്‍ക്കുള്ളില്‍ 28 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് പേരണ് കൊറോണ ബാധിച്ച മരിച്ചത്. ശനിയാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ ഇറാനില്‍ മരണം ആറായി. പത്ത് പേരില്‍ കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category