1 GBP = 92.00INR                       

BREAKING NEWS

ഇയാള്‍ ഒരു അപകടവും ഉണ്ടാക്കിയില്ല; എങ്കിലും നിയമം തെറ്റിച്ചതിന് ആറു മാസം തടവും 15 മാസത്തെ ഡ്രൈവിങ് ബാനും; എത്രപേരെ കൊന്നാലും പിറ്റേന്ന് മുതല്‍ കാറോടിക്കാന്‍ അനുവദിക്കുന്ന ഇന്ത്യക്കാര്‍ ബ്രിട്ടനിലെ ഈ ശിക്ഷ കണ്ട് പഠിക്കുമോ?

Britishmalayali
kz´wteJI³

ലണ്ടന്‍: ഇയാള്‍ ഒരു റോഡപകടവും ഉണ്ടാക്കിയിട്ടില്ല. ഇയാള്‍ ഓടിച്ച വാഹനം ഇടിച്ച് ഒരാളും മരിച്ചിട്ടുമില്ല. എന്നിട്ടും ബ്രിട്ടീഷ് നിയമത്തിന്റെ പിടിയിലകപ്പെട്ട് ജയിലിലകപ്പെട്ടിരിക്കുകയാണ് ഈ ഡ്രൈവര്‍. 15 മാസത്തേക്ക് ഇയാള്‍ക്ക് വാഹനം ഓടിക്കാനും സാധിക്കുകയില്ല. ഇയാള്‍ ചെയ്ത കുറ്റം എന്താണെന്നല്ലെ? തിരക്കേറിയ സമയത്ത് തെറ്റായ വഴിയിലൂടെ പ്രവേശിക്കുകയും യു ടേണ്‍ എടുത്ത് എം 6 ലേക്ക് പ്രവേശിക്കുകയും ചെയ്തതിനാണ് ഇയാളെ ആറു മാസത്തേക്ക് ജയിലിലടച്ചത്. എത്രപേരെ കൊന്നാലും പിറ്റേന്ന് മുതല്‍ കാറോടിക്കാന്‍ അനുവദിക്കുന്ന ഇന്ത്യക്കാര്‍ ബ്രിട്ടനിലെ ഈ ശിക്ഷ കണ്ട് പഠിക്കണം.

ജനുവരി 21ന് രാവിലെ 7.51നാണ് ഇയാളെ ജയിലിലടക്കാന്‍ കാരണമായ സംഭവം നടന്നത്. ഇയാള്‍ സ്ലിപ്പ് റോഡിലൂടെ താഴേക്ക് ഇറങ്ങുകയും തിരക്കേറിയ എം6ലേക്ക് പ്രവേശിക്കുകയും ആയിരുന്നു. തെറ്റായ വഴിയിലൂടെ എത്തിയ ഇയാള്‍ വളരെ പാടുപെട്ടാണ് തന്റെ ലോറി കാറിലിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാളുടെ മേല്‍ പിടിവീഴുകയും ചെയ്തു. സ്റ്റഫോര്‍ഡ്ഷെയര്‍ പോലിസ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തെറ്റായ സ്ലിപ്പ് റോഡിലൂടെ വന്ന ലോറി തിരക്കേറിയ എം6 ലേക്ക് വളരെ പാടുപെട്ടാണ് പ്രവേശിച്ചത്.

എം6ലൂടെ കാറുകള്‍ നിരനിരയായി പാഞ്ഞു വന്നപ്പോള്‍ ഈ വണ്ടിയില്‍ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. കാറുകള്‍ പാഞ്ഞടുത്തിട്ടും പിന്നോട്ട് പോകാതെ വളരെ പണിപ്പെട്ട് ഇയാള്‍ എം6 ലേക്ക് കയറുകയും ചെയ്തു. ഇതോടെ ഇയാളെ പോലിസ് പിടികൂടുകയും ആറ് മാസത്തേക്ക് ജലിയില്‍ അയക്കുകയും ചെയ്തു. 15 മാസത്തേക്കാണ് ഇയാളെ വാഹനം ഓടിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവറെ ശിക്ഷിച്ചത്. എന്നാല്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിക്കുകയും ആര്‍ക്കും അപകടം ഉണ്ടാവുകയോ ചെയ്തിട്ടില്ല. ഹൈവേ നിയമം അനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് കാര്യേജ് വേയില്‍ നിര്‍ത്താന്‍ നിയമം അനുവദിക്കുന്നില്ല. ഈ നിയമം ലംഘിച്ചതിനാണ് ഇയാള്‍ പിടിയിലായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category