1 GBP = 97.50 INR                       

BREAKING NEWS

മകളെ പോലെ സ്നേഹിച്ച ചാള്‍സ് രാജകുമാരനോട് വിടപറയാന്‍ പോലും മേഗന്‍ എത്തിയില്ല; അത്രമേല്‍ വെറുത്തു പോയ രാജകുടുംബത്തിലേക്ക് ഇനി മേഗനില്ല; ഭാര്യയെ വല്ലാതെ സ്നേഹിക്കുന്ന ഹാരിക്ക് ഇനി അമേരിക്കയും കാനഡയും ശരണം

Britishmalayali
kz´wteJI³

ലണ്ടന്‍: പ്രിന്‍സ് ഹാരിക്കൊപ്പം മേഗന്‍ മാര്‍ക്കിള്‍ ഇനി രാജകുടുംബത്തിലേക്ക് ഒരിക്കലും വരില്ല. ഏപ്രിലില്‍ റോയല്‍ ഡ്യൂട്ടീസ് അസവാനിക്കുന്നതിന്റെ ഭാഗമായി രാജകുടുംബത്തോട് വിടപറായുന്ന അവസാന ചടങ്ങില്‍ പങ്കെടുക്കാന്‍ ഹാരി എത്തുമെങ്കിലും അത്രമേല്‍ വെറുത്തു പോയ രാജകുടുംബത്തോട് വിടറയാന്‍ മേഗന്‍ വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മകന്‍ ഹാരിയുടെ പത്നിയായി ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ കാലം മുതല്‍ മേഗനെ മകളെ പോലെ സ്നേഹിച്ചയാണളാണ് ചാള്‍സ് രാജകുമാരന്‍. എന്നാല്‍ പിതാവായ ചാള്‍സിനോട് പോലും വിടപറയാന്‍ പോലും തയ്യാറാകാതെയാണ് മേഗന്‍ കൊട്ടാരത്തിന്റെ പടിയിറങ്ങിയത്. അതിനാല്‍ തന്നെ ഇനി ഒരു മടങ്ങി വരവ് കൊട്ടാരത്തിലേക്ക് മേഗനും ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

രാജകുടുംബത്തില്‍ നിന്നും സാമ്പത്തികമായി സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പ്രിന്‍സ് ഹാരിയോടും മേഗനോടും രാജ്ഞി മാര്‍ച്ച് 9ന് വെസ്റ്റ്മിനിസ്റ്ററില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് സര്‍വീസ് വരെ കാത്തിരിക്കാന്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമായിരിക്കും കൊട്ടാര്തതില്‍ നിന്നുള്ള ഇരുവരുടേയും ഔദ്യോഗിക പടിയിറക്കം. മേഗന് പങ്കെടുക്കാന്‍ കഴിയുന്ന അവസാനത്തെ രാജകീയ ചടങ്ങുമായിരിക്കും വരു ദിവസം നടക്കുന്നത്.

എന്നാല്‍ ഇതില്‍ ഇവര്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ഏപ്രിലില്‍ നടക്കുന്ന ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ ഹാരി എത്തുക തനിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹാരിക്കും മേഗനും ഏപ്രിലിന് ശേഷം രാജകുടുംബത്തിലേക്ക് തിരികെ എത്താനും എച്ച്ആര്‍എച്ച് പദവി ഉപയോഗിക്കാനും അനുവാദം ഉണ്ടാവില്ല. എന്നാല്‍ തങ്ങള്‍ ആ പദവിയില്‍ തുടരുമെന്ന് രാജ്ഞിയെ വെല്ലുവിളിച്ചിരിക്കുകയാണ് ഹാരിയും മേഗനും.

റോയല്‍ സസ്‌കെസ് എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കാന്‍ ഹാരിക്കും മേഗനും അവകാശമില്ലെന്ന് രാജ്ഞി വ്യക്തമാക്കിയതിന് പിന്നാലെയാണ് കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് ഹാരിയും മേഗനും എത്തിയത്. ഈ ലോകത്ത് റോയല്‍ എന്ന വാക്ക് രാജ്ഞിയുടെ സ്വന്തമല്ലെന്നും തങ്ങള്‍ ആ വാക്ക് വീണ്ടും ഉപയോഗിക്കുമെന്നുമാണ് ഇരുവരും തങ്ങളുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഹാരിയുടെയും മേഗന്റെയും ബ്രാന്‍ഡായ ' സസെക്സ് റോയല്‍'  എന്ന ബ്രാന്‍ഡ് നെയിം മാറ്റുവാന്‍ നിര്‍ബന്ധിതമാകേണ്ടി വന്നതിന് പിന്നാലെയാണ് ഹാരിയും മേഗനും രാജ്ഞിയേയും രാജകുടുംബത്തെയും വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. എച്ച്ആര്‍എച്ച് എന്ന പദവി കൊടുക്കാനും എടുക്കാനും രാജ്ഞിയാര് എന്ന് ചോദിച്ച ഹാരിയും മേഗനും തങ്ങള്‍ ആ പദവിയില്‍ തുടരുമെന്നും വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category